പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
09:39, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19015 (സംവാദം | സംഭാവനകൾ) ('<font color=red> =എന്റെ ഗ്രാമം= <font color=blue size=6> ചരിത്രമുറങ്ങുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഗ്രാമം

ചരിത്രമുറങ്ങുന്ന ചേറൂർ

ചേരി-ഊര് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന, കാർഷിക ഗ്രാമമായ ചേറൂർ പഴയകാല ചേറനാട് താലൂക്കിന്റെ ഭാഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഏറനാട് താലൂക്കിൽ ഉൾപ്പെട്ട ഈ ഗ്രാമം വൈദേശികാധിപത്യത്തിനെതിരെ നടന്ന ആദ്യകാല ചെറുത്തുനിൽപ്പുകളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചും വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ മഹാരഥന്മാരുടെ കർമ്മഭൂമിയാകാനും ഈ മണ്ണിന് ഭാഗ്യമുണ്ടായി. മലബാറിന്റെ 'കാഴ്ചഗോപുരം' എന്നറിയപ്പെടുന്ന ഊരകം മലയിലെ പുരാതന ക്ഷേത്രമായ തിരുവർച്ചനാം കുന്ന് ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതായി കരുതപ്പെടുന്നു. ചേറൂർ വലിയ ജുമുഅത് പള്ളിയും ഈ പ്രദേശത്തിന്റെ മഹിത പാരമ്പര്യം വിവിളിച്ചോതി ഇന്നും തലയുയർത്തി നിൽക്കുന്നു. 1857 ൽ ഉത്തരേന്ധ്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രം രൂപം പ്രാപിക്കുമ്പോൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിന്റെ പതിറ്റാണ്ടുകൾ പിന്നിടുകയായിരുന്നു മലബാറിലെ ഗ്രാമങ്ങൾ.