ജി എച്ച് എസ് എസ് പടിയൂർ/ലിറ്റിൽകൈറ്റ്സ്
ഐ റ്റി ക്ലബ്ബ്
ഐ റ്റി ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുവരുന്നു. താല്പര്യമുള്ള കുട്ടികളെ അംഗങ്ങളായി ചേർക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ്തല കൺവീർമാരെ തെരഞ്ഞെടുക്കുന്നു. തുടർന്ന് SSITC, JSSITC എന്നിവരെ തെരഞ്ഞടുക്കുന്നു. മൊത്തം അംഗങ്ങളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും ആഴ്ചയിൽ ഒരു ദിവസം ലാബ് ശുചീകരണപ്രവർത്തനം നടത്താനുള്ള ചുമതല നൽകുന്നു.
മേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം, പ്രസന്റേഷൻ, പ്രൊജക്ട്, ക്വിസ്, മലയാളം ടൈപ്പിങ് എന്നിങ്ങനെയുള്ള ആറ് മേഖലകളിൽ കുട്ടികളെ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നു. ഇതിനുവേണ്ടി സ്കൂൾ ദിവസം രാവിലെയും വൈകുന്നേരവും അധികസമയം കണ്ടെത്തുന്നതോടൊപ്പം ശനി, ഞായർ ദിവസങ്ങളിലും പരിശീലനം നടത്തുന്നുണ്ട്. സബ് ജില്ലാതല ഐ റ്റി മേളയിൽ 2013ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് , 2014 , 2017- വർഷങ്ങളി ൽ റണ്ണേഴ്സ് അപ്പ് എന്നീ വിജയങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു. ജില്ലാതല മേളയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രൊജക്റ്റിന്റെ ആവശ്യാർത്ഥം കുട്ടികളും അധ്യാപകരും നമ്മുടെ ജില്ലയിലെ ഏതാനും വൃദ്ധസദനങ്ങൾ (സ്നേഹഭവൻ എടൂർ, അറയങ്ങാട്, ആലച്ചേരി) സന്ദർശിക്കുകയുണ്ടായി. ഇത് കുട്ടികളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരനുഭവമായിരുന്നു. ഒരു പ്രൊജക്റ്റ് എന്നതിലുപരി മാതാപിതാക്കളോടുള്ള സ്നേഹം, പരിചരണം, സംരക്ഷണം എന്നിവയുടെ ആഴം എത്രത്തോളം ഉണ്ടാവണം എന്നുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
ലിറ്റിൽ കൈറ്റ്സ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി KITEന്റെ നേതൃത്വത്തിൽ രൂപം നൽകിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ കുട്ടിക്കൂട്ടായ്മയും നടപ്പിലാക്കിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ജനുവരി 22-ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 1277 | അഭിനന്ദ് കെ.ജെ. | 9A | |
2 | 1244 | അഭിനന്ദ് പി. | 9A | |
3 | 1236 | ആഗ്‌നസ് ബാബു | 9B | |
4 | 1240 | അജന്യ സി.എച്ച്. | 9A | |
5 | 1200 | അക്ഷയ ആർ.പി. | 9C | |
6 | 1198 | അഞ്ജലി മനോജ് | 9B | |
7 | 1208 | അഞ്ജിത പി. | 9A | |
8 | 1274 | ആര്യശ്രീ പി. | 9A | |
9 | 1243 | അശ്വതി പി. | 9A | |
10 | 1217 | മാളവിക പി. | 9A | |
11 | 1216 | നന്ദന പി.സി. | 9B | |
12 | 1213 | നന്ദന ടി.ജെ. | 9A | |
13 | 1201 | സനിഷ കെ.പി. | 9C | |
14 | 1237 | സനൂപ് കെ. | 9A | |
15 | 1231 | തുഷാര കെ. | 9A | |
16 | 1199 | അഭിഷേക് കൃഷ്ണ | 9C | |
17 | 1227 | അദ്വൈത് പി.വി. | 9A | |
18 | 1220 | നീഹാര വി. | 9A | |
19 | 1224 | വൈശാഖ് ഹരീന്ദ്രൻ പി. | 9A | |
20 | 1258 | അഭിനവ് കെ. | 9A | |
21 | 1255 | ആദിത്യ ഐ.ആർ. | 9C | |
22 | 1239 | അനഘ അരവിന്ദ് | 9B | |
23 | 1265 | അനാമിക ഇ. | 9C | |
24 | 1233 | അനന്ദു വിജയൻ | 9C | |
25 | 1245 | അനശ്വര കെ. | 9C | |
26 | 1262 | അഞ്ജിത പ്രകാശൻ | 9B | |
27 | 1264 | ദേവിക എൻ.സി. | 9A | |
28 | 1259 | ദേവിക വി. | 9C | |
29 | 1263 | ഹൃദ്യശ്രീ കെ.എസ്. | 9C | |
30 | 1266 | കീർത്തന കെ.കൃഷ്ണ | 9B | |
31 | 1254 | കീർത്തന പി. | 9A | |
32 | 1250 | റിനി ജോസഫ് | 9A |
പ്രവർത്തനങ്ങൾ
ഒന്നാം ഘട്ടത്തിൽത്തന്നെ ഈ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 കുട്ടികളാണ് യൂണിറ്റിലുള്ളത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രഥമ ഏകദിന പരിശീലനം 2018 ജൂൺ 15 വെള്ളിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് പി.വി.ലളിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. യും കൈറ്റ് മാസ്റ്ററുമായ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ ട്രെയിനർ നളിനാക്ഷൻ ക്സാസിന് നേതൃത്വം നൽകി.
2018 ജൂലൈ പതിനൊന്നിന് രണ്ടാംഘട്ട പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & ആനിമേഷനിൽ അഞ്ച് മണിക്കൂർ പരിശീലനം വിവിധ ദിവസങ്ങളിലായി പൂർത്തിയാക്കി. Tupi Tube എന്ന സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയറും GIMP, Inkscape എന്നീ ഗ്രാഫിക് സോഫ്റ്റ്‌വെയറും ഉപയോഗപ്പടുത്തിയാണ് പരിശീലനം നടന്നത്.
ചിത്രശാല
-
പ്രഥമ ഏകദിനപരിശീലനം-ഉദ്ഘാടനച്ചടങ്ങ്
-
പ്രഥമ ഏകദിനപരിശീലനം- നളിനാക്ഷൻ മാസ്റ്റർ
-
ഗ്രൂപ്പ് തല പരിശീലനത്തിൽ
-
പരിശീലനം
-
പരിശീലനം
-
ഗ്രൂപ്പ് തല പരിശീലനത്തിൽ
-
ഗ്രൂപ്പ് തല പരിശീലനത്തിൽ
-
ഗ്രൂപ്പ് തല പരിശീലനത്തിൽ
-
ആനിമേഷൻ പരിശീലനം
-
ആനിമേഷൻ പരിശീലനം
-
ആനിമേഷൻ പരിശീലനം
-
ജിംപ് പരിശീലനം
-
ജിംപ് പരിശീലനം
-
ഇങ്ക് സ്കേപ് പരിശീലനം
-
ഇങ്ക് സ്കേപ് പരിശീലനം