ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.