പടനിലം എച്ച് എസ് എസ് നൂറനാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 20 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hemalekha (സംവാദം | സംഭാവനകൾ) ('== വായനശാല == പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനശാല

പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല ‍എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

വിവരങ്ങൾ താളിയോല, പുസ്തകം മുതലായ രൂപങ്ങളിലോ, കോംപാക്റ്റ് ഡിസ്ക് പോലുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. വായനശാല, ഒരു പൊതുസ്ഥാപനം നടത്തുന്നതോ, വ്യക്തിയോ, സ്ഥാപനമോ നടത്തുന്ന സ്വകര്യവായനശാലയൊ ആകാം. തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. 1829-ന്‌ സ്വാതിതിരുനാൾ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്.1945ൽ പി.എൻ പണിക്കർ സെക്രട്ടറിയായി തിരുവിതാം‌കൂർ ഗ്രന്ഥശാലാസംഘം രൂപവത്കരിച്ചു.കേരളാസംസ്ഥാന രൂപവത്കരണത്തോടെ കേരള ഗ്രന്ഥശാലാസംഘം രൂപവത്കൃതമായി.[1][2]1977ൽ സംഘത്തെ കേരള സർക്കാർ ഏറ്റെടുത്തു.സാക്ഷരതാപ്രവർത്തനങ്ങളുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1975ൽ യുനെസ്കോയുടെ ക്രൂപ്‌സ്‌കായ പുരസ്കാരം ലഭിച്ചു.[4] കേരളാ സർക്കാർ വായനശാലകൾക്ക് ധാരാളം ഗ്രാന്റുകൾ നല്കി വരുന്നുണ്ട്. ഒരു നാടിന്റെ സാംസ്കാരിക രംഗത്ത് വായനശാലകൾ വലിയ സംഭാവനകൾ നല്കുന്നുണ്ട്.