നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സ്കൗട്ട്&ഗൈഡ്സ്-17
സ്കൗട്ട്സ് &ഗൈഡ്സ്. കുട്ടികളിൽ ദേശസ്നേഹവും, സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്ന പ്രസ്ഥാനം, മനോധൈര്യവും വിശ്വസ്തതയും കൂറും പകർന്നു നൽകുന്ന പ്രസ്ഥാനം അതാണ് ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ യൂണിഫോം സംഘടനയായ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം. 32 വീതം കുട്ടികളുള്ള പ്രസ്ഥാനം നമ്മുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.10 വയസ് മുതൽ 15 വയസ് വരെയുള്ള ഈ കാലഘട്ടത്തിൽ ജീവിത വിജയത്തിനാവശ്യമായ പലതും കുട്ടി സ്വായത്തമാക്കുന്നു.നേതൃത്വ പാടവവും, അച്ചടക്കവും അതിൽ ചിലതാണ്.ടെസ്റ്റുകളിലൂടെ രാജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ പോലെയുള്ള ബഹുമതികൾ നേടിയെടുക്കുന്നതിനും അവസരമുണ്ട്. ഇത്തരത്തിൽ അഭിമാനകരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾക്ക് കഴിയുന്നുണ്ട്. സ്കൗട്ട് മാസ്റ്റർ: കെ.ബി.ലാൽ ഗൈഡ് ക്യാപ്റ്റൻ: ആരതി ആർ.