ജി.എച്ച്.എസ്.എസ്. അരീക്കോട്/ടൂറിസം ക്ലബ്ബ്

ടൂറിസം ക്ലബ്ബ്
രാജൻ.എം.കെ-കൺവീനർ ടൂറിസം ക്ലബ്ബ്‍‍‍‍

വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ടൂറിസം ക്ലബാണ് ഈ സ്കൂളിന്റെ മറ്റൊരു സവിശേഷത. ഇന്ത്യയെ കണ്ടെത്തുക എന്നൊരു മോട്ടോ സ്വീകരിച്ചു കൊണ്ട് ക്ലബ് അതിന്റെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ ക്രമപ്പെടുത്തുന്നുവെന്നൊരു സവിശേഷതയും ക്ലബിന്റെ പ്രവർത്തനങ്ങൾക്കുണ്ട്. കേരളത്തിലെ തന്നെ ശാസത്രം, കല, ചരിത്രം തുടങ്ങി പാഠ്യഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പഠന യാത്രകൾ ക്ലബ് യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ഡൽഹി, ആഗ്ര തുടങ്ങി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കും ടൂറിസം ക്ലബ് യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. 'ഈ സ്കൂളിലെ സോഷ്യോളജി വിഭാഗം അധ്യാപകൻ രാജൻ എം.കെ -യാണ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.