വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹൈസ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1884-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ബി.ഇ.എം.എച്ച്.എസ്സ്. വടകര
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-200916001vadakara



ചരിത്രം

11884ല് ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ജര്‍മന്‍ മിഷനറിമാരായ ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമര്‍ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേര്‍ത്തു. 1917 ല്‍ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റര്‍ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1923 ല്‍ ഈ സ്കൂളില്‍ നിന്നും എസ്. എസ്. എല്‍. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും സയന്‍സ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടര്‍ ലാബും സ്കൂളിനുണ്ട്. പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ. കമ്പ്യൂട്ടര്‍ ലാബിനോടനുബന്ധിച്ച് സ്മാര്‍ട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ് ബാന്റ് ഇന്റര്‍ നെറ്റ് സൗകര്യവും ലഭ്യ മാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡമാസ്റ്റര്‍ സുബാഷ്. സി. എച്ച്. ആകുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

"https://schoolwiki.in/index.php?title=ബി.ഇ.എം.എച്ച്.എസ്സ്._വടകര&oldid=46703" എന്ന താളിൽനിന്ന് ശേഖരിച്ചത്