സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഹൈടെക് സ്കൂൾ
ഹൈടെക് സ്കൂൾ 2017-18
ഹൈടെക് സ്കൂൾ പദ്ധതിയിൽ തയ്യാറായ ക്ലാസ് മുറികളുടെ പരിശോധനയ്ക്കായി തൃശ്ശൂർ ഐടി@സ്കൂൾ ഓഫീസിലെ മാസ്റ്റർ ട്രെയിനർ വാസുദേവൻ സാർ 03-08-17ന് സ്കൂളിലെത്തി. സജ്ജമായ 6 ക്ലാസ് മുറികളും ഐടി ലാബും കണ്ട് തൃപ്തി അറിയിച്ചു. ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി, അധ്യാപകരായ സെബി തോമസ് (SITC), ഷെൽജി പി. ആർ (JSITC), സി .ടി ജോൺസൻ, ലാൽബാബു ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു . ഹയർ സെക്കണ്ടറി വിഭാഗത്തിലും പരിശോധന നടന്നു.
ഹൈടെക് സ്കൂൾ 2018-19
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ ആറ് ക്ലാസ്സ് മുറികൾ ആദ്യം പി.ടി.എ, എം.പി.ടി.എ , സ്റ്റാഫ്, മുൻ സ്റ്റാഫ് അംഗങ്ങൾ , പൂർവ്വ വിദ്യാർഥികൾ , നാട്ടുകാർ, മറ്റു അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ ഒരുക്കുകയും ഏപ്രിൽ മാസത്തിൽ കൈറ്റ് തൃശ്ശൂരിൽ നിന്നും ലഭിച്ച ഐടി ഉപകരണങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപേ ക്ലാസ്സുകളിൽ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് അഞ്ചു ക്ലാസ്സ് മുറികൾ സജ്ജമാക്കി ജൂലൈ മാസത്തിൽ കൈറ്റിൽ നിന്നും ലഭിച്ച ഐടി ഉപകരണങ്ങൾ ഓഗസ്റ്റ് മാസത്തോടെ ക്ലാസ്സുകളിൽ സ്ഥാപിക്കുകയും ചെയ്തു.
ഇന്ന് 13-08-2018 ബഹു. മണലൂർ എം.ൽ.എ ശ്രീ. മുരളി പെരുനെല്ലി സ്കൂളിലെ ഹൈടെക് ക്ലാസ്സ് മുറികൾ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പി. ടി. എ പ്രസിഡന്റ് ശ്രീ. കെ സി ജോസ് അധ്യക്ഷനായിരുന്നു. മറ്റ് വിശിഷ്ട് അതിഥികളും പങ്കെടുത്തു.