ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ / ലിറ്റിൽ കൈറ്റ്സ്/ഐ.ടി ക്ലബ്ബ്

15:58, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സ് ജി എം വി എച്ച്എസ്എസ് വേങ്ങര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് ജി എം വി എച്ച്എസ്എസ് വേങ്ങര ടൗൺ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം തുടങ്ങി .അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നു. അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി.എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഹരീഷ് സർ, നസീറ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ലോകകപ്പ് പ്രവചന മത്സരം വേങ്ങര: ലോകകപ്പ് നോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പ്രവചന മത്സരം ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത് .കുട്ടികളും അധ്യാപകരും ഒരേ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത് ഒന്നാം സമ്മാനം പന്തും രണ്ടാം സമ്മാനം സ്പോർട്സ് ബാഗ് മൂന്ന് നാല് സമ്മാനം ജേഴ്സിയും ആണ്. സ്വരം വോയ്സ് ബാങ്ക് സ്വരം വോയിസ് ബാങ്ക് ജി എം വിഎച്ച്എസ്എസ് വേങ്ങര ടൗണിന്റെ അഭിമാന പദ്ധതി.കാഴ്ച പരിമിതർക്ക് ആശ്വാസമായി വേങ്ങര മോഡൽ സ്കൂളിലെ കുട്ടികൾ ശബ്ദം ദാനംചെയ്യുന്നു. സ്വരം വോയിസ് ബാങ്ക് എന്ന പദ്ധതിയിലൂടെ പ്രശസ്ത സാഹിത്യ കൃതികൾക്ക് ശബ്ദം നൽകിക്കൊണ്ടുള്ള റെക്കോർഡിങ് പുരോഗമിക്കുന്നു. വിവിധ ക്ലാസുകളിൽ നിന്നുള്ള 20 കുട്ടികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് സുധീർ മാസ്റ്ററാണ്. വായിക്കാൻ പ്രയാസമനുഭവിക്കുന്നവരുടെ കാതുകളിൽ വേങ്ങരയിലെ കുട്ടികളുടെ ശബ്ദം എത്തുന്നതോടെ ,കൃതികൾ ആസ്വദിക്കപ്പെടുന്ന തോടൊപ്പം തന്നെ അവരുടെ ശബ്ദം അനശ്വരം ആവുകയും അതിലേറെ അതൊരു പുണ്യ പ്രവർത്തിയായി മാറുകയും ചെയ്യുന്നു.സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ് ആണ് നൽകുന്നത്. ഒ‍ഡാസിറ്റി സോഫ്റ്റ് വെയർ ഉപയോഗിക്കുന്നു.