ജി.വി.എച്ച്.എസ്. കോട്ടുകാൽ ചരിത്രപരമായ വിരങ്ങൾ
പൗരാണിക കാലത്ത് പാണ്ഡവരുടെ വനവാസനത്തിടയ്ക്ക് ദാഹജലത്തിനായി പാറപ്പുറത്ത് തന്റെ കൈമുട്ടുകൊണ്ടടിച്ച് പാറയിൽ നിന്നും ഒരു കൈക്കുമ്പിൾ വെള്ളം ഊറിയിറങ്ങി. ഈ വെള്ളം കോരി കുടിച്ച് ദാഹം തീർത്തതായാണ് ഐതീഹ്യം. ഇന്നും ഒരു കൈക്കുമ്പിൾ വെള്ളം കോരുന്ന നിമിഷം അടുത്ത കൈക്കുമ്പിൾ വെള്ളം ആ കുഴിയിൽ നിറയുന്നു. ഇതിനെ കിണ്ണിക്കുഴിയെന്ന് വിളിച്ചു വരുന്നു.
തിരുവിതാംകൂര രാജഭരണത്തെ സംബന്ധിച്ച് അധികാര തർക്കം മാർത്താണ്ഡ വർമ്മ മഹാരാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ നിലനിന്നിരുന്നു. ഈ പരസ്പര പോരാട്ടത്തിനിടയിൽ മാർത്താണ്ഡവർമ്മ പഞ്ചായത്തു പ്രദേശത്തെ പയറ്റുവിള മുര്യതോട്ടം കുടുംബത്തിൽ ഒരു സായാഹ്നത്തിൽ അഭയം തേടി എത്തി. അദ്ദേഹത്തെ തറവാട്ടുകാർ സ്വീകരിച്ച് ആതിഥേയത്വം നൽകി. അദ്ദേഹത്തെ പിൻതുടർന്നു വന്ന ശത്രുക്കൾ തറവാട്ടിൽ എത്തി തിരക്കി. ഈ സമയം രാജാവിനെ വീട്ടുകാർ സുരക്ഷിതനായി ഒളിപ്പിച്ചു. ടിയാളുടെ പുറകെ ശത്രുക്കൾ നീങ്ങുന്നുണ്ടായിരുന്നു. നിവൃത്തിയില്ലാതെ ചൊവ്വരയിൽ നിന്നും കുതിരയോടുകൂടി കടലിലേയ്ക്ക് ചാടി. മാർത്താണ്ഡ വർമ്മ മരിച്ചു എന്ന വിശ്വാസത്തിൽ പിള്ളമാർ തിരിച്ചുപോയി. തിരികെ പോകുമ്പോൾ തറവാട് തീയിട്ട് നശിപ്പിച്ചു. അധികാരം ലഭിച്ചപ്പോൾ മാർത്താണ്ഡ വർമ്മ ടി തറവാടിന് കരമൊഴിയായി ധാരാളം ഭൂമിയും മറ്റ് ആനുകൂല്യങ്ങളും നൽകി ആധരിക്കുകയും ചെയ്തു. എട്ടുവീട്ടിൽ പിള്ളമാർ താമസിച്ചിരുന്ന തറവാടുകൾ കുഴിച്ച് രാജാവ് കുളങ്ങൾ നിർമ്മിച്ച വകയിൽ അവണാകുഴിയിൽ മാർത്താണ്ഡൻകുളം കുഴിച്ചിട്ടുണ്ട്. ആയത് ഇന്നും സംരക്ഷിച്ചുപോരുന്നു.