വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രാദേശിക പത്രം
ദൃശ്യരൂപം
സ്കൂൾ പത്രം (2018-2019)
പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ വിമലഹൃദയ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)
വിമലഹൃദയ സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ അഞ്ചാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം ശ്രീ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിന്ധുകുമാർ അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർമാൻ , മദർ പി.ടി.എ ,, സീനിയർ അസിസ്റ്റന്റ് , പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന് നവാഗതരെ തിലകക്കുറി അണിയിച്ചു . ഹെഡ് മിസ്ട്രസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും ലഡു വിതരണവും നടത്തി.