പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ പ്രവർത്തി പരിചയ ക്ലബ്
പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ:
- വർഷങ്ങളായി സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ശില്പശാലകൾ, ഭക്ഷ്യമേളകൾ, അത്തപ്പൂക്കള മത്സരം, പ്രവൃത്തി പരിചയ തത്സമയ മത്സരങ്ങൾ, എക്സിബിഷൻ മുതലായവ നടത്തിവരുന്നു.
- വിദ്യാർത്ഥികൾ നിർമ്മിച്ച അച്ചാർ, ജാം മുതലായവ 'രുചിക്കൂട്ട്' എന്ന പേരിൽ വർഷത്തിൽ ഒരു തവണ വിൽപന നടത്താറുണ്ട്.
- സബ് ജില്ലാ തലത്തിൽ പ്രവൃത്തി പരിചയതത്സമയ മത്സരത്തിന് ഒന്നാം സ്ഥാനവും ഓവറോളും സ്കൂൾ നേടിയിട്ടുണ്ട്.
- ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ഓവറോളും (എക്സിബിഷൻ) നേടിയിട്ടുണ്ട്.
- തത്സമയ മത്സരത്തിന് സ്റ്റേറ്റിൽ പങ്കെടുക്കുകയും കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായിട്ടുമുണ്ട്.
- ഈ വർഷം Doll Making, Embroidery, Paper Craft, File Making, Paper Carry Bag Making ........... തുടങ്ങിയവയിൽ പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. കൂടാതെ പ്രവൃത്തി പരിചയ തത്സമയ മത്സരവും.
10.8.2018 വെള്ളിയാഴ്ച പ്രവൃത്തി പഠന ക്ലബ്ബിന്റെ ഉദ്ഘാടനം Work Experience Lab-ൽ വച്ച് പൗച്ച് നിർമ്മാണത്തിലൂടെ നടത്തി. പ്രവൃത്തി പഠന വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണിവളർത്തുക എന്ന ലക്ഷ്യം വച്ചു കൊണ്ട് പ്രവൃത്തി പരിചയ അധ്യാപിക മിനി ടീച്ചർ ആണ് പരിശീലനം നൽകിയത്. ബഹു.ഹെഡ്മാസ്റ്റർ മജീദ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി മജീദ് സർ, സുഹ്റ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീഷ്മ (9) നന്ദി പറഞ്ഞു.
-
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......

പ്രവർത്തി പരിചയം...
-
പ്രവർത്തി പരിചയം...
-
പ്രവർത്തി പരിചയം...
-
പ്രവർത്തി പരിചയം...
-
പ്രവർത്തി പരിചയം...
-
പ്രവർത്തി പരിചയം...
-
പ്രവർത്തി പരിചയം...