സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/മറ്റ്ക്ലബ്ബുകൾ-17
- പ്രവൃത്തി പരിചയ ക്ലബ്ബ്
ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. പ്രവൃത്തി പരിചയ ക്ലബുകൾ ഇതിന്റെ ആദ്യ പടിയാണ്. കുട്ടികളെ സ്വയം പര്യാപ്തരാകുവാൻ പരിശീലിപ്പിക്കുകയാണ് ഇതിലൂടെ.ഏതു തൊഴിലിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന ബോധ്യം സൃഷ്ടിക്കുന്നതിനും തൊഴിൽ തല്പരരായ വിദ്യാർഥികളെ സമൂഹത്തിന് നല്കുന്നതിനുമായി ഞങ്ങളുടെ സ്കൂളിലും സിസ്റ്റർ ആവിലയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലബിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വർഷങ്ങളായി വിവിധ തലങ്ങളിലെ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്യുന്നു. [[പ്രമാണം:26038 20.jpg|thumb|സോപ്പുനിർമ്മാണം]]
- എൻകോൺ ക്ലബ്ബ്
എൻകോൺ ക്ലബിലെ അംഗങ്ങൾ സ്കൂളിൽ മട്ടുപ്പാവിൽ തക്കാളി, വെണ്ട, ചീര, വഴുതലങ്ങ എന്നീ ഇനങ്ങളുള്ള നല്ലൊരു പച്ചക്കറിതോട്ടം നട്ടുപിടിപ്പിക്കുകയും ഉത്പനം ഉച്ചഭക്ഷണത്താനായി ഉപയോഗിക്കുകയും ചെയ്തു. അഖിലകേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച സെമിനാറിൽ എൻകോൺ ക്ലബിന്റെ സാരഥി ജയ ടീച്ചറും, നിരഞ്ജന കെ .മണി ,സാന്ദ്ര ബേബി എന്നീ കുട്ടികളും പങ്കെടുത്തു. അഖില കേരള സംവാദ മത്സരത്തിൽ നിരഞ്ജന കെ .മണി രണ്ടാം സ്ഥാനവും പ്രകൃതിഗാനാലാപനത്തിൽ സാന്ദ്ര ബേബി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
- കാർഷിക ക്ലബ്ബ്
കുുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും, കാർഷിക ബോധം വളർത്തുന്നതിനും ഞങ്ങളുടെ സ്കൂളിലും ഒരു കാർഷിക ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.ഒപ്പം വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.