എം പി നാരായണമേനോൻ എന്ന നാണുമേനോൻ (ഐഎൻഎ രക്തസാക്ഷി)
സുഭാഷ് ചന്ദ്രബോസിന്റെ കൂടെ ഐഎൻഎ യിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു ഐ.എൻ.എ. നാരായണമേനോൻ. സ്വാതന്ത്ര്യ സമരത്തിൽ ഏറെ പ്രധാനമായ പങ്ക് നിർവഹിച്ചിട്ടും അദ്ദേഹത്തിന്റെ പേര് ചരിത്രത്തിൽ ഇടം പിടിക്കാതെ പോയി. അദ്ദേഹം മുൻകൈ എടുത്ത് കടുങ്ങപുരത്ത് സ്ഥാപിച്ചതാണ് ഇന്ന് പുഴക്കാട്ടിരിയിൽ അദ്ദേഹത്തിന്റെ ഓർമയിൽ പ്രവർത്തിക്കുന്ന മഹാത്മാ വായനശാല.