സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/വിദ്യാരംഗം‌-17/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിലാവ്

മേരി ഏഞ്ചലീന VIIIC

കൂരിരുൾ മൂടിയ രാവിൽ ഏകയായ്
ഭീതിയോടെ ഞാൻ നടന്നിടുമ്പോൾ,
വെൺമയായ് ശോഭിച്ച് കൂടെ ഒരു കൂട്ടായ്
പുഞ്ചിരിച്ചെൻ കൂടെ വന്നു നിലാ....

രാവിൽ ഉറക്കം വരാതെ ഞാൻ മെത്തയിൽ
തിരിഞ്ഞും മറിഞ്ഞും കിടന്നിടുമ്പോൾ,
ജനലഴിക്കോണിലൂടെന്നെ നോക്കി എന്നെ
തവുകിയുരക്കുന്ന പൂ നിലാവ്

പാഠപുസ്തകങ്ങൾ തുറന്നുവെച്ച്
ബാലപാഠം ഞാനരുവിടുമ്പോൾ,
മുറിയിലെ ഫിലമന്റ് ബൾബിനെക്കാളേറെ
വെളിച്ചമേകിടുന്ന വെൺമയായ് നിലാ....

രാത്രിയിൽ നിന്നെ കണ്ടുകൊണ്ട്,
അത്താഴം കഴിപ്പാൻ നേരമായിടുമ്പോൾ
അമ്മതൻ കൈയ്യിൽ നിന്ന് ചോറുരുള തിന്നുവാൻ
ഇഷ്ടമെനിക്കേറെ എന്നുമെന്നും...

രാത്രിയിൽ ഒറ്റക്കിരിക്കുമ്പോഴെന്റെ
കൂട്ടായ് വന്നൊരെൻ പ്രിയ സുഹൃത്തേ,
കത്തിജ്വലിക്കുന്ന സൂര്യനെക്കാളേറെ
ഇഷ്ടമാണൊരുപാടെനിക്കു നിന്നെ,
ഇഷ്ടമാണൊരുപാടെനിക്കു നിന്നെ.......

നിലാവിൽ വിരിയുന്നപൊൻ സ്വപ്നജാലകം

മേരി നിയ.എൻ.ജെ X C

ദൂരെ നിലാവിന്റെ ചെറുപുഞ്ചിരി
മറക്കാം നമുക്കോരോ ദുഃഖങ്ങളും
ഇന്നീ നിവാലിൻെറ ചെറുപുഞ്ചിരിയിൽ
ഇനിവേണ്ട നമുക്കീ ദുഃഖ ദുരിതങ്ങൾ


                 ദൂരെ നിലാവിന്റെ സുഖപ്രഭയിൽ
സന്തോഷിക്കാനായ് നിമിഷങ്ങളെ
നൽകുന്നിതാനന്ദ നിമിഷങ്ങളെ
സാമോദമേറ്റുവാങ്ങേണമിന്ന്

നിശയിൽ വിരിയും നീലാവേ
നിന്റെയീ ചെറുപുഞ്ചിരിയിൽ
നീയിന്നോകിടുന്നൊരാ നിശബ്ദദയും
നൽകുന്നു വിണ്ണിൽ സുഖസ്സമാധാനം

               നിശയിൽ വിരിയും നിലാവേ
നിന്റെ ശോഭ ലില്ലിയെതകർ
ത്തിടുന്നല്ലോ നിന്റെ ഈ
വെൺ പ്രകാശം ഒലിവിൻ
ശാഖകളേന്തി പറക്കും വെള്ളരി-
പ്രാവിനെക്കാൾ സമാധാനദായകം
വെള്ളരി പ്രാവിനെക്കാൾ
വിണ്ണിനെ പുഞ്ചിരിപ്പിച്ചീടുന്നിന്നു നീ

നീവപ്പോൻനിലാവേ നിന്നെയെന്നും
കാണ്മാനായെൻ മനം തുടിച്ചീടും
നിനക്കായെൻമനം ദാഹിച്ചീടുമെന്നും
നീയെന്നുമെൻ മനസ്സിന്റെ വിദുരത -
യകറ്റുവാൻ പുഞ്ചിരിതൂകിയടുത്തെത്തിത്തീടും
വെൺമയാർന്നൊരീ നിന്റെയീ മുഖം
നൽകീടുന്നുമിണ്ണനുമാപ്രകാശം

    നിന്നെ ഞാനെന്നുടെ മോഹമാക്കി 
ഹൃദയത്തിന്റെയേതോ ഒരു അറയിൽ
നിന്നും ഞാനെന്നും സൂക്ഷിച്ചിടുന്നു.
ഓ എന്റെ പൊൻനിലാവേ നിന്നെ,
കാണുവാനെന്തോരു ചന്തമിന്ന്.

നിന്നെ ക്കാണുന്നൊരു നിമിഷത്തിന്റെ
എത്രഭാഗം വേണമൊരാൾക്കിന്ന
വനുടെ ദുഃഖം മറന്നകറ്റീടുവാൻ
ദുഃഖത്തിന്റേതായൊരാചങ്ങലയിൽ നിന്ന്
പെട്ടിച്ചെറിയുന്നൊരാനിലാവേ,
നിന്നിലായെന്നുടെ ഹൃദയപ്രഭ
ആ ശോഭതന്നിലായ് നീവിളങ്ങീടുന്നു.

          താരങ്ങൾ തന്നുടെ  ഇടയിൽനിന്നെ
യെന്ന് കണ്ടാൽ മതിയല്ലോ,പിന്നെ
ആർക്കും കഴിയില്ലയാ ചിത്രം എന്നിൻനിന്നും
തുടച്ചെടുക്കാൻ, അത്രമേൽ
കല്ലിലായ കൊത്തിയ ശിൽപരൂപമെ

ന്നപ്പോൾ നീയും പരിക്കുമിന്നെ
ൻ ദുഃഖം നിരഞ്ഞയീ മനസ്സിൽ
നിലാവത്തിരുന്നനു കണ്ണടച്ചാൽ
പിന്നെ യാരുണ്ടെൻ മനസിലെ
ന്നാർക്കറിയാം

നിലാവിൽ നിന്നായ് നിന്റെ
വെൺപ്രകാശ്തതിനു കീഴായ്
സ്നേഹം പങ്കുവെയ്ക്കുന്നൊരാ
ഇണകളെ കാണുന്നുവോനീ?
എവിടെനിന്നെവിടെനിന്നിനക്കീ പ്രഭ

ആരൂം കൊത്തിക്കുന്ന കാന്തിയും
നിന്നിലെ, ആരും കൊതിച്ചുപോ-
കും പ്രകാശവും
നിൻ മുഖകാന്തിയെയാരും വെല്ലില്ല
തരുമോ നിലാവേ നിന്നിലെയാരാ
ർക്കുമില്ലാത്തൊരീ വെൺപ്രഭ
തരുമോ നിലാവേ നിന്നിലയാരാ
ർ ക്കുമില്ലാത്തൊരീ വെൺപ്രഭ
ആർക്കുമില്ലാത്തൊരീ വെൺപ്രഭ

നീല നിലാവ്

ഭാഗ്യലക്ഷ്മി ബാബു XE

രാത്രിതൻ അന്ധക്കാരത്തിൽ പ്രകാശമായി
രാവിൻ നിലാതുള്ളി വിണിൽ നിൽപ്പൂ
പാലപ്പൂ മണമുള്ള രാവിന്റെ തൂവലായി
ആരയോ കാത്തവൾ ദൂരനിൽപ്പു
രാവിന്റെ നീലിമയിൽ പാതിമുകമറച്ച-
വളെന്നുമാരെയോ കാത്തുനിൽക്കും.
ആരുമൊന്നില്ല വരാനെന്നറിഞ്ഞിട്ടും
നാളേറെയായവൾ നൊക്കിനിൽപ്പു

ആകാശത്താരകൾ, പാതിരകാറ്റുകൾ
വിണ്ണും, മരങ്ങളും ചെല്ലിയില്ല
പകലന്തിയോളം അവളാരെയോ കാത്ത്
പൂമുഖവാതികൽ വന്നു നിൽക്കും

നീലാനില രാത്രിയിൽ നിലാതൊട്ടിയിൽ കുളിച്ച-
വളെന്നും സുന്ദരിയായി നിൽപ്പു
അവളുടെ ദൃശ്യമനോഹാരിതയിൽ മുഴുകിയ
പലരും പ്രസിദ്ധരായി


അവളാണ് രാവിന്റെ റാണിയെന്നും
അവളാണ് സൗന്ദര്യദേവിയെന്നും
പ്രണയത്തിനേന്നും ഉന്മാദം പകരുന്ന
അവളാണ് ഭ‍ുമിതൻ വശ്യഭാവം

വേറാരുമല്ലവൾ നിലാസൗരഭത്തിൽ
കുളിച്ചുനിൽക്കും പൂ വെണ്ണിലാവ്
മണ്ണിനു സ്വന്തമാ വിണ്ണിനും സ്വന്തമാ
എന്നു അവൾ നിലാകിടാത്തിയുമാ
സൂര്യകിരണത്തെ ഭയപ്പെടുന്ന അവൾ
പകലിന്റെ ശോഭയിൽ മറഞ്ഞിരിക്കും

രാത്രിതൻ യാമങ്ങളിൽ ദൃശ്യമായിടും
അവളാണ് പാരിന്റെ ചന്ദ്രികയും
ചന്ദ്രന്റെ തൂനിലാ വെട്ടമായെന്നുമവൾ
ആകാശപ്പരപ്പിൽ നിറഞ്ഞുനിൽക്കും
പകലിന്റെ നയനങ്ങളിൽ നിന്നോളിക്കുന്ന
നിറ നില രാവിന്റെ കുട്ടുകാരി

മാനവനയനങ്ങളിൽ തെളിഞ്ഞീടുന്ന
രാത്രിയുടെ വിരുന്നു കാരിയവൾ
പൂ നിലാ ചന്ദ്രിക അകലുന്നകാലത്തെ
ഓർക്കുവാനാകുമോ മാനവർക്ക്
പകലിന്റെ ഏടിലും ഹൃദയത്തിൻ ചോലയിലും
മറമാറി നിൽക്കുമീ രാകിടാത്തി
പൊൻ താരങ്ങളുടെ രക്ഷകർത്താവാം
അവൾ താനെ മുല്ലപൂന്തൊട്ടിലും

വാനത്ത് ദൃശ്യമായിടും അവൾ
എന്നേലും വിണ്ണിലേക്കിറങ്ങീടുമോ
സത്യ പരമാർത്ഥ മെന്തെന്നറിഞ്ഞാൽ
ഒത്തിരി കണ്ണ‍ുകൾ കാത്തുനിൽപ്പൂ

അവളുടെ വരവിനായി എന്നും പ്രതീക്ഷിക്കും
ദശലക്ഷമുണ്ട് ഈ പാരിടത്തിൽ
അവളതറിഞ്ഞില്ല, ആരും പറഞ്ഞില്ല
പരമാർത്ഥമെന്തെന്നു കേൾക്കുക നീ

നിറ നിലാ കണ്ണിന്റെ തൂമിന്നലായി
അവളുണ്ട് ജീവിത താളുകളിൽ
നിരാശയെ മാറ്റി പുതുതളിർ നൽകുവാൻ
രാകിടാത്തി എന്നുമുണ്ടവിടെ

                                           ബാഗ്യലക്ഷമി ബാബു