സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ്

       ശാസ്ത്രങ്ങളുടെ റാണിയെന്നാണ് ഗണിതശാസ്ത്രം അറിയപ്പെടുന്നത്. എന്നാൽ പലർക്കും കണക്ക് ബുദ്ധിമുട്ടാണ്. നിത്യജീവിതത്തിന്റെ ഭാഗമായി ഗണിതത്തെ കാണുവാനും ഒരു കുട്ടിയെ പോലെ അതിനെ കൈയിലെടുക്കുവാനും പരിശീലനം നൽകുന്ന ക്ലബാണ് ഗണിതശാസ്ത്ര ക്ലബ്.

2018- 2019 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

        സംഖ്യകളുടെയും അളവുകളുടെയും സഹായത്തോടെ ലോകത്തെ അറിയുവാൻ പ്രേരണ നൽകുന്നതിനായി ഈ വർഷവും ഗണിതശാസ്ത്ര ക്ലബ് പ്രവർത്തനമാരംഭിച്ചു.2018-2019 അധ്യയന വർഷത്തിലെ ഗണിതശാസ്ത്ര ക്ലബ് രൂപീകരണം ജൂൺ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു നടന്നു. എല്ലാ ക്ലാസുകളിലെയും ഗണിതശാസ്ത്രത്തിൽ താല്പര്യമുള്ള വിദ്യാർഥികളെല്ലാവരും ഒത്തുകൂടുകയും നേതൃസ്ഥാനങ്ങളിലേയ്ക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. എസ്. ആർ, ജി മീറ്റിംഗിൽ ഗണിതശാസ്ത്ര മേള എന്ന്, എങ്ങനെ, എപ്പോൾ നടത്തണനമെന്ന് ചർച്ച ചെയ്തു. ജൂലൈ 25 ന് നടന്ന ഗണിതശാസ്ത്ര മേള ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മിക്ക ക്ലബ് അംഗങ്ങളും മേളയിൽ ഉത്സാഹപൂർവം  പങ്കെടുത്തു. ഗണിതം കൊണ്ടൊരുക്കിയ രുചികരമായ വിരുന്നായിരുന്നു മേള.നിരവധിയിനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു.