നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) (' 2018-19 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018-19 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല യൂണിറ്റ് ജൂൺ 19-ന് വായനദിനത്തിൽ തുടക്കമായി.സ്കൂൾ വരാന്തകളിൽ അക്ഷര വരാന്ത എന്ന പേരിൽ ചെറു വായനശാലകൾ തുറന്നു കൊണ്ടാണ് സ്കൂൾ യൂണിറ്റ് പ്രവർത്തനങ്ങൾ അരംഭിച്ചത്.കലാ -സാഹിത്യ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് ശിൽപ്പശാലകൾ, ക്യാമ്പുകൾ എന്നിവയിലൂടെ വിദഗ്ധ പരിശീലനം കൊടുക്കുക എന്നതാണ് ലക്ഷ്യം. കോന്നിയിൽ നടന്ന നാടകശിൽപ്പശാലയിൽ രണ്ട് വിദ്യാർത്ഥിനികൾ പങ്കെടുത്തു. സപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന സർഗോൽസവത്തിൽ കലാ- സാഹിത്യ മേഖലകളിൽ പരിശീലനം കൊടുത്ത് തയ്യാറെടുത്തു വരുന്നു. ചെയർപേഴ്സൺ - അപർണ .എസ് Std പത്ത്. വൈസ് ചെയർമാൻ - അക്ഷയ് എം.ജെ. Std പത്ത്.കൺവീനർ - മനോജ് സുനി, ജോ. കൺവീനർ - ബിജു.എസ്