ഉള്ളടക്കത്തിലേക്ക് പോവുക

സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

 ജൂൺ 5-പരിസ്ഥിതി ദിനം
 2018-19 അധ്യായനവർഷത്തിലെ ലോകപരിസ്ഥിതി ദിനം സി.കെ.സി.ജി.എച്ച്.എസിൽ സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി മെർലിൻ റാൻസം ഏവർക്കും സ്വാഗതം ആശംസിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്നു പരിസ്ഥിതി പ്രവർത്തകനായ  ശ്രീ.ബിജു ഉദ്ഘാടനം നിർവഹിച്ചു സന്ദേശം നൽകി. പരിസ്ഥിതി ദിനാഗാനവും, പ്രതിജ്ഞയും ക്ലബംഗങ്ങൾ നിർവഹിച്ചു. പ്രശസ്തകവയത്രി ശ്രീമതി സുഗതകുമാരിയുടെ കവിതാലപനം ഹൃദ്യമായിരുന്നു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ഹെലൻഷിൽബി, സ്വാതി അനിൽകുമാർ എന്നിവർ സന്ദേശം നൽക്കുകയും ആശംസികൾ അർപ്പിക്കുകയും ചെയ്തു. ഇന്നേ ദിവസം ഫലവൃക്ഷതൈകൾ കൊണ്ടുവരികയും ക്യാമ്പസിൽ അവ നടുകയും പരസ്പരം അവ കൈമാറുകയും ചെയ്തു. ഗ്രീൻപോട്ടോകോൾ ഇന്നു മുതൽ പ്രവർത്തികമായി പ്രഖ്യാപിച്ചു. പച്ചക്കറിത്തോട്ടം ജെനിഫർ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂനിയർ റ‍െ‍ഡ് ക്രേസ് അംഗങ്ങൾ ആരംഭിച്ചു. ഹൈസ്ക്കൂളിലെ എല്ലാകുട്ടികൾക്കും വൈറ്റില കൃഷി ഭവനിൽ നിന്നും ലഭിച്ച 'ഒരു മുറം പച്ചക്കറി' യുടെ ഭഗമായ 650 വിത്തു പാക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പ്ളക്കാർഡുകളുമായി നടത്തിയ റാലിയോടുകൂടി യോഗനടപടികൾ അവസാനിച്ചു. ഉച്ചയിക്ക് ഒരു മണിക്കു പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു.

= ജൂൺ 17- മരുവൽക്കരണ വിരുദ്ധദിനം=

= ജൂൺ 26-ലഹരി വിരുദ്ധ ദിനം=

= ഒാണത്തിന് ഒരു മുറം പച്ചക്കറി ഒരു വട്ടി പൂവ്ന=

ജൂൺ 26 ന് ലഹരി വിരുദ്ധതിനത്തിൻെറ ഭാഗമായി നടന്ന പൊതു ചടങ്ങിനു ശേഷം മുൻ പി.ടി.എ പ്രസിഡൻെറ് ശ്രീ പി,ജി പ്രതീപൻെറ നേതൃത്വത്തിൽ സ്ക്കൂൾ കാമ്പസിൽ പൂക്കളും പച്ചക്കറികളും കൃഷി ആരംഭിച്ചു. ഒാണത്തിന് ഒരു മുറം പച്ചക്കറി ഒരു വട്ടിപ്പൂവ് എന്ന പദ്ധതിയുടെ ഔപചാരിക ഉത്‍ഘാടനം എം.എൽ.എ ആഗ്ളോ ഇൻഡ്യൻ പ്രതിനിധി ശ്രീ.ജോൺ ഫെർണാണ്ടസ് നിർവ്വഹിച്ചു.അവയുടെ മേൽനോട്ടം നേച്ചർ ക്ളബ്ഭ് അംഗങ്ങളെ ഏൽപ്പിച്ചു.

= ജൂലൈ 1 ഡോക്ടർ ദിനം=

= ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം=

= ആഗസ്റ്റ് 9 പുനരുപയോഗ ദിനം=