ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ

വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാ‍ദിനം , ചാന്ദ്രദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ‍ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു.

മുലയൂട്ടൽ വാരാചരണം  : ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫീസർ വി കെ യമുന ഉത്ഘാടനം ചെയ്തു.

സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് പരിശീലനം

ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷം ആരംഭിച്ച ബാൻഡ് സംഘത്തിന് ഒഴിവു ദിനങ്ങളിൽ പരിശീലനം നൽകുന്നു. സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.

ഭവനസന്ദർശനം

വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുകാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.

സംയോജിത കൃഷി

പൂക്കോട്ടുംപാടം കതിർ ഫാമിൽ ഹരിതസേനയുടേയും സ്കൗട്ട് & ഗൈഡ്സ്, എൻ എസ് എസ് യൂ്ണിറ്റിന്റേയും നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി നടപ്പാക്കുന്നു.കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ഉത്ഘാടനം ചെയ്തു.

ജൈവവൈവിധ്യ ഉദ്യാനം

ഔഷധോദ്യാനം

കുട്ടികളുടെ മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. അക്ഷരങ്ങളിൽ നിന്നല്ല കൃഷിപാഠങ്ങൾ മനസ്സിലാക്കേണ്ടത്, അത് മണ്ണിൽ നിന്നാണ്. മണ്ണിനെ സ്നേഹിക്കുന്ന ഞങ്ങളുടെ പ്രധാനാധ്യാപകൻ സാബു സാറിന്റെ നേതൃത്വത്തിൽ ഒരു ഔഷധ ഉദ്യാനം ഒരുങ്ങിക്കഴിഞ്ഞു.

കനിവ് പദ്ധതി

സ്കൂളിലെ നിർധനരും അവശരുമായ കുട്ടികളെ സഹായിക്കാനും ഉച്ചഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കുവാനും വേണ്ടി 'കനിവ്' എന്ന പേരിൽ ഒരു സഹായനിധി സ്കൂളിൽ വ്യവസഥാപിതമായി പ്രവർത്തിച്ചു വരുന്നു. അധ്യാപകർ നൽകുന്ന മാസാന്ത വരിസംഖ്യയും മറ്റു സഹായ മനസ്കരുടെ സംഭാവനകളുമാണ് ഈ സഹായ നിധിയെ മുന്നോട്ട് നയിക്കുന്നത്



ആമുഖം

നന്നങ്ങാടി

നിലമ്പൂരിൽ എത്തുന്നതിന് തൊട്ട് മുമ്പായി നിലമ്പങ്ങളും, മറ്റുപലതരം വൃക്ഷങ്ങളും നിറഞ്ഞ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് അമരമ്പലം വഴി പൂക്കോട്ടുംപാടത്തെത്താം.അമരമ്പലം കോവിലകം പഴങ്കഥകളുടെ ചെപ്പുകൾ അടച്ചുവച്ചിരിക്കുന്ന ഭൂമിയാണ്.കോവിലകം വക പ്രധാന ക്ഷേത്രമായ അമരമ്പലം ശിവക്ഷേത്രം കോവിലകത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.

അമരമ്പലം കോവിലകം

നിലമ്പൂർ കോവിലകത്തെ താങ്ങിനിർത്തിയ പ്രധാന തായ്‌വഴിയായ അമരമ്പലം കോവിലകത്തെ പറ്റി അധികം ആർക്കും അറിയില്ല . നിലമ്പൂർ കോവിലകത്തിന് ഒരു വനനയം ഉണ്ടായിരുന്നു. വീട് നിർമ്മാണത്തിന് പ്രതിഫലം വാങ്ങാതെ മരം കൊടുക്കും. മരം മുറിക്കുന്നവരോട് പകരമായി തേക്ക്, മുള എന്നിവ നടണമെന്ന് ആവഷ്യപ്പെടും. ഭരണ സൗകര്യാർത്ഥം കോവിലകത്തെ സഹായിക്കാൻ വിഭുലമായ ഭരണ സംവിധാനം ഉണ്ടായിരുന്നു. 12 ചേരികളാണ് അന്ന് ഉണ്ടായിരുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ചേരിയായിരുന്നു അമരമ്പലം. ഈ ചേരികൾ വഴിയാണ് പാട്ടം പിരിച്ചിരുന്നത്.കാച്ചിൽ കരങ്കാളി ദേവസ്വം എന്നത് അമരമ്പലത്തെ ജൻമിയുടെ പേരായിരുന്നു.കിഴക്ക് കാനന ശോഭയാർന്ന നീലഗിരിയും , പടിഞ്ഞാറ് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നിലമ്പൂരും, വടക്ക് വന സമൃദ്ധിയിൽ സമ്പന്നമാർന്ന കുന്തിപ്പുഴയും ,തെക്ക് വെള്ള അരഞ്ഞാണം പോലെ കോട്ടപ്പുഴയും അതിരുകൾ തീർക്കുന്ന അമരമ്പലം ഗ്രാമ പഞ്ചായത്ത് പലതുകൊണ്ടും വിശിഷ്ടമാണ്.

അമരമ്പലം ശിവക്ഷേത്രം

പഴക്കം കൊണ്ട‌ും നിർമ്മിതിയിലെ അപ‌ൂർവ്വതകൊണ്ട‌ും കൊത്ത‌ുപണികള‌ുടെ സവിശേഷതകൾ കൊണ്ട‌ും പ്രദേശത്തെ മറ്റ‌ുക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട‌ു നിൽക്ക‌ുന്ന ഒന്നാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിൻെറ കൊത്ത‌ുപണികൾ ചേരശൈലിയില‌ുള്ളതാണെന്ന് പൊത‌ുസമ്മതമായ കാര്യമാണ്.മലപ്പ‌ുറം ജില്ലയിലെ പ്രധാന ബലിതർപ്പണക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിന് ഒര‌ു കിലോമീറ്റർ ച‌ുറ്റളവിൽ നിന്ന് ധാരാളം നന്നങ്ങാടികൾ ക​ണ്ടെടുത്തിട്ട‌‌ുണ്ട്.