ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ഗ്രന്ഥശാല
മികച്ച ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു . പൂർണ്ണ സമയ ലൈബ്രേറിയന്റെ സേവനം സ്കൂളിൽ ലഭ്യമാണ്. നൂറു കണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദിനപത്രങ്ങൾ എന്നിവയും ലഭ്യമാണ്. കുട്ടികൾക്ക് ലൈബ്രറിയിൽ തന്നെ ഇരുന്ന് വായിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. 'അമൃതം മധുരാക്ഷരം' എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ പുസ്തക സമാഹാരത്തിൽ എം.ടി. വാസുദേവൻ നായർ , ഒ.എൻ.വി കുറുപ്പ് എന്നിവരുൾപ്പെടെ മലയാളത്തിലെ പ്രതിഭാധനരായ നൂറ്റിയൊന്ന് എഴുത്തുകാരുടെ പുസ്തകങ്ങൾ അവരുടെ കയ്യക്ഷരവും കയ്യൊപ്പും രേഖപ്പെടുത്തി സമാഹരിച്ചു ലൈബ്രറിയിൽ സൂക്ഷിക്കുന്നു.