ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ലിറ്റിൽകൈറ്റ്സ്

.


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.


സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.


കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) കീഴിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്.


സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്. ചാർജുള്ള അദ്ധ്യാപകർ വെക്കേഷൻ സമയങ്ങളിലും മറ്റ് ദിവസങ്ങളിലും നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.



മാസ്റ്റർ ട്രെയിനർ 1 : സിറാജ് കാസിം. പി


മാസ്റ്റർ ട്രെയിനർ 2 : ചിത്ര മണക്കടവത്ത്


സ്റ്റുഡൻറ് കൺവീനർ: അഫ്‌ലഹ് സിദ്ദീഖ്. എം. കെ (9 എ)


സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഫിദ എം. വി (9 എ)



വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ പ്രോൽസാഹിപ്പിക്കുക, വിവര വിനിമയ സങ്കേതങ്ങൽ ആഴത്തിൽ സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക, വിദ്യാലയങ്ങളിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ ഹൈടെക് അധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക, സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, പുതിയ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക, വിവിധ ഭാഷാകമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക തുടങ്ങിയവയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.


ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.



                                                                                                        ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്
                                                   


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്കുള്ള ഒാൺലൈൻ സെലക്ഷൻ ടെസ്റ്റ് മാർച്ച് മൂന്നിന് (ശനി) സ്കൂൾ എെ. ടി ലാബ്, മൾട്ടീമീഡിയക്ലാസ്സ്റൂം എന്നിവിടങ്ങളിലായി നടത്തി. സ്കൂൾ ഐ. സി. ടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരായ സിറാജ് കാസിം (എസ്സ. എെ. ടി. സി), ചിത്ര മണക്കടവത്ത് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആയിരുന്നു ഒാൺലൈൻ സെലക്ഷൻ ടെസ്റ്റ് നടത്തിയത്.


ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ നൂറോളം കുട്ടികൾ സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തു. തെരഞ്ഞെടുക്കുന്ന കുട്ടികൾക്കുള്ള ആദ്യഘട്ട പരിശീലനം 2018 ജൂൺ മാസത്തിൽ നടക്കും.




                                                                                     ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് - ഉൽഘാടനം  
                                                                                           


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയായ ലിറ്റിൽ കൈസ്റ്റിന്റെ ഉൽഘാടനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. സ്കൂൾ എസ്സ. എെ. ടി. സി സിറാജ് കാസിം അധ്യക്ഷത വഹിച്ചു.


മാർച്ച് മൂന്നിന് (ശനി) ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഒാൺലൈൻ സെലക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നാൽപത് വിദ്യാർത്ഥികളെ ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞടുത്തു. ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻറ് കൺവീനർ ആയി 9 എ ക്ലാസ്സിലെ അഫ്‌ലഹ് സിദ്ദീഖ്. എം. കെ എന്ന വിദ്യാർത്ഥിയേയും, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ആയി 9 എ ക്ലാസ്സിലെ തന്നെ ഫിദ എം. വി എന്ന വിദ്യാർത്ഥിയേയും തെരെഞ്ഞടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ചിത്ര മണക്കടവത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ക്ലബ്ബ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു.


സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ ബുധനാഴ്ച്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരോ മണിക്കൂർ വീതം മോഡ്യൂൾ പ്രകാരം ചാർജുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് നടത്തുമെന്ന് ക്ലബ്ബ് അംഗങ്ങളെ അറിയിച്ചു.


ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ എെ.ടി ക്ലബ് കൺവീനർ ആശിഷ് റോഷൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻറ് കൺവീനർ അഫ്‌ലഹ് സിദ്ദീഖ്. എം. കെ നന്ദിയും പറഞ്ഞ‍ു.



                                                                                                ലിറ്റിൽ കൈറ്റ്സ് - ഏകദിന ശില്പശാല  
                                                                                           
 


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യഘട്ട പരിശീലനം ജൂൺ 30 ന് (ശനി) എെ. ടി ലാബ്, മൾട്ടീമീഡിയക്ലാസ്സ്റൂം എന്നിവിടങ്ങളിൽ വച്ച് നടന്നു. ഹരീഷ് സാർ (എസ്സ്. എെ. ടി. സി - സി. എം. എച്ച്. എസ്സ്, മണ്ണൂർ) ആയിരുന്നു ക്ലാസ്സ് എടുത്തത്.


ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ധാരണകൾ, ഹൈടെക് സ്കൂൾ, ഹൈടെക് സ്കൂൾ ഉപകരണങ്ങൾ, മൊബൈൽ ഗെയിം പ്രോഗ്രാമിംഗ്, ട്രബിൾഷൂട്ടിംഗ് സ്ക്രാച്ച് സോഫ്റ്റ്‌വെയർ, എന്നിവയിലായിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നടത്തിത്.



                                                                                                   ലിറ്റിൽ കൈറ്റ്സ് - ആനിമേഷൻക്ലാസ്സ്   
                                                    


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രണ്ടാം ഘട്ട പരിശീലനം ജൂൺ ജൂലൈ 11 (ബുധൻ) ന് നടന്നു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർമാരായ സിറാജ് കാസിം, ചിത്ര മണക്കടവത്ത് എന്നിവർ ആയിരുന്നു ക്ലാസ്സ് കൈകാര്യം ചെയ്തത്.


ആനിമേഷൻ (തൂപ്പി - ഒാപ്പൺ ടൂ ഡി മാജിക്ക്), ഗ്രാഫിക്സ് എന്നീ മേഖലയിലാണ് പരിശീലനം നൽകിയത്. അംഗങ്ങൾ വളരെ താൽപര്യത്തോടെയാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യുകയും, നേടിയ പുതിയ അറിവുകൾ മറ്റുകുട്ടികൾക്കായി പങ്ക് വെയ്ക്കുകയും ചെയ്യുന്നുണ്ട്.


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ
ആകെ അംഗങ്ങൾ: 40

സ്റ്റുഡൻറ് കോർഡിനേറ്റർ: അഫ്‌ലഹ് സിദ്ദീഖ്. എം. കെ (9 എ)

ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റേഴ്സ്: ഫിദ എം. വി (9 എ)



സീരിയൽ നമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ലാസ്സ് ഡിവിഷൻ
1 20905 അദിൻ. എം 9
2 22674 അഫ്‌ലഹ് സിദ്ദീഖ്. എം. കെ 9
3 22627 അഹമ്മദ് മുഹമ്മദ് അബ്ദുള്ള 9 സി
4 21672 ആയിഷ ഹനാൻ. കെ 9 എഫ്
5 22309 അജു മെഹ്റാബ്. കെ 9 ബി
6 22294 അലീന. കെ. കെ 9
7 20943 അനസ് ഭാനു. പി 9 എഫ്
8 22673 അസിൻ എൻ നജീബ് 9 സി
9 22489 ഡാനിഷ് മുഹമ്മദ് 9 എച്ച്
10 22362 ഫാദിൽ മെഹബൂബ് കോഴിപ്പള്ളി 9 ബി
11 22755 ഫസലുൽ അബ്ദുൽ റഹിമാൻ. എ. പി 9 ജി
12 22995 ഫാത്തിമ ഫർഹ. എൻ 9
13 22318 ഫാത്തിമ ഫിദ. എം. വി 9 ഡി
14 21142 ഫാത്തിമ നജ്‌വ. എം 9
15 22993 ഫാത്തിമ റിൻഷ. ടി 9 സി
16 21231 ഫിലു തസ്നി. സി. പി 9 സി
17 22396 ഹനീൻ മുഹമ്മദ്. വി. എം 9
18 20901 ഹിബ ശെറിൻ. എം 9 ജി
19 21066 ഹുദ ഫാത്തിമ. പി 9 ബി
20 22322 ഇർഫാൻ സലീം 9 സി
21 22622 ഇഷ ഷെഹിൻ. സി. പി. 9 എച്ച്
22 20939 ജസീന. വി 9 ഡി
23 20873 ജിജി. കെ 9
24 22725 ജിയാദ് റഹ്മാൻ. കെ. പി 9 എഫ്
25 21190 മരീഹ. ടി 9 എഫ്
26 22599 മിൻഹാൽ അയ്യൂബ് ഖാൻ. കെ. വി 9 എച്ച്
27 22429 മുഹമ്മദ് ബിഷറുൽ ഹാഫി. സി. പി 9 ജി
28 22681 മുഹമ്മദ് ഇഖ്ബാൽ. സി 9 എച്ച്
29 22364 മുഹമ്മദ് മൻസൂർ. എ. പി 9 സി
30 21138 മുഹമ്മദ് നിഷാദ്. കെ. കെ 9 എച്ച്
31 22367 മുഹമ്മദ് റംഷാദ്. വി 9 സി
32 22375 മുഹമ്മദ് ഷാമിൽ 9
33 22680 മുഹമ്മദ് സിനാൻ. എ. പി 9 ബി
34 2225 മുഹമ്മദ് സ്വാലിഹ്. വി 9 സി
35 22689 നാസിയ അഹമ്മദുൽ കബീർ. വേദങ്ങൾ 9
36 22408 നിദ ഫെർബീൻ. എം 9 സി
37 22414 റിഫാദ്. പി 9 ഡി
38 22682 ഷഹദ്. പി 9 ബി
39 22427 സിറാജ്. എം 9
40 22430 ഉമൈന സൈനബ്. സി. ടി 9 സി