ജി.എച്ച്.എസ്.എസ്.മാതമംഗലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
            ജില്ലയിലെ മികച്ച സ്കൂൾ ഗ്രന്ഥശാലയാണ് ഇവിടെയുള്ളത്.മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  മാതമംഗലം സ്വദേശിയാണ്. അതുകൊണ്ടുതന്നെ  .ഗ്രന്ഥാലയത്തിന് കേസരി നായനാർ ഗ്രന്ഥാലയം എന്ന് നാമകരണം ചെയ്തിരിക്കുന്നു.14000 -ഓളം പുസ്തകങ്ങൾ മനോഹരമായി ഒരുക്കിയിരിക്കുന്നു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകന്മാരുടെ ഉദ്ധരണികളും  ,സാഹിത്യകാരൻമാരുടെ ചിത്രങ്ങളും കൊണ്ട് ചുമരുകൾ സുന്ദരമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ തെര‍ഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനമാണ് ഗ്രന്ഥാലയത്തിന്റെ മറ്റൊരു സവിശേഷത.ഗ്രന്ഥാലയത്തിൽത്തന്നെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട് .മലയാളം അധ്യാപകനായ ഒ.പി.മുസ്തഫയ്കാണ്ചുമതല.
            സമീപ ഗ്രന്ഥാലയമായ ജ്ഞാനഭാരതിയുമായി സഹകരിച്ച് കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ  നടത്തി വരുന്നു.പുസ്തകാസ്വാദനപ്പെട്ടിസജീവമായി പ്രവർത്തിക്കുന്നു.വേനലവധിക്കാലത്ത് ജ്ഞാനഭാരതി സംഘടിപ്പിച്ച സർഗ ക്യാമ്പിൽകുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്താറുള്ള പ്രശ്നോത്തരിയിൽ പങ്കെടുപ്പിക്കുന്നതിന് കുട്ടികളെ തയ്യാറാക്കുകയും,പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.

             സ്കൂൾ ഗ്രന്ഥാലയത്തെക്കുറിച്ച് 2014-ൽ വായിക്കുന്നുണ്ട്എന്ന ഡോക്യുമെൻററി തയ്യാറാക്കിയിട്ടുണ്ട്.