സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഐസ്
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മഹത്തായ ഉൾക്കാഴ്ചകൾ കുട്ടികൾക്കുണ്ടാകുന്നതിനും അവരുടെ കുറവുകൾ ലക്ഷ്യബോധമില്ലായ്മ ആത്മവിശ്വാസക്കുറവ് ഇവയെല്ലാം കണ്ടെത്തി ഭാവിയിൽ എങ്ങനെ മുന്നോട്ടുപോകണം എന്നതിനുലളള ഒരു ഗൈഡ് ലൈനാണ് ഐസ് പ്രോജക്ട്.2017 സെപ്റ്റംബർ 24-ാംതിയതി ഇടുക്കി നിയോജക മണ്ഡലത്തിലെ 74 സ്കൂളുകളിലായി തുടക്കം കുറിച്ച ഐസ് പദ്ധതി ഞങ്ങളുടെ സ്കൂളിലും പ്രവർത്തനം ആരംഭിക്കുകയും വളരെ നല്ല രിതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തു.
![]() |
മൂല്യബോധ ക്ലാസ്സുകൾ
മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.കുുട്ടികളെ മൂല്യബോധമുള്ളമുള്ളവരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു.
![]() |
കരാട്ടെ ക്ലാസ്സ്
ആയോധന കല അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസിനും ആരോഗ്യം ലഭിക്കുന്നു എന്നുമാത്രമല്ല നിത്യജീവിതത്തിൽ നേരിട്ടേക്കാവുന്ന ചില അപകട സന്ദർഭങ്ങളെ മറികടക്കുന്നതിനുള്ള ഉപാധി കൂടിയാണ്.കുട്ടികളെ ഇത്തരത്തിൽ പരിശീലനം നൽകുക എന്ന ഉദ്ദേശമാണ് കരാട്ടെ ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യം.
![]() |
![]() |
കൗൺസിലിംഗ്
കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ പഠന പുരോഗതിക്കാവശ്യമായ കൈതാങ്ങലുകൾ നൽകുുന്നതിനുമായി കൗൺസിലിംഗുകൾ നൽകുന്നു.
സീഡ്
പരിസ്ഥിതിയെ അറിയുക പരിസ്ഥിതിയിലേയ്ക്കു ഇറങ്ങുക എന്ന പ്രവർത്തന ലക്ഷ്യവുമായി മാത്രഭൂമി വിദ്യാലയങ്ങളുമായി സഹകരിച്ചു നടത്തുന്ന സീഡ് പദ്ധതി ഞങ്ങളുടെ സ്കൂളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
![]() |
![]() |
യോഗ ക്ലാസ്
ജീവിതത്തിന്റെ ആത്യന്തികമായ ആവിഷ്കാരം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമാണ് യോഗ.പഠനത്തിൽ ഏകാഗ്രതയും മനശക്തിയും മനശാന്തിയും കൈവരിക്കുന്നതിനുള്ള ഉപാധിയാണ് യോഗ ക്ലാസ്സുകൾ.പഠനത്തതിൽ ഏകാഗ്രതയും താത്പര്യവും ഉണർത്തുന്നതിനായി യോഗ ക്ലാസ്സുകൾ നൽകിവരുന്നു.
![](/images/thumb/f/fa/28002Yogaclass2.jpg/300px-28002Yogaclass2.jpg)
![]() |
എൻ.എസ്.എസ്
കുട്ടികളിൽ സാമൂഹ്യബോധവും സാമൂഹ്യക്ഷേമതത്പരതയും വളർത്താൻ NSS വളരെ സജീവമായി പ്രവർത്തിക്കുന്നു.ബോധവത്ക്കരണയജ്ഞങ്ങൾ,സാമൂഹ്യസേവനങ്ങൾ,ദത്ത്വഗ്രാമത്തിനു സഹായം,പരിസ്ഥിതി സഹായം,ഇവയിലൂടെ സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്കായി കുട്ടികൾക്ക് അവസരമൊരുക്കുന്നു.
![](/images/thumb/a/ac/28002saghsnss2.jpg/300px-28002saghsnss2.jpg)
![]() |
ദിനാചരണങ്ങൾ
വായനാദിനം
ജൂലൈ 19 കേരള ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായ ശ്രീ.പി.എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നുു.ആ ആഴ്ച വായനാ വാരമായി ആചരിക്കുകയും ലൈബ്രറിയിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം ഒരുക്കുകയും, ചിത്രപ്രദർശനം നടത്തിയും അലങ്കരിച്ചു.വായനാവാരത്തോടനുബന്ധിച്ച് ക്വീസ്,പ്രസംഗം മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു.
![]() |
![]() |
വ്യദ്ധ ദിനം
ലോക വ്യദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തു താമസിക്കുന്ന, രണ്ടുവ്യദ്ധരെ സ്കൂൾ ഹെഡ്മിസ്ട്രസ് സി.ആൻമേരി പൊന്നാട അണിയിച്ചു ആദരിച്ചു.അവർ കുട്ടികളുമായി തങ്ങളുടെ പഴയകാലാനുഭവങ്ങൾ പങ്കിട്ടു.
![]() |
![]() |
പുകയില വിരുദ്ധദിനം
യുവ തലമുറ ഇന്ന് ലഹരി വസ്തുക്കളുടെ പിടിയിലാണ്..ലഹരി വസ്തുക്കൾ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും നീക്കം ചെയ്യുക എന്ന ആഹ്വാനവുമായി പുകയില വിരുദ്ധദിനം ജൂൺ26 ലോക ലഹരി/പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചും റാലികൾ നടത്തിയും പ്രതിജ്ഞ ചൊല്ലിയും ആചരിക്കുന്നു....
![]() |
![]() |
അദ്ധ്യാപകദിനാഘോഷം
"ആചാര്യ ദേവോ ഭവ...."എന്ന ആർഷഭാരത സംസ്കാരത്തിലൂന്നി ഗുരുവിനെ ദേവതുല്യമായി കണ്ടുകൊണ്ട് അദ്ധ്യാപകദിനം ആചരിക്കുന്നു.അദ്ധ്യാപകർക്ക് ആശംസകൾ അർപ്പിച്ചും പൂക്കൾ നൽകിയും ആഘോഷിക്കുന്നു.
![]() |