സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 21 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsppr (സംവാദം | സംഭാവനകൾ) (''''തോളൂർ''' തൃശ്ശൂർജില്ലയിലെ തൃശ്ശൂർതാലൂക്കിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തോളൂർ തൃശ്ശൂർജില്ലയിലെ തൃശ്ശൂർതാലൂക്കിൽ പുഴയ്ക്കൽ ബ്ളോക്കിലാണ് തോളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടക്കളത്തൂർ, തോളൂർ, ചാലക്കൽ എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഈ ഗ്രാമപഞ്ചായത്തിന്റെ ഒഫീസ് ആസ്ഥാനം പറപ്പൂരാണ് സ്ഥിതി ചെയ്യുന്നത്. 17.20 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള തോളൂർ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കൈപ്പറമ്പ്, കണ്ടാണശ്ശേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൈപ്പറമ്പ്, അടാട്ട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് അടാട്ട്, മുല്ലശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വടക്കാഞ്ചേരി പുഴയുമാണ്. ബ്രാഹ്മണരുടെയും നാടുവാഴികളുടെയും ജന്മികളുടെയും ഭരണവ്യവസ്ഥ ഉണ്ടായിരുന്ന കാലത്തിന്റെ അവശിഷ്ടങ്ങളായ ക്ഷേത്രങ്ങളും കുളങ്ങളും ഒരു വള്ളക്കടവും ഇവിടെ ഇപ്പോഴമുണ്ട്. പഴയ കൊച്ചിരാജ്യം ഉണ്ടായിരുന്ന കാലത്തുതന്നെ തോളൂർ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. എ.ഡി.52-ൽ ക്രിസ്തുശിഷ്യനായ തോമാശ്ളീഹ പാലയൂരിലെത്തി പള്ളി സ്ഥാപിച്ചുവെന്ന് ചരിത്രപരമായ സൂചനകളുണ്ട്. തോളൂർ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ച് പല പഴങ്കഥകളും പറഞ്ഞുകേൾക്കുന്നുണ്ട്. പുന്നത്തൂർ നാടുവാഴിയുടെ പടനായകനായി തുളുനാട്ടിൽനിന്നു വരികയും പിന്നീട് നാടുവാഴിയെ എതിർക്കുകയും ചെയ്തതായി കേൾക്കുന്നുണ്ട്. ഈ പടനായകൻ തുളുവൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെന്നും തുളുവർ എന്ന വാക്കിൽ നിന്നാണ് തോളൂർ ഉണ്ടായതെന്നും പറയപ്പെടുന്നു