ഗവ എച്ച് എസ് എസ് അഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


അവാർഡ്

കുട്ടനെല്ലൂർ സർവീസ് സഹകരണ സൊസൈറ്റി  ഏർപ്പെടുത്തിയ 
 മികച്ച കർഷകനുള്ള അവാർഡ് അഞ്ചേരി സ്‌കൂളിന് ലഭിച്ചു.

ജെെവ വെെവിധ്യ ഉദ്യാനം

ലക്ഷ്യം
കുട്ടികൾ പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും അടുത്തറിയുക
പ്രകൃതി സംരക്ഷണം, ജെെവവെെവിദ്ധ്യസംരക്ഷണം എന്നിവയുടെ ആവശ്യകത 
മനസ്സിലാക്കുക.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം തിരിച്ചറിയുക
പ്രകൃതിയെ അമിതമായി ചൂഷണം ചെയ്താൽ സംഭവിക്കുന്ന ദൂഷ്യ ഫലങ്ങളെപ്പറ്റി 
ബോധവാനാവുക.
ജെെവവെെവിദ്ധ്യം സംരക്ഷിച്ചുകൊണ്ടുള്ള വികസനം.
ഏറ്റവും ചെറിയ പുൽച്ചെടിമുതൽ ഏറ്റവും വലിയ വന്യജീവികൾ തമ്മിൽ 
ബന്ധമുണ്ടെന്നും ഒരു ജീവിയുടെ നാശം ആവാസത്തിന്റെ നിലനില്പിനെ 
അസാധ്യമാക്കുമെന്നുള്ള തിരിച്ചറിവ്.

ലഘുചിത്രം , കൃഷി]

ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ
1. പച്ചമുളക്
2. ചീര
3. ചെമ്പരത്തി
4. കനാകാംബരം
5. കൊങ്ങിണി
6. നിത്യകല്ല്യാണി
രജിസ്റ്റർ നിർമ്മാണം
സ്ക്കൂൾ പരിസരത്തിലെ സസ്യങ്ങളുടെ പേരുകളും ശാസ്ത്രീയ നാമങ്ങളും ലേബൽ ചെയ്യുക.
ഓരോ സസ്യത്തിന്റെയും ഉപയാഗങ്ങൾ കണ്ടെത്തുക എന്നീ പ്രവർത്തനങ്ങൾ നടന്ന് വരുന്നു.

സ്ഥല പരിമിതി ഏറെ ഉണ്ടെങ്കിലും ഉള്ള സ്ഥലത്തു മനോഹരമായ ഉദ്യാനവും കൃഷിയും  സാധ്യമാക്കുക 
എന്ന ലക്ഷ്യത്തോടെ മെയ് മാസത്തിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു വിവിധ നിറത്തിലുള്ള
ചെമ്പരത്തി കൊങ്ങിണി നടൻ പൂച്ചെടികൾ എന്നിവ നട്ടു പിടിപ്പിച്ചു.വേണ്ട വിവിധയിനം പച്ച മുളക് 
തക്കാളി വഴുതന തുടങ്ങിയവയും നട്ടു പരിപാലിക്കുന്നുണ്ട്.കൃഷി ഓഫീസർ വിവിധയിനം കൃഷി രീതികളെ
കുറിച്ച് ക്ലാസ്സ് നല്കി.ദശ പുഷ്പങ്ങളും ഔഷധ സസ്യങ്ങളും പരിപാലിക്കുന്നു.

പരിസ്ഥിതി ദിന ഉദ്‌ഘാടനം ഡോക്ടർ വിശ്വനാഥൻ 
(തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ) നിർവഹിച്ചു. പരിസ്ഥിതി ദിന
ക്വിസ് നടത്തി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന ബാഡ്ജുകൾ എല്ലാവരും  ധരിച്ചു.
പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തി.വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി

കാർഷിക സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി ജലജ 
കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 
 ലോക പ്രകൃതി സംരക്ഷണ ദിനം  
ആചരിച്ചു.ആഗോള താപനത്തെ സംബന്ധിച്ച വീഡിയോ പ്രദർശനം നടന്നു.
സെമിനാർ നടത്തി.പോസ്റ്റർ നിർമ്മിച്ചു. 
ഇ പത്രം "പച്ച" - പരിസ്ഥിതി ദിന പതിപ്പ്
തുണിസഞ്ചി
കൃഷി
കൃഷി
പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം
പരിസ്ഥിതി ദിന ഉദ്‌ഘാടനം
ലോക പ്രകൃതി സംരക്ഷണ ദിനം
ദശപുഷ്പങ്ങളെ പരിചയപ്പെടൽ<
സെമിനാർ