എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/ഗണിത ക്ലബ്ബ്-17
ജൂൺ 27ന് ഹെഡ്മിസ്ട്രസ്സിന്റെ അധ്യക്ഷതയിൽ ഗണിതക്ലബ് ഉദ്ഘാടനം നടത്തി. തുടർന്ന് ഗണിത ക്ലബ് സാരഥികളെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചകളിലും വിവിധ പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ആദ്യത്തെ പ്രവർത്തനമായി വിദ്യാർത്ഥികളുടെ ജ്യാമീതിയ ശേഷി വർദ്ധിപ്പിക്കുന്നതിനായി ജ്യാമീതിയ പാറ്റേൺ വരയ്ക്കുന്ന മത്സരം നടത്തി വിജയികളെ അനുമോദിച്ചു. ജൂലായ് 22-ാം തിയ്യതി പൈദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അസംബ്ലിയിൽ കാവ്യ പ്രകാശ് ഒരു പ്രഭാഷണം നടത്തുകയുണ്ടായി. മുൻകൂട്ടി നിർദ്ദേശിച്ചതനുസരിച്ച് കുട്ടികൾ തയ്യാറാക്കികൊണ്ടുവന്ന ചാർട്ടുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കാവ്യ പ്രകാശ്, അമൃത എന്നീ കുട്ടികളെ അഭിനന്ദിച്ചു.