ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം
അരീക്കോട്. (26.06.2018):ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.


അരീക്കോട്. (30.07.2018):2011 ഏപ്രിൽ 27നു യു.എൻ. ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ, അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ദിനം വിപുലമായി ആചരിച്ചു. നിർവ്വചനങ്ങൾക്കതീതമായ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങൾക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരവുമായി സൗഹൃദങ്ങൾക്ക് ഒരു ദിനം. ഫ്രണ്ട്ഷിപ്പ് ബാൻഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങൾ ബാഹ്യജാഡകൾക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങൾ മനസ്സിൽ സൂക്ഷിയ്ക്കുന്ന കൂട്ടുകാർ എന്നുമുണ്ട്. ദുഃഖവും സന്തോഷവും തമ്മിൽ എന്താണ് വ്യത്യാസം, പങ്കുവച്ചാൽ കുറയുന്നത് ദുഃഖം, ഏറുന്നത് സന്തോഷം. സൗഹൃദത്തിൻറെ നിർവ്വചനങ്ങൾക്ക് അർത്ഥവ്യാപ്തി നൽകുന്നത് ഈ പങ്കുവയ്ക്കലുകളാണ്. ശബ്ദങ്ങൾക്കും ചലനങ്ങൾക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികൾക്കിടയിലേക്കാണ് അപൂർവ്വമായൊരു സൗഹൃദമുണ്ടാകുന്നത്. സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂർത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകതയെന്ന് സൗഹൃദ ദിനാചരണം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ കഴിഞ്ഞു.


അരീക്കോട്. (2.07.2018):പുതിയതായി പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പെർഫോമൻസ് അസെസ്മെന്റിന്റെ അടിസ്ഥാനത്തിൽ പുതിയ യൂണിറ്റുതല സെലക്ഷൻ നടത്തുവാൻ തീരുമാനിച്ചു. ജൂലൈ പത്തുമുതൽ നടത്തുന്ന അഭിമുഖത്തിലും, വർക്ക് പെർഫോമൻസ് പരിപാടികളിലും എൻ.എസ്.എസ് വോളന്റിയേഴ്സായി പ്രവർത്തിക്കാൻ താൽപര്യമുള്ള കുട്ടികൾ പങ്കെടുക്കണം. ഇരുപത്തിയഞ്ച് ആൺകുട്ടികൾക്കും ഇരുപത്തിയഞ്ച് പെൺകുട്ടികൾക്കും മാത്രമേ യൂണിറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കുകയുള്ളു എന്നും പ്രോഗ്രാം കോഡിനേറ്റർ ജാഫർ ബാബു അറിയിച്ചു.
അരീക്കോട്. (21.06.2018):അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.

അരീക്കോട്. (01.06.2018):വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്സംഘടിപ്പിച്ചു - സാബിവാക്ക- 2018 എന്നപേരിൽ നടത്തിയ ഫുഡ്ബോൾ ടൂർണമെന്റ് സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക്ഓഫ് ചെയ്തു. ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ നിരവധി ടീമുകൾ ആവേശപൂർവ്വം പങ്കെടുത്തു.

അരീക്കോട്. (01.06.2018):അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കുകയും ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേതൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു.


അരീക്കോട്. (20.08.2017):അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ നടന്നു.കുട്ടികൾ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു.
