എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17
ഭാരത് സ്കൗട്ട് & ഗൈഡ്
സ്കൗട്ട് മാസ്റ്റർ : ശ്രീ. പ്രകാശ് ജോർജ് കുര്യൻ (യു.പി.എസ്.എ.)
ഗൈഡ് ക്യാപ്റ്റൻ : ശ്രീമതി സുജാകുമാരി ബി. (എച്ച് എസ്. എ. ഗണിതശാസ്ത്രം)
ആമുഖം
1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.
ലക്ഷ്യം
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.
പ്രവർത്തനരീതി
സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡിസാസ്റ്റർ മാനേജ്മ്മെന്റ്, ഫയർ ആന്റ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ സ്കൗട്ട്സ് & ഗൈഡ്സിന് പരിശീലനം നൽകിവരുന്നു.