പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പ്രാദേശിക പത്രം
ദൃശ്യരൂപം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ - സ്കൂൾ പത്രം |
- ജൂബിലി നിറവിൽ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യത്തീംഖാന ഹയർ സെക്കന്ററി സ്കൂൾ.

- 2018 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം.

- വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കൾ
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന് മിന്നും വിജയം. കോഴിച്ചെന എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിനെ 1 - 0 നു പരാജയപ്പെടുത്തിയാണ് പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കളായത്.
-
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം.
-
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം ട്രോഫിയുമായി...
- മെഗാ ഡിജിറ്റൽ ക്വിസ് നടത്തി
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ച് സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഡിജിറ്റൽ ക്വിസ് വേറിട്ട അനുഭവമായി. സ്‍കൂളിലെ 60 ക്ലാസ് മുറികളിലുമായി ഒരേ സമയം ഹൈടെക്ക് സംവിധാനം ഉപയോഗിച്ചാണ്ഇത്തരമൊരു മെഗാക്വിസ് സംഘടിപ്പിച്ചത്. മത്സരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉപപ്രധാനാദ്ധ്യാപകൻ ബാബു കെ യു യുദ്ധവിരുദ്ധസന്ദേശം നൽകി. യു ഹമീദലി, ടി ഹാരിസ്, എം ഫൈസൽ, കെ പി രാജേഷ്, പുളിക്കൽ അബുബക്കർ, എം മുനീർ, ഫസലുദ്ധീൻ, കെ ഷംന തുടങ്ങിയ അധ്യാപകർ സംസാരിച്ചു.
-
മെഗാ ഡിജിറ്റൽ ക്വിസ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്യുന്നു.
-
മെഗാ ക്വിസ് മത്സരത്തിൽ നിന്ന്...
- കൗമാര ദിനാഘോഷം - വിവിധ പരിപാടികളുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്‌കൂളുകളിൽ...
-
കൗമാര ദിനാഘോഷം - വിവിധ പരിപാടികളുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പി പി ടി എം വൈ എച്ച് എസ് എസ് ൽ....
ദിന പത്രങ്ങൾ
മലയാള മനോരമ
മാതൃഭൂമി