ജി എച്ച് എസ് എസ് പടിയൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നാടകവീട്

നാടകക്കളരി

നിറക്കൂട്ട്

സർഗവേദി

ഓണോത്സവം

ഓണോത്സവം-2013

പടിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പൂക്കളങ്ങളൊരുക്കി. ചെണ്ടമേളത്തോടൊപ്പം മാവേലി ക്ലാസ് സന്ദർശനം നടത്തി സമ്മാനപ്പൊതികൾ നൽകി. കുട്ടികളുടെ വടംവലി മത്സരവും അരങ്ങേറി. തുടർന്ന് പായസവിതരണം നടന്നു. തുടർന്നു നടന്ന ഓണസംഗമത്തിൽ, പടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പച്ചക്കറികൃഷിയുടെ പഞ്ചായത്തുതല വിത്തുവിതരണപദ്ധതി ഉദ്ഘാടനവും, പൂക്കളമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.രാഘവൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.വി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് കെ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ കെ.വി.വിനേഷ് കുമാർ പദ്ധതിവിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് രാജീവ്കുമാർ, കെ.കെ.പുഷ്പജ എന്നിവർ സംസാരിച്ചു. സ്കൂൾലീഡർ അമൽദാസ് നന്ദി പറഞ്ഞു.

ഓണോത്സവം-2014

ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും

ഓണോത്സവം-2016

പ്രവൃത്തിപരിചയം

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം നടന്നുവരുന്നു. വർക്ക് എക്സ്പീരിയൻസിന് പ്രത്യേകം ഒരു ടീച്ചർ നമ്മുടെ വിദ്യാലയത്തിൽ ഇല്ല. എങ്കിലും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനം നടന്നുവരുന്നു. പ്രത്യേകിച്ച് മേളയുമായി ബന്ധപ്പെട്ട മത്സരത്തിന്റെ മുന്നോടിയായി കുട്ടികളെ കണ്ടെത്തി സ്കൂൾതലത്തിൽ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പനയോല കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമാണം, ചന്ദനത്തിരി നിർമമാണം, പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ, ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, കളിമൺ കൊണ്ടുള്ള ഉൽപന്നം, വർണ്ണക്കടലാസ് കൊണ്ടുള്ള ഉൽപന്നങ്ങൾ, ചിത്രത്തുന്നൽ, വെജിറ്റബിൾ പ്രിന്റിങ്, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ, വയറിംഗ്, ഇലക്ട്രോണിക്സ്, ബുക്ക് ബൈൻഡിഗ് എന്നിവയാണ്. സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെ സബ്‌ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ(2017 ൽ), ബുക്ക് ബൈന്റിംഗ്(2013ൽ) എന്നീ ഇനങ്ങളിൽ ജില്ലാതലത്തിലും പങ്കെടുത്ത് എ ഗ്രേ‍‍‍ഡ് വാങ്ങാൻ സാധിച്ചിച്ചുണ്ട്.

വിദ്യാലയത്തിലെ പ്രവൃത്തിപരിചയമേളയിലെ ദൃശ്യങ്ങൾ