ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി / വായനക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ChinganalloorLPS (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ത്ഥ കണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ത്ഥ കണ്ടു പിടിച്ച് പരിഹരിച്ച് അവരെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപീകരിച്ചതാണ് വായനക്കൂട്ടം. ക്ളബ്ബിൻ്റെ പ്രവർത്തനങ്ങളിൽ ചിലത്:

  • എല്ലാ സ്കൂൾ അസംബ്ളിയിലും പത്ര വായന നിർബന്ധമാക്കി. കുട്ടികൾ തനിയെ എഴുതിക്കൊണ്ടു വരുന്ന വാർത്തകളാണ് വായിപ്പിക്കുന്നത്. ഇത് കൊണ്ട് വായനയും എഴുത്തും ഒരു പോലെ മെച്ചപ്പെടുന്നു.
  • സ്കൂൾ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുന്നു. ആദ്യം അമ്മമാർ വായിച്ച് പിന്നീട് കുട്ടികളെ കൊണ്ട് വായിപ്പിക്കുക എന്ന ശൈലിയിൽ പുസ്തകങ്ങളുടെ അവലോകനം നടത്തിക്കുന്നു.
  • നല്ല വായന, അമ്മ വായന എന്നിവ കൂടാതെ കുട്ടികളുടെ പുരോഗതി അളക്കാൻ വേണ്ടിയും അറിവ് വർദ്ധിപ്പിക്കാൻ സഹായകരമായതുമായ ക്വിസ് നടത്തുന്നു.

ക്ളബ്ബിൻ്റെ ഈ രീതിയിലുള്ള പ്രവർത്തനം മൂലം താഴെ പറയുന്ന ഗുണങ്ങൾ ഉണ്ടാകുന്നു:

  • കുട്ടികളുടെ സാമൂഹിക വിജ്ഞാനം മെച്ചപ്പെടുത്താൻ കഴിയുന്നു
  • പദസഞ്ചയം മെച്ചപ്പെടുന്നു
  • ചിന്താശേഷി മെച്ചപ്പെടുന്നു
  • ഓർമ്മശക്തി മെച്ചപ്പെടുന്നു
  • വിശകലനശേഷി മെച്ചപ്പെടുന്നു
  • അറിവ് വർദ്ധിക്കുന്നു