ഏ.വി.എച്ച്.എസ് പൊന്നാനി
ഏ.വി.എച്ച്.എസ് പൊന്നാനി | |
---|---|
[[]] | |
വിലാസം | |
പൊന്നാനി എ. വി. ഹൈസ്ക്കുൾ,പൊന്നാനി , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0494-2668265 |
ഇമെയിൽ | avhsponani@gmail.com |
വെബ്‍സൈറ്റ് | avhsschool blog spot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19044 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉണ്ണിമാധവൻ ഇ |
പ്രധാന അദ്ധ്യാപകൻ | വിജയകുമാരി ഇ |
അവസാനം തിരുത്തിയത് | |
11-08-2018 | 19044 |
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയർ ഹൈസ്‌കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 31ലാണ് ഏ വി ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടേക്ക് കുട്ടികൾ പഠിക്കാൻ വരുന്നു. നരിപ്പറമ്പ്, തവനൂർ, തുയ്യം എടപ്പാൾ, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളിൽനിന്നാണ്. പൊന്നാനി ന്യൂ എൽ.പി സ്‌കൂൾ, ബി.ഇ.എം.യു.പി.സ്‌കൂൾ, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂൾ ചെറുവായിക്കര, ഗവ. എൽ.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകൾ.
ഉദ്ദേശം 7 ഏക്ര സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്. ഇതിൽ 3 ഏക്രയോളം മൈതാനമാണ്. മൊത്തം 13 കെട്ടിടങ്ങളിലായി 49 ക്ലാസുമുറികളും ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടർലാബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവർഷം മെയിന്റനൻസ് നടത്തി പരിപാലിക്കുന്നവയുമാണ് ഇതെല്ലാം.
ചരിത്രം
1895 ഫെബ്രുവരി 20ന് ഒരു മിഡിൽസ്‌കൂൾ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത് അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്. 1935 ൽ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂൾ മാനേജ്‌മെന്റ് “ഏ.വി. എഡ്യുക്കേഷണൽ സൊസൈറ്റി, പൊന്നാനി”എന്ന പേരിൽ രജിസ്റ്റർചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര് ഏ വി ഹൈസ്‌കൂൾ എന്നാക്കുകയും ചെയ്‌തു.
പ്രഗത്ഭർ
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന് അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. കെ. കേളപ്പൻ ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്. രാഘവാചാരി, മുൻ റിസർവ് ബാങ്ക് ഗവർണർ എസ്. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ് കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ എം. ഗോവിന്ദൻ, ഉറൂബ്, കടവനാട് കുട്ടികൃഷ്‌ണൻ, സി. രാധാകൃഷ്‌ണൻ, ഇ. ഹരികുമാർ, കെ. പി. രാമനുണ്ണി എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ കെ. സി. എസ്. പണിക്കർ, ടി. കെ. പത്മിനി തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്.
കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. പി. പി. രാമചന്ദ്രനും യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂരും ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്
<googlemap version="0.9" lat="10.782321" lon="75.939699" zoom="18" controls="small" width="350" height="250" alignment=right>
11.42152, 75.898682
</googlemap>
സ്കൂൾ പ്രവേശനോത്സവം
ജൂൺ 12 ന് പ്രവേശനോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു . ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീമതി മിനിടീച്ചർ ഉദ്ഘടാനം ചെയ്തു . ഹെഡ്മിസ്ട്രസ് വിജയകുമാരി ടീച്ചർ , പി ടി എ പ്രസിഡന്റ് ശൈലജ മണികണ്ഠൻ , എക്സിക്യൂട്ടീവ് മെംബേർസ് , പ്രിൻസിപ്പൽ എന്നിവർ പങ്കെടുത്തു .
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘടാനം വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു
യു.എസ്.എസ് സ്കോളർഷിപ്പ്
യു.എസ്.എസ് സ്കോളർഷിപ്പിന് ഗൗതം. പി.വി. അർഹനായി.
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് നവ്യ. എ.ആർ (9D) അർഹയായി.
മികച്ച വിദ്യാലയം
SSLC/ PLUS 2 പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനിത ടീച്ചറും സിന്ധു ടീച്ചറും ചേർന്ന് എറ്റുവാങ്ങി.
മികച്ച അദ്ധ്യാപക അവാർഡ്
സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ, നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.
പുറത്തേയ്ക്കുള്ള കണ്ണികൾ
സ്ക്കൂളിന്റെ വെബ്പേജ് : http://avhsponani.web4all.in/
2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ:
http://avhsachyutham.blogspot.com/
ആധുനികതയുടെ വക്താവും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ പ്രശസ്ത ചിത്രകാരൻ കെ.സി. എസ്. പണിക്കരുടെ ചിത്രങ്ങളിലേയ്ക്ക്: http://www.kcspaniker.com/gal1.htm
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും പ്രശസ്ത ചിത്രകാരിയുമായ ശ്രീമതി ടി. കെ പദ്മിനിയുടെ ചിത്രങ്ങൾ:
http://tkpadmini.org/tkppaintings.php http://www.harithakam.com/docs/painting.htm
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ മലയാളം നോവലിസ്റ്റുമായ ശ്രീ. സി. രാധാകൃഷ്ണന്റെ ഹോം പേജ്:
http://c-radhakrishnan.info/
ഈ വിദ്യാലത്തിലെ അദ്ധ്യാപകനും കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. പി.പി. രാമചന്ദ്രന്റെ കവിതാ ജാലികയിലേയ്ക്ക്:
http://www.harithakam.com/