ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:43024 5

ഹരിതോത്സവം പരിസ്ഥിതി ദിനാചരണം ജൂൺ 5 സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ആൽബം, പോസ്റ്ററുകൾ എന്നിവ നിർമ്മിച്ചു.ക്ലാസ് തലത്തിൽ മഴ മാപിനി നിർമ്മിച്ച് മഴ അളക്കുന്ന പ്രവർത്തനം നടന്നു. മഴക്കലണ്ടർ തയ്യാറാക്കി. സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനത്തിന് തുടക്കം കുറിച്ചു.പരിസരത്തു കാണുന്ന മുഴുവൻ ജീവജാലങ്ങളുടേയും വിവരങ്ങൾരേഖപ്പെടുത്തുന്ന ജൈവവാവിധ്യ രജിസ്റ്റർ നിർമ്മിക്കാനാരംഭിച്ചു. മരുവൽക്കരണ വിരുദ്ധദിനം ജൂൺ 18 സ്കൂൾ അസംബ്ലിയിൽ ഹരിതനിയമാവലി പ്രഖ്യാപിച്ചു. നിയമാവലി രേഖപ്പെടുത്തി സ്കൂളിൽ പ്രദർശിപ്പിച്ചു. കാലാവസ്ഥയ്ക്ക് യോജിച്ച പച്ചക്കറി ഇനങ്ങളുടെ കൃഷിക്ക് തുടക്കം കുറിച്ചു. ഡോക്ടർ ദിനം സ്കൂൾ അസംബ്ലിയിൽ ഡോ.ബിഥാൻ ചന്ദ്രറോയിയെ കുട്ടികൾക്ക്പരിചയപ്പെടുത്തി. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അവ തടയാനുള്ള മാർഗ്ഗങ്ങളെക്കറിച്ചും ബോധവൽക്കരണ ക്ലാസ് നടന്നു.കൊതുകു നശീകരണ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിലും വീടുകളിലും ആരംഭിച്ചു. ലോകപ്രകൃതി സംരക്ഷണ ദിനം പച്ചക്കറി കൃഷി, ജൈവവൈവിധ്യ പാർക്ക് എന്നിവയുടെ വിപുലീകരണം നടന്നു. സുഹൃത്തിനൊരുകറിവേപ്പ് സമ്മാനം എന്ന പേരിൽ കുട്ടികൾക്ക് കറിവേപ്പിൻ തൈ എത്തിക്കുന്ന സംരംഭം തുടങ്ങി.