ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം
അരീക്കോട്. (26.06.2018):ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.


കൊട്ടോടി. (15.08.2018): ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പതാകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് മുഖ്യാതിഥിയായി.വായനാ മത്സരത്തിൽ വിജയികളായവർക്ക് ചുള്ളിക്കര പ്രതിഭാ വായനശാല ഭാരവാഹികൾ സമ്മാനങ്ങൾ നൽകി.ദേശീയ പതാകയുയർത്തിയതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

കൊട്ടോടി. (14.08.2018): മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സാന്ത്വനമേകുന്നതിന് മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.കുറഞ്ഞ സമയം കൊണ്ട് നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും 11500/- രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു.

കൊട്ടോടി. (01.07.2018):2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു

കൊട്ടോടി. (09.12.2017):കുട്ടികളിലെ ചിത്രരചനയിലുള്ള താല്പര്യവും കഴിവും പരിപോഷിപ്പിക്കുന്നതിന് സ്കൂൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ കൊട്ടോടി പെൻസിൽ ഡ്രോയിംഗ് ജലച്ചായം എന്നീ മേഘലകളിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ ടി.കെ.നാരായണൻ നിർവ്വഹിച്ചു.ചടങ്ങിൽ 14-ാം വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡണ്ടുമായ ബി.രമ അധ്യക്ഷത വഹിച്ചു. പ്രശാന്ത് .പി.ജി. സ്വാഗതം പറഞ്ഞു.എസ്.എം സി ചെയർമാൻ ബി.അബ്ദുള്ള ,ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് എന്നിവർ ആശംസയർപ്പിച്ചു.എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു. 60 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പംഗങ്ങളുടെ ചിത്രപ്രദർശനം വൈകിട്ട് നടത്തി അധ്യാപകരായ നളിനി.ആർ.ജി ,ബേബി സുധ ,ധനലക്ഷ്മി ,സവിത വി.ആർ ,ബിനോയി ഫിലിപ്പ് ,വി.കെ.ബാലകൃഷ്ണൻ ഓഫീസ് സ്റ്റാഫ് ജോൺ.കെ.എ എന്നിവരും ക്യാമ്പിൽ പങ്കുചേർന്നു. വൈകിട്ട് 4.30ന് ക്യാമ്പ് സമാപിച്ചു

കൊട്ടോടി. (19.06.2018):സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
അരീക്കോട്. (21.06.2018):അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി. രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.

അരീക്കോട്. (01.06.2018):വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്സംഘടിപ്പിച്ചു - സാബിവാക്ക- 2018 എന്നപേരിൽ നടത്തിയ ഫുഡ്ബോൾ ടൂർണമെന്റ് സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക്ഓഫ് ചെയ്തു. ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ നിരവധി ടീമുകൾ ആവേശപൂർവ്വം പങ്കെടുത്തു.

അരീക്കോട്. (01.06.2018):വിദ്യാർത്ഥികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകനായ മുബഷീർ സാറിന്റെ നേതൃത്വത്തിൽ, എല്ലാദിവസവും രാവിലെ 7.30 മുതൽ ആൺകുട്ടികൾക്ക് സബക്ത്രോ ഫുട്ബോളിന് പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.താൽപര്യമുള്ള കുട്ടികൾ ജേഴ്സിയുമായി രാവിലെ എത്തിച്ചേരണമെന്ന് സ്കൂൾ അധികാരികൾ അറിയിച്ചു.
അരീക്കോട്. (01.06.2018):അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കുകയും ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേതൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു
.

അരീക്കോട്. (01.06.2018):വിത്തുപേനകളുടെ ഉപയോഗ സാധ്യതകൾ പരിചയപ്പെടുത്തി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് പേപ്പർ കൊണ്ട് നിർമ്മിച്ച വിത്തുപേനകൾ വിതരണം ചെയ്തു.വിത്തുപേനകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ നിർവ്വഹിച്ചു.

അരീക്കോട്. (01.06.2018):2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 1 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി. മനാഫ് നിർവ്വഹിച്ചു
അരീക്കോട്. (20.08.2017):അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ നടന്നു.കുട്ടികൾ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു
.
