സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
  • ജ‌ൂലൈ 30- മധുരം മലയാളം

കുട്ടികളിൽ പത്രവായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ അടുത്ത ഒരു വർഷക്കാലം മാത്രുഭൂമി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം (മധുരം മലയാളം) മസ്കോട്ടിന്റേയും ദിഷയുടേയും ചെയർമാൻ ശ്രീ സ് ജയചന്ദ്രൻ സ്കൂൾ ലീഡർ കുമാരി നൈന ജോയിക്ക് നല്‌കി നിർവഹിച്ചു.

  • ജ‌ൂലൈ 28- ലിറ്റിൽ കൈറ്റ്സ്
  2017-18 അദ്ധ്യയന വർഷത്തിൽ കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ പൂർത്തിയാക്കിയ അംഗങ്ങളെ അഭിനന്ദിക്കുകയും ഐടി സ്കൂളിലെ എസ് ആർ ജി ശ്രീ ജലീൽ മാസ്റ്റർ കുട്ടികൾക്ക് ഏകദിന പരിശീലനം നല്കുകയും ചെയ്തു.  
  • ജ‌ൂലൈ 26- സിനിമ പ്രദർശനം

കുട്ടികളിൽ വളർന്നു വരേണ്ട ജീവിത മൂല്യങ്ങളെക്കുറിച്ച് പ്രദിപാദിക്കുന്ന "സതീർത്ഥ്യൻ " എന്ന സിനിമ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശിപ്പിച്ചു.

  • ജ‌ൂലൈ 24 - *ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര പ്രദർശനം

ശാസ്ത്ര വിഷയങ്ങളിലും സാമൂഹ്യ ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും തങ്ങൾ കണ്ടെത്തിയതും ശേഖരിച്ചതുമായ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല മേളകൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.

  • ജ‌ൂലൈ 23 - വിജയത്തിന്റെ പൊൻ തൂവൽ

ഫെൻലിങ്ങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ദിയ ദിനേഷിനെ അസംബ്ളിയിൽ വച്ച് അനുമോദിച്ചു.

  • ജ‌ൂലൈ 21 - ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനത്തെ അടിസ്ഥാനമാക്കി കുട്ടികൾ ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും മികച്ച ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നല്കുകയും ചെയ്തു. പ്രശ്നോത്തരി നടത്തുകയും വിജയിയെ കണ്ടെത്തുകയും ചെയ്തു.

  • ജ‌ൂലൈ 11 - ലോക ജനസംഖ്യാ ദിനം

പത്താം തരത്തിലെ ഫിദ പർവീൺ ലോക ജനസംഖ്യാ ദിനത്തംക്കുറിച്ച് അസംബ്ളിയിൽ സംസാരിച്ചു.

  • ജ‌ൂലൈ 7 കലാപഠന ക്യാമ്പ്

കേരളീയ നൃത്ത കലകളിൽ അഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കലാപഠന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം സ്കൂളിൽ 7,8 തീയതികളിൽ വച്ച് നടത്തുകയുണ്ടായി.

  • ജ‌ൂലൈ 6 അഖില കേരള വായനോത്സവ ക്വിസ്

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനോത്സവ ക്വിസ്സിന്റെ സ്കൂൾ തല മത്സരം നടത്തുകയും സബ്ജില്ലാ തലത്തിൽ പങ്കെടുക്കുന്നവരെ കന്ടെത്തുകയും ചെയ്തു.

  • ജ‌ൂലൈ 5 ബഷീർ അനുസ്മരണം

കഥകളുടെ സുൽത്താലായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി. ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി. ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു. ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ സാൻകബ് മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി.

  • ജ‌ൂലൈ 2 പി.ടി.എ മീറ്റിങ്ങ്

യു.പി പി.ടി.എ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടികളുടെ പഠന പുരോഗതിയും മറ്റും വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസ് നല്‌കുകയും ചെയ്തു.

  • ജ‌ൂൺ 29- ഹെലൻ കെല്ലറുടെ ജന്മ ദിനം

വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ഹെലൻ കെല്ലറുടെ ജീവിതം നമുക്കുതരുന്ന സന്ദേശത്തെക്കുറിച്ച് അഞ്ജന കെ വി സംസാരിച്ചു.

  • ജ‌ൂൺ 28- പി.ടി.എ മീറ്റിങ്ങ്

ഹൈസ്കൂൾ പി.ടി.എ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടികളുടെ പഠന പുരോഗതിയും മറ്റും വിലയിരുത്തുകയും ചെയ്തു. എട്ട് , ഒമ്പത് ക്ലാസ്സുകളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസ് നല്‌കുകയും ചെയ്തു.

  • ജ‌ൂൺ 27- കാബിനറ്റ് ഇൻസ്‌റ്റലേഷൻ

2018-19 അധ്യയന വർഷത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ലീഡർമാര‍ുടെ കാബിനറ്റ് ഇൻസ്‌റ്റലേഷൻ ജൂൺ 27ന് നടത്തി. ദൈവാതൂപിയുടെ പ്രതീകമായ അൽമാമേറ്ററുടെ മുമ്പിൽ സ്വന്തം കർത്തവ്യങ്ങൾ ഏറ്റ‌ുപറഞ്ഞ് ഹെഡ്മ്സ്ട്രസ് സി. ലിസ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റ‌ുചൊല്ലി ലീഡർമാർ തങ്ങളുടെ ചുമതലകൾ ഏറ്റെടുത്തു.

  • ജ‌ൂൺ 26 - പ്രവൃത്തി പരിചയ മേള

സ്കൂൾ തല പ്രവൃത്തി പരിചയ മേള നടത്തുകയും സഭ്ജില്ലയിലേക്കുള്ള മൽസരാർത്ഥികളെ കണ്ടെത്തുകയും ചെയ്തു.

  • ജ‌ൂൺ 21 - അന്താരാഷ്ട്ര യോഗാദിനാചരണം

കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോൺസ്ട്രഷനിൽ പങ്കെടുത്തു.

  • ജ‌ൂൺ 19 - വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം

കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി. കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയന‌വർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു. വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി.

  • ജ‌ൂൺ 18 - സ്ക‌ൂൾ ലീഡർ തിരഞ്ഞെടുപ്പ്

ആവേശകരമായ തിരഞ്ഞെടുപ്പ് ജ‌ൂൺ 18-ന് നടന്നു ചൂണ്ടുവിരലിൽ മഷി തേച്ച് ബാലറ്റ് പേപ്പറുമായി പോളിങ്ങ് ബൂത്തിലേക്ക് തങ്ങള‌ുടെ വോട്ടവകാശം വിനിയോഗിക്കാൻ കുട്ടികളുടെ ആവേശകരമായ പോക്ക് മനസ്സിൽ സന്തോഷമുളവാക്കുന്ന കാഴ്ച തന്നെയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവർ

സ്‌കൂൾ പീപ്പിൾ ലീഡർ നൈന ജോയ്
അസിസ്‌റ്റന്റ് ലീഡർ റിസ സലീം
തെരേസ്യൻ ലീഡർ മേഥാ പ്രദീപ്
അഗ്നേഷ്യൻ ലീഡർ സാൻഖബ്
സ്പീക്കർ ആലിയ നിസാർ
എഡ്യുക്കേഷൻ മിനിസ്റ്റർ ശ്രീലക്ഷ്‌മി വി
ഡിസിപ്ലിൽ മിനിസ്റ്റർ മീനാക്ഷി മോഹൻ രാജു
സാനിറ്റേഷൻ മിനിസ്റ്റർ സാന്ദ്ര എസ് ജീവൻ
എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി മിനിസ്റ്റർ നന്ദന നമ്പ്യാർ ടി പി
കായിക മന്ത്രി ദുർഗ്ഗ ജയ്
കറണ്ട് അഫയേഴ്‌സ് മിനിസ്റ്റർ അമലീന സ്നേഹ
സോഷ്യൽ സർവീസ് മിനിസ്റ്റർ ഫിദ പ‍‌ർവീൺ


  • ജ‌ൂൺ 14 - ലോക രക്തദാന ദിനം.:

ലോക രക്തദാന ദിനമായ 14-ാം തീയതി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുമാരി നന്ദന നമ്പ്യാർ പ്രഭാഷണം നടത്തി.

  • ജ‌ൂൺ 13 - ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം.:
പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 13-ാം തീയതി നടത്തി.  2017-18 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ, സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു.  പ്രസ്തുത ചടങ്ങിൽ കണ്ണൂർ ബിഷപ്പ് റവറന്റ് അലക്സ് നടക്കുംതല നിശിഷ്ടാതിഥി ആയിരുന്നു.

മുഴ‌ുവൻ വിഷയങ്ങൾക്ക‌ും A+ നേടിയവർ -61
9 വിഷയങ്ങൾക്ക‌് A+ നേടിയവർ - 45

  • ജ‌ൂൺ 11 - വിജയത്തിളക്കം

2017-18 അദ്ധ്യയന വർത്തിൽ എൽ എസ് എസ് സ്കോളർഷിപ്പ് 26 കുട്ടികൾക്കും യു എസ് എസ് സ്കോളർഷിപ്പ് 12 കുട്ടികൾക്കും ലഭിച്ചു. ഗവർമെന്റ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ഈ കുട്ടികൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

  • ജ‌ൂൺ 7 - മോട്ടിവേഷൻ ക്ലാസ്സ്

10-ാം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ഡെന്നീസ് ചെറുപുഴയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ്സ് നടത്തി. കുട്ടികൾ ആ ക്ലാസ്സിൽ ശ്രദ്ധാപൂർവ്വം പങ്കെടുക്കുകയും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്തു.

  • ജ‌ൂൺ 5 - പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസ ജേക്കബ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. നിധി രാഗേഷ് പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു സൽകി.

"2018 June 1"

  • June 1 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം

ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ ആശംസിച്ചു.












"2017 June 1" സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം

പ്രവെശനോൽസവം.


കണ്ണൂർ : ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂനണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേത്രുത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ ആശംസിച്ചു.

ജ‌ൂൺ 5 - പരിസ്ഥിതി ദിനാഘോഷം കണ്ണൂർ : ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂൾ അസംബ്‌ളിയിൽ ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസ സന്ദേശം നൽക‌ുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്ത‌ുകയും പ്രതീകാത്മകമായി ഹെഡ്മിസ്‌ട്രസ് സ്ക‌ൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്ത‌ു.

അവാർഡ് വിതരണ ദിനം.:
 കണ്ണൂർ :         2016-17 അദ്യായന വർഷത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ അനുമോദിക്കുന്ന ചടങ്ങായ മെറിറ്റ് ഈവനിങ് ജ‌ൂൺ 22-ാം തീയതി നടത്തി.
മെറിറ്റ് ഈവനിങ്.


വായനാപക്ഷാചരണ ഉദ്ഘാടനവും വിവിധ ക്ലബുകള‌ുടെ ഉദ്ഘാടനവും ജ‌ൂൺ 19 മ‌ുതൽ ജൂലൈ 9-ാം തീയതി വരെ നടത്തിവര‌ുന്ന വായനാപക്ഷാചരണത്തിന്റെയും സ്ക‌ൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് , ഐറ്റി, ആർട്സ് , സ്പോർട്സ് , ഇംഗ്ലീഷ് , ഹിന്ദി ത‌ുടങ്ങിയ ക്ലബുകള‌ുടെയും ഉദ്ഘാടനം ക‌ൂടാളി ഹയർസെക്കണ്ടറി സ്ക‌ൂളിലെ മലയാളം അദ്ധ്യാപകന‌ും മികച്ച പ്രഭാഷകന‌ുമായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ 19-ാം തീയതി നിർവഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അർത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റർ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയുംആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകർഷിച്ചു. തുടർന്ന് വിവിധ ക്ലബുകള‌ുടെനേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

യോഗാദിനം ജ‌ൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഗെയിംസ് ടീച്ചറുടെ നോതൃത്വത്തിൽ കുട്ടികളും അദ്ധ്യാപകരും യോഗ ചെയ്തു. യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും രണ്ടു വിഭാഗമായാണ് യോഗ ചെയ്തത്.


"2016 June 1" കണ്ണൂർ : പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി മെയ്‌മാസം 31-ാം തീയതി പ്രധാനാദ്ധ്യാപിക സി. ലിസ ജേക്കബ് അദ്ധ്യാപകര‌ുടെ യോഗം വിളിച്ച‌ു ചേർക്കുകയും ഫലപ്രദമായ അദ്ധ്യാപനത്തിന‌ു വേണ്ടി തീര‌ുമാനങ്ങൾ എടുക്കുകയും ചെയ്തു.

സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം

കണ്ണൂർ : ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വർണാഭമായ ബലൂനണുകൾ നല്കിയും പുഷ്പാർച്ചന നടപ്പിയും സ്വീകരിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. 
പ്രമാണം:പ്രവെശനോൽസവം.jpg
പ്രവെശനോൽസവം.

പരിസ്‌ഥിതി ദിനാഘോഷം കണ്ണൂർ : പരിസ്‌ഥിതി ദിനമായ ജൂൺ 5 ഞായറാഴ്ചയായതിനാൽ ജൂൺ 6ാം തീയതി തിങ്കളാഴ്ചയാണ് സ്‌കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടിയത്. ഓരോ ക്‌ളാസിലേയും കുട്ടികൾ വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുകയും റാലിക്കു വേണ്ട പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിക്കുകയും ചെയ്തു. പരിസ്‌ഥിതി ദിന സന്ദേശമുൾക്കൊള്ള‌ുന്ന ഒരു പ്രദർശനവും അന്നേ ദിവസം സംഘടിപ്പിക്കുകയുണ്ടായി. ഗൈഡ്‌സിന്റെ നേതൃത്വത്തിൽ പ്രസ്തുത പ്രവൃത്തികളിലൂടെ തങ്ങൾക്ക് ചുറ്റ‌ുമുള്ള പ്രകൃതിയും പരിസ്‌ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ധാരണ കുട്ടികളിൽ വേരൂന്നി.

അവാർഡ് വിതരണ ദിനം.:
 കണ്ണൂർ :         2015-16 അദ്യായന വർഷത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ അനുമോദിക്കുന്ന ചടങ്ങായ മെറിറ്റ് ഈവനിങ് ജ‌ൂൺ 17ാം തീയതി നടത്തി.

വായനാ വാരം കണ്ണൂർ : ജ‌ൂൺ 19ാം തീയതി മുതൽ 25 വരെ വായനാ വാരവും വിവിധ ക്ലബുകള‌ുടെ ഉദ്ഘാടനവും നിർവഹിച്ചു.

സലിം അലി ചരമ ദിനം കണ്ണൂർ : ഇന്ത്യയുടെ പക്ഷി മനുഷ്യനായ സലിം അലിയുടെ ചരമ ദിനമായ 20ാം തീയതി കുട്ടികൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചുള്ള പ്രഭാഷണം നടത്തി.

ലോക ലഹരി വിമുക്ത ദിനം കണ്ണൂർ : ലോക ലഹരി വിമുക്ത ദിനമായ ജ‌ൂൺ 23ാം തീയതി ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുന്ന പ്രഭാഷണം നടത്തുകയും ബാഡ്ജ‌ുകൾ നിർമ്മിക്കുകയും ചെയ്തു.

സോഷ്യൽ സർവീസ് കണ്ണൂർ : അർഹരായ പാവപ്പെട്ട മനുഷ്യരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സർവീസ് ഗ്രൂപ്പ് രൂപീകരിക്കുകയും ഒരു ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് ധന സഹായം നൽകുകയും ചെയ്തു.

ക്ലാസ് പി ടി എ കണ്ണൂർ : ജ‌ൂൺ 28, 29 തീയതികളിൽ ക്ലാസ് പി ടി എ നടത്തുകയും തുടർന്ന് അർഹരായ കുട്ടികൾക്ക് proficiency prize നൽകുകയും ചെയ്തു





2010 June 1

==സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം.==

കണ്ണൂർ : സെന്റ് തെരേസാസിലെ പ്രവേശനോത്സവം കുട്ടികളെ ആവേശഭരിതരാക്കി. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഗേറ്റിനു അണിനിരന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ അവസാനിച്ചു. മാതാപിതാക്കളും കുട്ടികളും ആഹ്ലാദത്തോടെ ആദ്യദിവസം ആഘോഷിച്ചു.കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് സെന്റ് തെരേസാസ് എന്നും "ഹോമി" സ്കൂളായിരിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

റാങ്ക് നേടിയവർക്കായുള്ള അനുമോദനച്ചടങ്ങ് നാലിന്

June 4 കണ്ണൂർ : ഇക്കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ പൊതുപരീക്ഷയെഴുതി,ഉന്നതവിജയം കൈവരിച്ച എസ്.എസ്.എൽ.സി , +2 വിദ്യാർത്ഥികളെ അനുമോദിക്കാൽ മെയ് നാലിന് വൈകീട്ട് സെന്റ് തെരേസാസ് സ്കൂളിൽ "മെറിറ്റ് ഈവിനിങ്" സംഘടിപ്പിക്കുന്നു. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും 'ഫ്ലോറൻസ് നൈറ്റിംഗേൽ' അവാർഡിനർഹമായ കണ്ണൂർ ജില്ലാ ആശുപത്രി നഴ്സ് സൂപ്രണ്ട് സിസ്റ്റർ സുനിതയെ ഈയവസരത്തിൽ അനുമോദിക്കുമോന്ന് പ്രധാനധ്യാപിക സിസ്റ്റർ.റോസറീറ്റ അറിയിച്ചു. ആത്മാർത്ഥമായ ആതുരസേവനമാണ് സിസ്റ്റർ. സുനിതയെ ഈ അവർഡിനർഹയാക്കിയത്.


ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരണം

കണ്ണൂർ  : ഗണിതശാസ്ത്രലോകത്ത് വിദ്യാർത്ഥികളെ പ്രവർത്തനാധിഷ്ഠിതമാക്കുവാൻ സെന്റ് തെരേസാസിലെ ഗണിത ക്ലബ്ബ് തീരുമാനിച്ചു. ജൂൺ 10ന് ക്ലബ്ബിലേക്കുള്ള അംഗങ്ങൾക്ക് അംഗത്വത്തിന് അവസരമൊരുക്കിയിട്ടുണ്ട്. 17ന് പ്രധാന പ്രവർത്തകർക്കായുള്ളതിരഞ്ഞെടുപ്പും നടക്കുന്നതാണ്. ജൂൺ അവസാനവാരത്തിൽ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായിരിക്കുമെന്ന് ഗണിതാദ്ധ്യാപികമാർ അറിയിച്ചു.

ശാസ്ത്രവിസ്മയമങ്ങൾ തേടി ഭാവി ശാസ്ത്രജ്ഞർ ഒത്തുകൂടി

കണ്ണൂർ :കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം ബുധനാഴ്ച് ഹൈസ്കൂൾ ലാബിൽ വച്ച് നടന്നു. യോഗത്തിൽ ഈ വർഷത്തെ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുപ്രിയ(പ്രസിഡന്റ്), മീനാക്ഷി പ്രദീപ്(വൈസ് പ്രസിഡന്റ്), ദേവിക സജീവൻ (സെക്രട്ടറി), ദിയ(ഡെപ്യൂട്ടി സെക്രട്ടറി) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. ശാസ്ത്രലോകത്തിൽ പുതിയ മാറ്റങ്ങളെ കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാനായി ഒരു ദ്വൈവാരിക പുറത്തിറക്കാൻ ക്ലബ്ബ് തീരുമാനിച്ചു. ഇതിന്റെ പ്രവർത്തനത്തിനായി ഒരു കമ്മിറ്റി രൂപവത്കരിക്കുകയും അതിന്റെ ഭാരവാഹികളായി അനുശ്രീ, ശ്രീലക്ഷ്മി, രവീണ, ഐശ്വര്യ, റ്തിക, ഷാരൺ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനം അതിവിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.

ക്ലാസ് ലീഡർമാരെ തിരഞ്ഞെടുത്തു.

ബർണ്ണശ്ശേരി : കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ് ലീഡറെയും ക്യാപറ്റന്മാരെയും തിരഞ്ഞെടുത്തു.2010 ജൂൺ ഒന്നിന് പ്രവേശനത്തോടെയാണ് ഈ അദ്ധ്യയന വർഷത്തിന് ആരംഭം കുറിച്ചത്. രണ്ടാം പ്രവൃത്തി ദിനത്തിൽ തന്നെ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചു. ഓരോ ക്ലാസിലും ലീഡറാകാൻ പ്രാപ്തിയുള്ള കുട്ടികളെ നിർദേശിക്കുവാനും തിരഞ്ഞെടുക്കുവാനുമുള്ള പൂർണ്ണ അധികാരം ആ ക്ലാസിലെ വിദ്യാർത്ഥികൾക്കായിരുന്നു. ഇതിൽ എല്ലാവരും സംതൃപ്തരായിരുന്നു. ഈ തിരഞ്ഞെടുപ്പ് രീതിയോട് പൊരുത്തപ്പെടാൻ ഒട്ടും പ്രയാസമില്ലെന്നും, യാതൊരു പക്ഷപാതവുമില്ലാതെ സത്യസന്ധതയോടെയാണ് തിരഞ്ഞെടുപ്പ്നടന്നതെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ അദ്ധ്യാപകരും പൂർണ്ണ സന്തോഷത്തിലാണ്.

സ്കൂൾ ലീഡർ - ഇലക്ഷൻ ജൂൺ നാലിന്

കണ്ണൂർ : സെന്റ് തെരേസാസ് എ. ഐ. എച്ച് എസ്. എസിലെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ജൂൺ നാലിന് നടത്താൻ യോഗം തീരുമാനിച്ചു. ഈ വർഷവും എസ്.എസ്.എൽസി വിദ്യാർത്ഥിനികൾ തന്നെയാണ് തൽസ്ഥാനത്തേക്ക് മത്സരിക്കുന്നത്. അവരുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു. ഇതിനോടനുബന്ധിച്ച് പ്രചരണം നാളെ തുടങ്ങും.

പൃതിമാസ ഔദ്യോഗിക അറിയിപ്പ്.

                       ==ജൂൺ- 2010==

ജൂൺ 1.

         ഈ അദ്ധ്യായന വർഷത്തിൽ പുതുതായി പ്രവേശനം നേടിയ 203 വിദ്ധ്യാർത്തികളെ സ്വീകരിക്കുന്നതിനായി വിദ്യാലയത്തിലെ പഠിതാക്കൾ "പ്രവേഷനോത്സവം" ഗംഭീരമായി ആഘോഷിച്ചു.
            നമ്മുടെ വിദ്യാലയത്തെ ഒരിക്കൽകൂടി ഔന്നത്യത്തിലേക്ക് ഉയർത്തിക്കൊണ്ട് മാർച്ച് 2010 ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. അതിൽ 24 പേർ മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. 
             ഈ വർഷത്തെ ആദ്യത്തെ വ്യക്തിഗത വിജയം IX.A യിൽ പഠിക്കുന്ന ഹരിത മനോഹരൻ സ്വന്തമാക്കി. അന്തർദേശീയ തല കരാട്ടെ മത്സരത്തിൽ സ്വണ്ണം, വെള്ളി മെഡലുകൾ ഈ വിദ്യാത്ഥിനി നേടി. 

ജൂൺ 3.

          സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ  സ്വയം പരിചയപ്പെടുത്തി.

ദേവിക. പി. X A ശ്രീലക്ഷ്മി. പി. പി. X B ഐശ്വര്യ വിനോദ്. പി. X A ഗായത്രി. ആർ. X B

             പരിസ്ഥിതിദിനത്തോദനുബന്ധിച്ച് 5 മുതൽ 8-ാം തരം വരെയുള്ള കൂട്ടികൾക്ക് വൃക്ഷ തൈ വിതരണം നടത്തി.

ജൂൺ 4.

              അവാർഡ് വിതരണ ദിനം. 2009-10 അദ്യായന വർഷത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ അനുമോദിക്കുകയും അവർക്ക് ഫലകങ്ങളും എന്റോവ്മെന്റുകളും വിതരണം ചെയ്തു. ചടങ്ങിൽ സംഗീത നാടക അക്കാദമിയുടെ വൈസ് പ്രസിഡന്റ് ശ്രീ. രാഘവൻ നമ്പ്യാർ മുഖ്യാതിഥിയായിരുന്നു. വൈകീട്ട് 4 മണിയ്കായിരുന്നു ചടങ്ങ് നടന്നത്. ഇതിൽ സിസ്റ്റർ.റോസലിന എൻഡോവ്മെന്റ് അർഹതപ്പെട്ട കുട്ടികൾക്ക് നൽകി. ഹയർസെക്കണ്ടറി വിഭാഗത്തിൽ ഉന്നതവിജയം നേടിയവർക്ക് ട്രോഫിയും നൽകി. 
                ഈചടങ്ങിൽ ദേശീയ ഫ്ലോറൻസ് നൈറ്റിങ്കേൽ അവാർഡ് നേടിയ സിസ്റ്റർ സുനിതയ്ക്ക് ആശംസകൾ നേരുകയുണ്ടായി.

ജൂൺ 5.

                പരിസ്ഥിതി ദിനം ആഘോഷിച്ചു. ഐശ്വര്യ വിനോദ്.പി X.A, ഗായത്രി.ആർ X.B, എന്നിവർ പ്രസംഗിച്ചു.മാസ്റ്റർ സന്തോഷ് കുട്ടികൾക്കായി നാടകം അവതരിപ്പിച്ചു.

ജൂൺ 7.

                വളരെ ആകാംക്ഷയോടെ കാത്തിരുന്ന സ്കൂൾ ലീഡർ ഇലക്ഷൻ നടത്തപ്പെട്ടു. താഴെ പറയുന്നവർ തിരഞ്ഞെടുക്കപ്പെട്ടു.

ഗായത്രി.ആർ. X B - സ്കൂൾ ലീഡർ. ദേവിക.പി. X A - ഡപ്യൂട്ടി സ്കൂൾ ലീഡർ. ഐശ്വര്യ വിനോദ് .പി. X A - തെരേസ്യൻ ക്യാപ്റ്റൻ. ശ്രീലക്ഷ്മി.പി.വി. XA - അഗ്നേഷ്യൻ ക്യാപ്റ്റൻ. ജൂൺ 9.

               സയൻസ് ക്ലബ്ബ് ഉദ്ഘാടനം സയൻസ് പാർക്ക് ഡമോൺസ്ട്രേറ്റർ മാസ്റ്റർ പ്രഭാകരൻ കാവൂർ നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത ഓർത്തനോളജിസ്റ്റ് മി.ഖലീൽ ചൊവ്വ അദ്ധ്യക്ഷനായിരുന്നു. 

ജൂൺ 10.

               പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ചിത്രരചനാ മത്സരം നടത്തപ്പെട്ടു. താഴെ പറയുന്നവർ വിജയികളായി.

യു.പി.വിഭാഗം  : ദിൽഷ. VII ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗം : അമൃത പ്രകാശ് IX.B ഒന്നാം സ്ഥാനം.

                            ആതിര.ഇ IX.A രണ്ടാം സ്ഥാനം.
                             അശ്വതി രാജ് VIII A മൂന്നാം സ്ഥാനം.

ജൂൺ 16.

                5 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു.

ജൂൺ 17.

                വിദ്യാരംഗത്തിന്റെ ഉദ്ഘാടനം തലശ്ശേരിവിദ്യാഭ്യാസജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ടി.എൻ.പ്രകാശ് നിർവഹിച്ചു. തദവസരത്തിൽ വായനാവാര പരിപാടികളുടെ ഉദ്ഘാടനവും നടത്തപ്പെ‌ട്ടു.
                 സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനം കണ്ണൂർ നോർത്ത് ബി.ആർ.സി യിലെ സാമൂഹ്യശാസ്ത്ര റിസോഴ്സ് പേഴ്സൺ ശ്രീ.സുനിൽകുമാർ നിർവഹിച്ചു.

ജൂൺ 18.

                 സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം. മനോരമ വഴിക്കണ്ണ് അവാർഡ് വിതരണം കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല സംഘാടകയ്ക്കുള്ള അവാർഡ് മിസിസ്സ് ലിംസി ആന്റണി കരസ്ഥമാക്കി. കാസർഗോഡ് ചപ്പാരപ്പടവ് ഹൈസ്ക്കൂൾ അദ്ധ്യാപകൻ മി.മുഹമ്മദ് കീത്തേടത്ത് നല്ല സംഘാടകനുള്ല അവാർഡ് നേടി.
               മനോരമ 'വഴിക്കണ്ണ് ' പദ്ധതിയിൽ‌ നമ്മുടെ വിദ്യാലയം, ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് സ്വന്തമാക്കി.

ജൂൺ 29.

               ആതിര പ്രസൂൺ-VIII- മിസിസ്സ് ലിംസി ടീച്ചറെ അനുമോദനം അറിയിച്ചു. 
               വായനാ വാരത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തകങ്ങളെ പരിചയപ്പെടുത്തി.
               ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് X D യിലെ സൌപർണിക സംസാരിച്ചു.
               ഗണിതശാസ്ത്ര ക്ലബ്ബ് - റിസോഴ്സ് പേഴ്സൺ മി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
               സാമൂഹ്യശാസ്ത്ര ക്ലബ്ബ് നടത്തിയ സൌരയൂഥം ക്വിസിൽ താഴെ പറയുന്നവർ സമ്മാനാർഹരായി. 

ഹൈസ്ക്കൂൾ വിഭാഗം : ദേവിക‌.പി. X A ഒന്നാം സ്ഥാനം.

                            മീനാക്ഷി പ്രദീപ്.   VIII B   രണ്ടാം സ്ഥാനം.

യു.പി. വിഭാഗം  : സബ്രീന. VII ഒന്നാം സ്ഥാനം. ജൂൺ 25.

               വിദ്യാരംഗം കലായാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ - നാടക കളരി - സ്കൂളിൽ അരങ്ങേറി. പ്രശസ്ത നാടകനടൻ സുനിൽ മാസ്റ്റർ നേത്രത്വം നൽകി. 
              X.Dയിലെ തീർത്ഥ നാടകകളരിയിലെ സ്വന്തം അനുഭവങ്ങൾ വിവരിച്ചു.

ജൂൺ 28.

               വായനാ വാരത്തോടനുബന്ധിച്ച് "സാഹിത്യ ക്വിസ് " മത്സരം നടന്നു താഴെ പറയുന്നവർ വിജയിച്ചു.

മീനാക്ഷി പ്രദീപ് VIII.B ദേവിക.പി X.A ഐഷ്വര്യ വിനോദ്.പി X.A

              ഐ.ടി ക്ലബ്ബിന്റെ ഉദ്ഘാടനവും ഇന്ന് നടത്തപ്പെട്ടു.

ജൂലൈ.

            ഈ അദ്ധ്യായന വർഷത്തിലെ സ്കൂൾ തല സെമിനാർ, ക്വിസ് മത്സരങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ആദ്യവാരത്തിൽ നടന്നു. സെമിനാറിൽ പത്താം തരം 'ഏ' യിലെ ഐശ്വര്യ വിനോദ് പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ പത്താം തരം 'ഏ' യിലെ ദേവിക പി. ഒന്നാം സ്ഥാനം നേടി.

ജൂലൈ 3.

                             മധുരമീ മലയാളം. 

കണ്ണൂർ : സെന്റ് തെരേസാസിലെ പത്താം തരം വിദ്ധ്യാർത്ഥിനികളുടെ മലയാള ഭാഷാ പഠന മികവിനു വേണ്ടി ജൂലൈ 3 ന് ഭാഷാ ക്ലാസ് സംഘടിപ്പിച്ചു. മലയാള ഭാഷാ, പാ‌ഠശാലയുടെ ഡയറക്ടറായ ശ്രീ.പി.ടി.ഭാസ്കരപൊതുവാളാണ് ക്ലാസ് നയിച്ചത്. ക്ലാസ് കുട്ടികൾക്ക് പ്രയോജനപ്രദമായിരുന്നു.

ജൂലൈ 6.

                        ദിനാചരണങ്ങൾ.

കണ്ണൂർ : പത്താം തരത്തിലെ ആതിര രവീൺ ജൂലൈ 6ാം തീയ്യതി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാക്ഷണം നടത്തി. 8ാം തരത്തിലെ ഋതിക മഹാദേവൻ മാഡം മേരി ക്യൂറിയെ കുറിച്ച് സംസാരിച്ചു. 8ാം തരത്തിലെ ഷാരൺ സുനിൽ വന ദിനത്തെ കുറിച്ചും ഒൻപതാം തരത്തിൽ ഏയിഞ്ചൽ മറിയ ജോസഫ് പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീ. ശ്രീനിവാസ രാമാനുജനെ കുറിച്ചും സംഭാക്ഷണം നടത്തി.

ജൂലൈ 13.

                      ദന്ത പരിശോദനാ ക്യാമ്പ്.

കണ്ണൂർ‌ : ന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും സൌജന്യ ദന്ത പരിശോധന നടത്തി.

ജൂലൈ.

                   സയൻസ് പാർക്ക് സന്തർശിച്ചു

കണ്ണൂർ : ജൂലൈ മൂന്നാം വാരം യു.പി ഹൈസ്കൂൾ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികനികളും സയൻസ് പാർക്ക് സന്ദർശിച്ചു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റത്തെ കുറിച്ച് ഒരു ധാരണയുണ്ടാവുകാൻ ഈ സന്ദർശനം കൊണ്ട് സാധിച്ചു.

സ്കൂൾതല സെമിനാർ, ക്വിസ് മത്സരം.

കണ്ണൂർ : ഈ അദ്ധ്യയന വർഷത്തിലെ സ്കൂൾതല സെമിനാർ, ക്വിസ് മത്സരങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ആദ്യവാരത്തിൽ നടന്നു. സെമിനാറിൽ പത്താം തരം 'ഏ'യിലെ ഐശ്വര്യ വിനോദ് പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ പത്താം തരം 'ഏ'യിലെ ദേവിക പി. ഒന്നാം സ്ഥാനം നേടി.

അപ്പസ്തോലിക് കാർമൽ സഭയുടെ സ്ഥാപകദിനം ആഘോഷിച്ചു. കണ്ണൂർ : ജൂലൈ പതിനാറാം തിയതി, നമ്മുടെ സ്കൂളിന്റെ സ്ഥാപകരായ അപ്പസ്തോലിക് കാർമ്മൽ എന്ന ലേഡി മൗണ്ട് കാർമലിന്റെ തിരുനാൾ ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്ന് സ്കൂളിന് അവധിയായിരുന്നു.

വിജ്ഞാനോത്സവം കണ്ണൂർ : ജൂലൈ ഇരുപത്തൊന്നാം തിയ്യതി ഹൈസ്കൂൾ വിഭാഗം വിജ്ഞാനോത്സവം നടത്തി. എട്ടാം തരത്തിലെ ഐശ്വത ജെ (ബി ഗ്രേഡ് – ഒന്നാം സ്ഥാനം), എട്ടാം തരത്തിലെ മീനാക്ഷി പ്രദീപ് (ബി ഗ്രേഡ്–രണ്ടാം സ്ഥാനം),പത്താം തരത്തിലെ ദേവിക പി (ബി ഗ്രേഡ് – രണ്ടാം സ്ഥാനം) എന്നിവരെ ജേതാക്കളായി പ്രഖ്യാപിച്ചു.

മാടായി പാറ സന്ദർശിച്ചു.

കണ്ണൂർ : സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു. പി വിഭാഗം സയൻസ് ക്ലബ്ബ് അംഗങ്ങൾ മാടായി പാറ സന്ദർശിച്ചു. ഈ സന്ദർശനം വിവിധ തരത്തിലുള്ള ചെടികളെ മനസിലാക്കുന്നതിൽ ഞങ്ങളെ സഹായിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

പഠന മികവ് തെളിയിച്ചവർക്ക് അനുമോദനവും ജനറൽ ബോഡി മീറ്റിങ്ങും. കണ്ണൂർ : ഈ അദ്ധ്യയനവർഷത്തിലെ ആദ്യത്തെ ജനറൽ ബോഡി മീറഅറിങ്ങിനായി രക്ഷിതാക്കൾ ജൂലൈ ഇരുപത്തിമൂന്നിന് ഒത്തുചേർന്നു. വൈകുന്നേരം മൂന്നുമണിക്ക് തുടങ്ങിയ പരിപാടി പ്രശസ്ത സംഗീതജ്ഞൻ ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠനത്തിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഐ. ടി മേഖലയിൽ കഴിവ് തെളിയിച്ച് കൊണ്ട് സെന്റ് തെരേസാസിലെ വിദ്യാർത്ഥിനികൾ കണ്ണൂർ : സ്കൂൾ തലത്തിൽ നടന്ന വിവിധ തരം ഐ. ടി. മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. റുഹാന കെ.വി (മലയാളം ടൈപ്പ് റൈറ്റിംഗ്), റിദ വി.സി (വെബ് ഡിസൈനിംഗ്), ഐശ്വര്യ വിനോദ് പി(മൾട്ടി മീഡിയ പ്രസന്റേഷൻ), ആര്യ മനോജ് (ഐ. ടി പ്രോജക്ട്) എന്നിവരായിരുന്നു ജേതാക്കൾ.

സബ്ബ് ജില്ലാ തലം ജില്ലതല സയൻസ് സെമിനാർ ഫലം പ്രഖ്യാപിച്ചു. കണ്ണൂർ: സയൻസ് സെമിനാറിൽ സെന്റ് തെരേസാസിന്റെ അഭിമാനമായിരുന്ന എശ്വര്യ വിനോദ് പി സബ്ബ് ജില്ലതലത്തിൽ രണ്ടാം സ്ഥാനവും ജില്ല തലത്തിൽ ഒന്നാം സ്ഥാനവും നേടിക്കൊണ്ട് വീണ്ടും സ്കൂളിന്റെ അഭിമാനമായി മാറി.


2009 ഡിസംബർ 18

വെള്ളിയാഴ്ച                                                 
1185 ധനു 3                                                                                                                                        
                                                                 നവസരണി
                                                                                                                            ചെടികളുടെ നാമ്പുകൾക്ക് സൂര്യപ്രകാശം എന്നതുപോലെയാണ് 
ഉണരുന്ന മനസ്സിനും ബുദ്ധിക്കും വിദ്യാഭ്യാസം. - അലക്സാണ്ടർ പോപ്പ്
അങ്കത്തിനായി കച്ചമുറുക്കി വിദ്യാർഥിനികൾ
കണ്ണൂർ  : ഈ പ്രാവശ്യത്തെ നോർത്ത് സബ്‍ജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിനർഹരായ സെൻറ്. തെരേസാസ് എ. ഐ. എച്ച്. എസ് സ്കൂളിലെ വിദ്യാർഥിനികൾ ജില്ലാ കലോത്സവത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ വേണ്ടിയുള്ള ഭഗീരഥ പ്രയത്നത്തിലാണ്. എന്തിന് ഇറങ്ങിയാലും കൈനിറയെ സമ്മാനങ്ങൾ വാങ്ങുന്ന കണ്ണൂർ സെൻറ്. തെരേസാസ് സ്കൂളിലെ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.,വിഭാഗങ്ങളിലായി മുപ്പതോളം മത്സരങ്ങളിലായി 96വിദ്യാർഥിനികളാണ് സമ്മാനവേട്ടയ്ക്കൊരുങ്ങുന്നത്. നിരന്തരമായ പരിശീലനവും അധ്യാപകരുടെ പ്രോത്സാഹനവുമാണ് തങ്ങളുടെ വിജയരഹസ്യം എന്ന് സംഘത്തിലെ വിദ്യാർഥിനികൾ അഭിപ്രായപ്പെട്ടു. മാത്രമല്ല, ജില്ലയിലും സംസ്ഥാനതലത്തിലും തങ്ങൾ ഉന്നത വിജയം കൊയ്യും എന്നും അവർ പത്രലേഖകരോട് പറഞ്ഞു. എന്തായാലും ജില്ലയിലും സബ്‍ജില്ലയിലെ പോലെ ചരിത്ര നേട്ടം കൊയ്യാനാണ് അവരുടെ ശ്രമം. ലേഖിക :അഹിന അനിൽ



ക്വിസ്സ് മത്സര വിജയികൾ
കണ്ണൂർ  : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മൃഗസംരക്ഷണമേളയിൽ ദർശനം 2009 മലബാർ മേഖല ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ്സ് മത്സരത്തിൽ സെന്റ് തെരേസാസ് സ്കൂൾ വിദ്യാർഥിനികളായ അനഘ എം. ടി, അപർണ്ണ പ്രദീപ് എന്നിവർ രണ്ടാം സ്ഥാനം നേടി. പ്രധാനാധ്യാപിക സിസ്റ്റർ റോസ്റീറ്റ ഇരുവർക്കും മെറിറ്റ് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. ലേഖിക : നിവ.പി.
ഡി.സി.എൽ കലോത്സവം
കണ്ണൂർ  : ദീപിക ചിൽഡ്രൻസ് ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കണ്ണൂർ പ്രവിശ്യ DCL ടാലന്റ് ഫെസ്റ്റിൽ സെന്റ്. തെരേസാസ് സ്കൂളിലെ എൽ. പി.,യു.പി, എച്ച്.എസ്, തലങ്ങളിൽ നിന്ന് നിരവധി വിദ്യാർഥിനികൾ പങ്കെടുത്തു. സംഘഗാനം, ലളിതഗാനം, കവിതാരചന, കഥാരചന, ഉപന്യാസരചന, പ്രസംഗം എന്നീ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ മുഴുവൻ വിദ്യാർഥികളും ഉപരിതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ പ്രവിശ്യ കമ്മിറ്റിയംഗമായി വിദ്യാർഥിനി പ്രിയങ്ക ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. ‍ഡിസംബർ 21ന് പയ്യന്നൂരിൽ വെച്ചു നടക്കുന്ന മത്സരത്തിൽ വിദ്യാർഥിനികളെ ഒരുക്കിക്കൊണ്ടിരിക്കുകയാണ് അധ്യാപകരായ മിസ്സ് ലിംസിയും, സിസ്റ്റർ തെരേസയും. ലേഖിക :നിവ.പി


സൈക്കിളിംഗ് ചാമ്പ്യൻഷിപ്പ്
കണ്ണൂർ  : ജില്ലാ സൈക്കിളിങ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ജില്ലാതല സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിക്കൊണ്ട് സെൻറ്. തെരേസാസ് വിദ്യാർഥിനികൾ കാണികളുടെ ശ്രദ്ധയാകർഷിച്ചു. വിവിധ മേഖലയിൽ ഒന്നാം സ്ഥാനം നേടിയ അപർണ എസ്.ടി,സ്നേഹ ജയദേവൻ, എന്നിവർ സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലേഖിക : ആതിര രവീൺ


കുട്ടിഭാവനകളുമായി സ്കൂൾമാസിക പണിപ്പുരയിൽ
കണ്ണൂർ  : വിദ്യാഥിനികളുടെ ഭാവനാപരമായ ലോകത്തിലെ ഏടുകൾ പണിപ്പുരയിൽ വികസിച്ചു കൊണ്ടിരിക്കുന്നു. എഴുത്തിലൂടെയും വരകളിലൂടെയും മികവ് കാട്ടിയ നിരവധി രചനകൾ മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി തവണയാണ് സെൻറ്. തെരേസാസ് ഈ പ്രയത്നം പ്രാവർത്തികമാക്കുന്നത്. വിദ്യാലയത്തെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും പഠനത്തിലുപരി പാഠ്യേതര പ്രവർത്തനങ്ങളിലും മികവു തെളിയിച്ച വിദ്യാർഥിനികളും മാസികയുടെ താളുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. ഒരു സംഘം അദ്ധ്യാപികമാരുടെ നേതൃത്വത്തിലാണ് സ്കൂൾമാസിക ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലേഖിക : നിവ.പി.
സാന്ത്വനസ്പർശവുമായി വിദ്യാർത്ഥിനികൾ അമലാഭവനിൽ
ബർണ്ണശ്ശേരി  : കരുണയുടെ കൈകൾ നീട്ടി സെന്റ് തെരേസാസ് വിദ്യാർഥിനികൾ അമലാഭവനിലെത്തി. അനാഥത്വത്തിന്റെ ഏകാന്തതയിൽ നിന്ന് അമലാഭവനിലെ ഓമനകളെ സൗഹൃദത്തിന്റെ വഞ്ചിയിലൂടെ കരകയറ്റിയ സെന്റ്. തെരേസാസ് വിദ്യാർത്ഥിനികളുടെ നന്മ നിറഞ്ഞ പ്രവർത്തി കേരളീയരുടെ മനസ്സിൽ ഇടംപിടിച്ചു. അനാഥർക്കായുള്ള സംഭാവനയിൽ ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ച് മുന്നിട്ട് നിന്ന 10 B യിലെ കുട്ടികളോടൊപ്പം മറ്റു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളും അധ്യാപികമാരുടെ നേതൃത്വത്തിൽ അവിടം സന്ദർശിച്ചു. 17 വ്യാഴാഴ്ച രാവിലെ 11:30മുതൽ 2.00 വരെ അവർ അവിടെ ചിലവഴിച്ചു. സ്കൂൾ പ്രധാനാധ്യാപികയുടെയും മറ്റ് അദ്ധ്യാപികമാരുടെയും രക്ഷിതാക്കളുടെയും സഹായഹസ്തങ്ങൾ ഇതിനുപിന്നിലുണ്ട്. അവർക്കുള്ള ക്രിസ്തുമസ്സ് സമ്മാനമായി കിറ്റുകളും നല്കുകയുണ്ടായി. സ്നേഹവും സാന്ത്വനവും ആഗ്രഹിക്കുന്നവരോടൊപ്പം ചിലവഴിച്ച ആ ദിവസം ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റർ റോസ്റീറ്റയും വിദ്യാർഥിനികളും അഭിപ്രായപ്പെട്ടു. ലേഖിക :അഞ്ചു പ്രദീപ്
വിദ്യാർഥിനികളിലെ കഴിവുകളുണർത്തി എഴുത്തുകൂട്ടം ബർണ്ണശ്ശേരി  : വിദ്യാർഥിനികളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണർത്തിയെടുത്തുകൊണ്ട് എഴുത്തുകൂട്ടം ശിൽപശാല വിദ്യാലയത്തിൽ അരങ്ങേറി. ഡിസംബർ ഏഴിന് കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാരംഗം കൺവീനർ ശ്രീ ഉല്ലാസൻ മാഷിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല പി.ടി എ. എക്സിക്യൂട്ടീവ് മെമ്പർ ശ്രീ പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു.10 മണി മുതൽ 4 മണി വരെ നീണ്ടു നിന്ന ശില്പശാലയിലൂടെ കുട്ടികൾക്ക് തങ്ങളുടെ കഴിവുകളെ ഉണർത്തുന്നതിനും വളർത്തുന്നതിനുമുള്ള ഉത്തമ വേദി തന്നെയായിരുന്നു ഈ ശില്പശാല. മൂന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികൾ ഈ ശില്പശാലയിൽ പങ്കെടുത്തു. ലേഖിക : അനുശ്രീ. കെ
ക്രിസ്തുമസ് വിശുദ്ധിയിൽ സെന്റ് തെരേസാസ് കണ്ണൂർ : ബർണ്ണശ്ശേരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ചു. ശാന്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ ക്രിസ്തുമസ് ആഘോഷം സ്കൂളിൽ താരപ്പൊലിമ തന്നെസൃഷ്ടിച്ചു.പുതുമയാർന്ന ക്രിസ്തുമസ് ആഘോഷം കൈറോസ് ഡയറക്ടർ ഫാദർ ബെന്നി മണപ്പാട്ട് നിറച്ചാർത്തോടെ തിരിതെളിയിച്ചു. യു.പി, എച്ച്.എസ്, വിഭാഗങ്ങളിൽ കരോൾ ഗാനം മത്സരങ്ങളിൽ കരോൾ ഗാനം മത്സരങ്ങൾ വളരെ ആവേശപൂർവ്വം നടന്നു.സ്നേഹത്തിന്റെ മാധുര്യം പങ്കുവയ്ക്കുന്ന ക്രിസ്തുമസിന്റെ ഭാഗമായുള്ള ക്രിസ്തുമസ്സ് കേക്കുകൾ ഓരോ ക്ലാസ്സുകളിലും പങ്കു വയ്ക്കപ്പെട്ടത് ഏറെ പുതുമ സൃഷ്ടിച്ചു. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ മുന്നോടിയായി വ്യാഴാഴ്ച വിദ്യാർഥിനികൾക്കായി നക്ഷത്ര നിർമ്മാണ മത്സരവും കരോൾ ഗാന മത്സരവും സംഘടിപ്പിക്കപ്പെട്ടു. വിജയികൾക്ക് ഫാ. ബെന്നി മണപ്പാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. ലേഖിക :സ്നേഹ കെ വി
വീണ്ടും ഒരു കോപ്പൻഹേഗൻ
സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധന നിയമം വിദ്യാലയത്തിൽ കണ്ണൂർ : പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ ലോകത്ത് മഹാവിപത്തുകൾക്ക് കാരണമാകുമ്പോൾ അതിനെ തടുക്കാൻ കൈകോർത്ത് പൊരുതുകയാണ് സെന്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും.പ്ലാസ്റ്റിക്ക് വസ്തുക്കൾ പൂർണ്ണമായും നിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരത്തിയഞ്ഞൂറോളം വിദ്യാർത്ഥിനികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഇപ്പോൾ പ്ലാസ്റ്റിക് ബാഗുകൾക്കു പകരമായി തുണിസഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ലേഖിക :ശ്രുതി സുജിത്ത്

പുതുമയുടെ ശാസ്ത്രലോകത്ത് കുരുന്നുകൾ

കണ്ണൂർ  : ശാസ്ത്രലോകത്ത് പുതുമയുടെ പുത്തൻ നിർമ്മാണ പ്രവർത്തനങ്ങളുമായി കുരുന്നുപ്രതിഭകൾ രംഗത്തെത്തിയിരിക്കുന്നു. ഗലീലിയോ ലിറ്റിൽ സൈന്റിസ്റ്റിന്റെ ഭാഗമായി ശാസ്ത്ര കൗതുകം ഉണർത്തുന്ന പ്രദർശന വസ്തുക്കൾ നിർമ്മിക്കുന്ന തെരക്കിലാണ് ഇവിടുത്തെ കൊച്ചുകുട്ടികൾ.

|}

അനുശോചനം

കണ്ണൂർ : പ്രശസ്ത സാഹിത്യകാരിയും പ്രശസ്ത നിരൂപകൻ പ്രൊഫ.എം.പി പോളിന്റെ മകളും വിഖ്യാത നാടകകൃത്ത് സി.ജെ. തോമസിന്റെ ഭാര്യയുമായ ശ്രീമതി റോസി തോമസിന്റെ നിര്യാണത്തിൽ സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അനുശോചനം രേഖപ്പെടുത്തി.