G. V. H. S. S. Kalpakanchery/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
alt text
                  അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 25 ക്ലാസ്‌മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 
                  ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തിന് അനുയോജ്യം തന്നെയാണ്. എന്നാൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു നിലയിലേക്ക് കൽപ്പകഞ്ചേരി സ്കൂൾ മാറുവാൻ പോവുകയാണ്. ഹൈസ്കൂളുകളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആയി മാറിക്കഴിഞ്ഞു. അതായത് സ്മാർട്ട് ക്ലാസ് റൂമുകൾ ആയി മാറിക്കഴിഞ്ഞു. ഇപ്പോൾ ഈ ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മിക്കവാറും ക്ലാസ്സുകൾ നടന്നുവരുന്നത്.
                  നിരവധി സൗകര്യങ്ങൾ  സ്കൂളിനുണ്ട്. എങ്കിലും ഇനിയും കൂടുതൽ കൂടുതൽ സൗകര്യങ്ങൾ സ്കൂളിന് ആവശ്യമായിട്ടുണ്ട്. സ്കൂളിനെ മികച്ച ഒരു നിലവാരത്തിലേക്ക് ഉയർത്തണം എങ്കിൽ അത്തരം സൗകര്യങ്ങൾകൂടി സ്കൂളിന് ലഭിക്കേണ്ടതുണ്ട്. 
               അത്തരം സൗകര്യങ്ങൾ ഇനി വരാൻ പോകുന്നു എന്നത് എന്നതിൽ വളരെ സന്തോഷമുണ്ട് കൽപ്പകഞ്ചേരി സ്കൂളിനെ ഇനി വരാൻ പോകുന്ന സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്. 

ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ.

ഹൈസ്‍കൂൾ ഗ്രൗണ്ട്
ഹൈസ്‍കൂൾ ഗ്രൗണ്ട്
പ്രവേശനഭാഗം
ക്ലാസ് മുറികൾ

നിരവധി സൗകര്യങ്ങൾ സ്കൂളിനുണ്ട്. എങ്കിലും ഇനിയും കൂടുതൽ കൂടുതൽ സൗകര്യങ്ങൾ സ്കൂളിന് ആവശ്യമായിട്ടുണ്ട്. സ്കൂളിനെ മികച്ച ഒരു നിലവാരത്തിലേക്ക് ഉയർത്തണം എങ്കിൽ അത്തരം സൗകര്യങ്ങൾകൂടി സ്കൂളിനെ ലഭിക്കേണ്ടതുണ്ട്.

               അത്തരം സൗകര്യങ്ങൾ ഇനി വരാൻ പോകുന്നു എന്നത് എന്നതിൽ വളരെ സന്തോഷമുണ്ട് കൽപ്പകഞ്ചേരി സ്കൂളിനെ ഇനി വരാൻ പോകുന്ന സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്. 

ഇനി വരാനുള്ള കെട്ടിട സൗകര്യങ്ങൾ.

അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക
അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക
                    തിരൂർ എം.എൽ.എ. ശ്രീ സി.മമ്മൂട്ടി അവർകളുടെ ശുപാർശപ്രകാരം ഈ സ്കൂൾ അന്താരാഷ്ട്ര സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആറരക്കോടി ചെലവു വരുന്ന ഒരു പദ്ധതിയാണ് ഇത്. വളരെ വേഗത്തിൽ തന്നെയാണ് ഇതിന്റെ പണി നടക്കാൻ പോകുന്നത് എന്നാണ് പറഞ്ഞുകേൾക്കുന്നത്. അതുകൊണ്ടുതന്നെ സമീപഭാവിയിൽതന്നെ ഇവിടെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന തരത്തിൽ സൗകര്യമുള്ള ഒരു മികച്ച സ്കൂളായി കൽപകഞ്ചേരി സ്കൂൾ മാറുമെന്ന് നമുക്കുറപ്പിക്കാം. 
                    ഹൈസ്കൂൾ ബ്ലോക്കിന്റെയും ഹയർസെക്കൻഡറി ബ്ലോക്കിന്റെയും വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്
"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/Details&oldid=504782" എന്ന താളിൽനിന്ന് ശേഖരിച്ചത്