ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഉപരിപഠനം നടത്തുന്നതിന് അവസരം ഉണ്ട്.വളർച്ചയുടെ ഉത്തുംഗതയിലേക്കു കുതിക്കുന്ന ഈ വിദ്യാലയത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും M LAഫണ്ട് M Pഫണ്ട് അഭ്യുദയകാംക്ഷികൾ പൂർവ വിദ്യാർഥികൾ അധ്യാപകർ എന്നിവരിൽ നിന്നും എല്ലാ സഹായങ്ങൾ ലഭ്യമായിരിക്കുന്നുണ്ട്. ഇവിടുത്തെ P T A,M P T A,S M C, SM D Cഎന്നിവയുടെ കൂട്ടായ പ്രവർത്തനം കൊണ്ട് നമ്മുടെ സ്കൂൾ എന്നും മുൻപന്തിയിൽ നിൽക്കുന്നു.അക്കാദമിക മികവിനൊപ്പം അക്കാദമികേതര പ്രവർത്തനങ്ങളിലും നൂതന പ്രവർത്തന ശൈലികൾ ആവിഷ്കരിക്കുന്നുണ്ട്.