ജി.എച്ച്.എസ്.എസ്. തുവ്വൂർ/Activities
ക്ലബ്ബ് പ്രവർത്തനങ്ങൾ
കൗമാര ക്ലബ്ബ്.
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. നാച്വർ ക്ലബ്ബ്
പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു കാർഷിക ക്ലബ്ബ്
കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. സോഷ്യൽസയൻസ് ക്ലബ്ബ് സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.