ഡബ്ലിയു.ഐ.സി.എച്ച്.എസ്. എസ്.വണ്ടൂർ

01:51, 19 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48114 (സംവാദം | സംഭാവനകൾ)

മലപ്പുറം ജില്ലയിലെ വണ്ടൂര് നഗരത്തില്‍നിന്ന് 2 കി.മീ. അകലെ മഞ്ചേരി റോഡില്‍ എറിയാട് എന്ന പ്രകൃതിസുന്ദരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് ഡബ്ലിയു.ഐ.സി.എച്ച്.എസ്.എസ്.

ഡബ്ലിയു.ഐ.സി.എച്ച്.എസ്. എസ്.വണ്ടൂർ
വിലാസം
എറിയാട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-200948114



ചരിത്രം

1979 ല്‍ പെരിന്തല്‍മണ്ണ ഇസ്ലാമിക് മിഷന്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച സ്ഥാപനമാണ് ഇത്. തുടക്കത്തില്‍ പി.ഒ.സി യായി എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണാടായിരുന്നത്. പിന്നീട് കേരള സര്ക്കാരിന്‍റെ അംഗീകാരം നേടിയെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്.പരിമിതമായ സൌകര്യങ്ങളോടെയാണെങ്കിലും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ദൂരെ നിന്നുള്ള കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൌകര്യം മാനേജ്മെന്‍റ് ഒരുക്കിയിട്ടുണ്ട്.

10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യംവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സാഹിത്യസമാജങ്ങള്‍.
  • റൈറ്റേഴ്സ് & സ്പീക്കേഴ്സ്ഫോറം.
  • മാഗസിനുകള്‍.
  • ഹരിതസേന,പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പെരിന്തല്‍മണ്ണ ഇസ്ലാമിക് മിഷന്‍ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പ്രൈമറി, സെക്കന്ററി, കോളേജ് തലങ്ങളിലായി 12 സ്ഥാപനങ്ങള്‍ ഈ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു. കെ. എം. അബ്ദ്ല്അഹദ് തങ്ങ‍ള്‍ ട്രസ്റ്റിന്റെ ചെയര്മാനും ഡോ. അബ്ദുസ്സലാം വാണിയംബലം സെക്രട്ടറിയുമാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് കെ.പി. മപഹമ്മദലിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ.പി. അന്‍വറുമാണ്.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.