സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryscherupuzha (സംവാദം | സംഭാവനകൾ)
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ
വിലാസം
ചെറുപുഴ

കണ്ണൂര്‍ ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-12-2009Stmaryscherupuzha



കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ.

ചരിത്രം

ചെറുപുഴ സെന്‍റ് മേരീസ് പള്ളി വികാറി റവ:ഫാ.ജോര്‍ജ് നരിപ്പാറയുടെയും ഇടവകാംഗങ്ങളുടേയും പരിശ്രമഫലമായി 

1982 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി. തലശ്ശേരി രൂപതയുടെ പ്രഥമമെത്രാനായിരുന്ന സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളീയുടെ മഹനീയ അധ്യക്ഷതയില്‍ ചേര്ന്ന യോഗത്തില്‍ വച്ച് ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ കെ.പി. നൂറുദ്ദീന്‍ 30-5-1982ല്‍ ഈ ഹൈസ്കൂള്‍ ഉദ്ഘാടനംചെയ്തു.റവ:ഫാ.ജോര്‍ജ് നരിപ്പാറ മാനേജരും ശ്രീ ഒ. ജെ ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററും ആയി 01-06-1982 ല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ്
ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റുഡ്ന്‍സ് കൗണ്‍സില്‍
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സൊഷ്യല്‍ സര്‍വീസ് ലീഗ്
  • യോഗാ പരിശീലനം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • അഡ്സു

മാനേജ്മെന്റ്

1982 മുതല്‍ 1991 വരെ ചെരുപുഴ സെന്‍റ്മേരിസ് പള്ളീയുടെ കീഴില്‍ പ്രവര്‍തിച്ചിരുന്ന ഈ സ്കൂള്‍ 1991 മുതല്‍ തലശ്ശേരി കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ മാനേജര്‍ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കല്‍ മാനേജര്‍ ആയി ഫാ.ജോര്‍ജ്ജ് എളൂക്കുന്നേല്‍ സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ ഒ.ജെ.ദേവസ്യ,ശ്രീ എ.വി.ജോര്‍ജ്ജ്,ശ്രീ കെ.എഫ്.ജോസഫ്,ശ്രീ എന്‍.സി.ജോസ്,ശ്രീ കെ.സി.മത്തായി, ശ്രീ എം.ജെ.ഫ്രാന്‍സിസ്,ശ്രീ എം.എ. ഫ്രാന്‍സിസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.