ജി എച്ച് എസ് എസ് മണലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 19 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rathikumartr (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് എസ് മണലൂർ
വിലാസം
മണലൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2009Rathikumartr




ചരിത്രം

തൃശ്ശൂര്‍ താലൂക്കിലെ മണലൂര്‍ വില്ലേജില്‍ മണലൂര്‍ ദേശത്ത് ഏകദേശം 3.52 ഏക്കറോളം സ്ഥലത്ത് മണലൂര്‍ സ്കൂള്‍ സ്ഥിതി ചെയ്യൂന്നു.സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്ന് 15 കി.മി. പടിഞ്ഞാറുമറി വയലേലകളും പച്ചവിരിച്ച നെല്‍ പാടങ്ങളും സസ്യശാമളമായ തെങ്ങിന്‍ തോപ്പുകളും നിറഞ്ഞുനില്ക്കുന്ന സുന്ദരഗ്രാമാണ് മണലൂര്‍.പ്രവാഹങ്ങളില്‍ മണല്‍ തുരുത്തുകളായിമാരിയ ഈ ഭുപ്രദേശത്ത് ജനവാസകേന്ദ്രങ്ങള് ഉടലെടുത്തു.പ്രക്രതിക്ഷോഭങ്ങള്‍ ,മണ്ണീടിയില്, ജലാശയങ്ങള്‍ നികത്തല്‍ ,മലവെള്ളപാച്ചില്‍ എന്നിവയാല്‍ പ്രക്രതിയുടെ ഘടനയില്‍ ഉണ്ടായ മാറ്റം നിമിത്തംചില പ്രദേശങ്ങള്‍ ചതുപ്പായ മറ്റുപ്രദേശങ്ങള്‍ തുരുത്തായും രൂപാന്തരപ്പെട്ടു.ഇതില്‍ മണല്‍ അടിഞ്ഞുകൂടിയ ഊര്‍ മണലൂര്‍ ആയി എന്നും പറയപ്പെടുന്നു. 1914 ല്‍ തോപ്പില്‍ ഉക്രു സ്ക്കൂള്‍ ആരംഭിച്ചു. തോപ്പില്‍ സ്കൂള്‍ എന്നാണ് അറിയപ്പെട്ടത്.1925 ല്‍ രണ്ടേക്കര്‍ സ്ഥലവും രണ്ടുനില കെട്ടിടവും ഗവണ്മെന്റിന കൈമാറി. 1946 ല് ഹൈസ്കൂള് ആയി എന്നാണ് രേഘകളില് കാണുന്നത്. 1964 ല് എല്.പി സ്കൂളിന സ്വതന്ത്രഭരണമയി. ക്യഷി മന്ത്രിയായിരുന്ന ക്യഷ്ണ്ന് കണിയാംപറബിലിന്റേയും എം.എല്.എ സി.എന് ജയദേവന്റേയും പരിശ്രമഫലമായി 2000 ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു രണ്ട് സയന്സ് ബ്ബാച്ചും ഒരു കോമേഴ്സ് ബ്ബാച്ചും ആണ് ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. ഗേള് ഫ്രണ്ട്ലി ടോയിലറ്റുകള് 2യൂണിറ്റുകള് ഉണ്ട്.ആവശ്യത്തിന പൈപ്പുകള് ഉണ്ട്. കുടിവെളളത്തിനായി കിണര് ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 നിലകളുള്ള ഒരു കോണ്ക്രീറ്റ് കെട്ടിടം പ്ലുസ് വണ് പ്ലുസ് റ്റു ലാബ് സൗകര്യത്തിനായി പണികഴിപ്പിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. മലിനജലവും മലിന്യങ്ങളും നിര്മ്മാര്ജ്ജനം ചെയ്യൂന്നതിന് മാര്ഗ്ഗം ഉണ്ട്. മരങ്ങളും ചെടികളും കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ നടത്തി. 100 ചെടികള് നട്ടു.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


വിദ്യാര്‍ത്ഥികളുടെ കലസാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഈ വര്ഷത്തില് ജുണ് മാസത്തില് തന്നെ കലാവേദിയുടെ ഉല്ഘാടനം നടന്നു. ഏകദേശം എഴുപത്തഞ്ചോളം കുട്ടികള് ഇതില് അംഗങ്ങളായിരുന്നിട്ടുണ്ട്. വായനാദിനവുമായി ബന്ധപ്പെട്ട് അസംബ്ലീയില് പി.എന്. പണിക്കര് അനുസ്മരണ പ്രഭാഷണം നടത്തി. വായന പ്രോത്സാഹിപ്പിക്കുന്ന്തിന് എല്ലാ ക്ലാസ്സിലും പ്രവര്ത്തനമാരംഭിച്ചു. സാഹിത്യക്വിസ് മത്സരം, വയനാമത്സരം, ഇവ് നടത്തി അസംബ്ലിയില് സമ്മാനങ്ങള് വിതരണം ചെയ്തു. ജുലൈ മാസത്തില് നട്ന്നയോഗത്തില് കമല സുരയ്യ ,ലോഹിതദാസ് , വൈക്കം മുഹമ്മദ് ബഷീര് ,എന്നിവരെക്കുറിച്ച് അനുസ്മരണപ്രഭാഷണം നടത്തി. ഓണാഘോഷ്ത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തില് നാടന് പാട്ട് മത്സരങ്ങള് നടത്തുകയും സമ്മാനങ്ങള് വിതരണം ചെയ്യുകയും ചെയ്തു തുടര്ന്നു വരുന്ന മാസങ്ങളില് നടത്തിയ ക

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരക്കി . വ്രക്ഷത്തൈകള് സ്കൂളില് നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്ക്ക് വ്രക്ഷത്തൈകള് വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതില് കൂടുതല് ഔഷധസസ്യങ്ങള് വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികള് തന്നെ സംരക്ഷിക്കുന്നു. ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്മ്മിച്ചു. റിലൈന്സ് കബനി നല്കിയ 100 വ്രക്ഷത്തൈകള് നട്ടു . സെപ്റ്റെംബര് 16 ഓസോണ് ദിനമായി ആചരിച്ചു. ഓസോണ്പാളിയുടെ നാശത്തെക്കുറിച്ചും ഭവിഷ്യത്തുകളെക്കുറിച്ചും അതു തടയുവാനുള്ളമാര്ഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരക്കി . എല്ലക്ലാസ്സുകാരും പച്ചക്കറി ക്യഷി ചെയ്യുന്നു. എല്ലാആഴ്ച് യിലും കുട്ടികളുടെ പച്ചക്കറി ഉപയോഗിച്ച് സാബാര് ഉണ്ടാക്കി നല്കുന്നു. എല്ലാ തിങ്കളാഴ്ച്യും "ഡ്രൈ ഡേ" ആയി ആചരിക്കുന്നു. ക്ലാസ്സ് മുറികള് എല്ലാ ദിവസവും വ്രത്തിയാക്കുന്നു. ഇങ്ങനെ പരിസ്തിതി സംരക്ഷണത്തിനായി നല്ലശ്രമങ്ങള് നടത്തി വരുന്നു.

മാനേജ്മെന്റ്

സര്‍ക്കാര്‍ വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 വിവരം ലഭ്യമല്ല
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 വിവരം ലഭ്യമല്ല
1929 - 41 വിവരം ലഭ്യമല്ല
1941 - 42 വിവരം ലഭ്യമല്ല
1942 - 51 വിവരം ലഭ്യമല്ല
1951 - 55 വിവരം ലഭ്യമല്ല
1955- 58 വിവരം ലഭ്യമല്ല
1958 - 61 വിവരം ലഭ്യമല്ല
1961 - 72 വിവരം ലഭ്യമല്ല
1980 - 82 റ്റി.കെ. ദാമൊദരന്
1982- 83 കെ.എസ്. ശന്കരന്
1983 - 87 കെ.ജെ.തോമസ്
1987 - 89 കെ. മാലതി
1989 - 91 കെ. വാസൂദേവന്
1991-94 കെ.കെ ശാൂന്തകുമാരി
1994-96 എം.കെ.ആനി
1996-2001 സി.വി.ലിസി
2001-2005 പി.എസ്. ശാൂന്തകുമാരി
2005 - 09 ററി.ബി. (ശീദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അമല കാന്സര് സ്താപകനും പത്മഭൂഷന് ജേതാവുമയ ഫാദര് ഗബ്രിയല്, 1991 ലെ നല്ല അദ്യാപികയ്ക്കുള്ള ദേശീയ അവാര്ഡ് നേടിയ റവ: സിസ്റ്റ്ര്ര് പോളിനോസ് ,വ്യാസമഹാഭാരതം മലയാളത്തിലേയ്ക്ക് വിവര്ത്തനം ചെയ്ത വിദ്വാന് .കെ പ്രകാശന് ,ഉപ്പ് സത്യാഗ്രഹത്തില് ജയില് വാസമനുഷ്ടിച്ച കുഞ്ഞുണ്ണി കൈമള് ,പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുന് ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരന്, സി.എന് ജയദേവന്, ക്യഷ്ണ്ന് കണിയാംപറബില് മുന് ക്യഷി വകുപ്പ് മന്ത്രി

വഴികാട്ടി

<googlemap version="0.9" lat="10.48412" lon="76.103561" zoom="17" width="350" height="350" selector="no" controls="none"> (B) 10.484605, 76.1031, GHSS MANALUR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_മണലൂർ&oldid=50512" എന്ന താളിൽനിന്ന് ശേഖരിച്ചത്