ഗവ എച്ച് എസ് എസ് അഞ്ചേരി/നല്ലപാഠം
മലയാള മനോരമയുടെ നല്ലപാഠം പരിപാടിയിൽ പങ്കെടുത്ത് വിജയങ്ങൾ നേടാൻ ആയിട്ടുണ്ട്.
2013 - 2014 വർഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് എ പ്ലസ്
ഗ്രേഡ് നേടി.സർക്കാർ സ്‌കൂൾ പട്ടികയിൽ ഒന്നാമത്തെത്തുവാനും കഴിഞ്ഞിട്ടുണ്ട്
സോപ്പ് നിർമ്മാണം-സ്‌കൂളിൽ ഹണ്ട്രഡ് പ്ലസ് എന്ന പേരിൽ സോപ്പ് ഉണ്ടാക്കുകയും അത് വിറ്റ് കിട്ടുന്ന ലാഭം കൊണ്ട് ഒൻപതാം ക്‌ളാസ് കുട്ടികൾക്ക് കുടിക്കാൻ പാൽ ഏർപ്പാടാക്കുകയും ചെയ്തു. കൃഷി -ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പരിമിതമായ സ്ഥലത്തു നിന്നും വിളവുണ്ടാക്കുകയും ചെയ്തു. സ്നേഹ ബക്കറ്റ്-കുട്ടികൾ സ്നേഹത്തോടെ തങ്ങളുടെ കൂട്ടുകാരന് വേണ്ടി നൽകിയ സമ്മാനം പ്ലാസ്റ്റിക് നിർമ്മാർജ്ജനം -കുട്ടികൾ സ്‌കൂളിലും ചുറ്റുപാടുമുള്ള വീടുകളിലും ഉള്ള പ്ലാസ്റ്റിക് ശേഖരിച്ചു.കോർപറേഷന് കൈമാറി ലഹരി വിമുക്ത പരിപാടികൾ -ലഹരി ബോധവൽക്കരണ പരിപാടികൾ നടത്തി. വായന കളരി -മലയാള മനോരമ പത്രം സ്‌കൂളിന് ലഭ്യമാക്കി. ശുചിത്വ മിഷ്യൻ ഉപയോഗിച്ചു ക്‌ളീനിംഗ് നടത്തുന്നു.