സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/Activities

11:40, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22029 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'പ്രവേശനോത്സവം ജൂൺ 1 2018'

പുത്തൻപീടിക സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം ഒരു ഉത്സവ ഛായ പകർന്നു. വിദ്യാലയ അങ്കണം തോരണങ്ങളാലും ബലൂണുകളാലും അലംകൃതമായിരുന്നു . സ്കൂൾ മാനേജർ റവ.ഫാദർ റാഫേൽ താണിശ്ശേരി പ്രവേശനോൽസം ഉൽഘടനം ചെയ്തു. അറിവിന്റെ പ്രതീകമായി ദീപം തെളിയിച്ചു കൊടുത്തുകൊണ്ട് വിശിഷ്ട അതിഥികൾ നവാഗതർക്ക് പുത്തൻ ഉണർവേകി .

യോഗ വാരാചരണം ജൂൺ 14 2018

ലോക യോഗ വാരാചരണത്തിന്റെ ഉൽഘടനം പ്രിസിപ്പൽ സി ർ മാത്യു, ഹെഡ് മാസ്റ്റർ സി പി ജോസഫ് എന്നിവർ സംയുക്തമായി നടത്തി . കോ-ഓർഡിൻറ്റർ നിമല് മാസ്റ്റർ കുട്ടികൾക്ക് വിവിധ യോഗ ആസനങ്ങൾ പ്രാക്ടീസ് നൽകി

വായന പക്ഷാചരണം 2018

ജൂൺ 19 2018 വായന പക്ഷാചരണത്തോടനുബന്ധിച്ചുള്ള അസ്സംബ്ലിയിൽ വായനയുടെ മൂല്യത്തെ ക്കുറിച്ച് ഹെഡ്മാസ്റ്റർ ജോസഫ് സർ കുട്ടികളെ ബോധ്യപ്പെടുത്തി. 2 ആഴ്ചയോളം നീട് നിന്ന വായന പക്ഷാചരണത്തിൽ കുട്ടികൾ കഥ,കവിത,വായന എന്നീ ഇനങ്ങൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു .

മെറിറ്റ് ഡേ 2018

കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ.സി വിദ്ധാർത്ഥികളെയും പ്ലസ് 2 വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക ഉൽഘടനം ജൂൺ 20 ,2018 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിജി മോഹൻദാസ് ട്രോഫികൾ നൽകി.


ബഷീർ അനുസ്മരണ ദിനം'

ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 2018 നു രാവിലെ അസ്സംബ്ലിയോടനുബന്ധിച്ച് ബഷീറിന്റെ കൃതിയായ ഒറ്റക്കണ്ണൻ പോക്കറിനെ ഗിൽറ്റ ബെന്നി അവതരിപ്പിച്ചു. ഉച്ചക്കുശേഷം 2 പി.എം. നു ബഷീറിന്റെ നോവലായ പാത്തുമ്മയുടെ ആടിന്റെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി.


പെനാൽറ്റി ഷൂട്ട് ഔട്ട്

ജൂലൈ 5 2018 ലോകകപ്പിനോടനുബന്ധിച്ചുള്ള ഒരു ശ്ഹോട് ഔട്ട് മത്സരം പുത്തൻപീടിക ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സൻ ഉൽഘടനം ചെയ്തു. കുട്ടികൾ ലോകകപ്പിലെ രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞു മത്സരത്തിൽ പങ്കെടുത്തു.