ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/History

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയ ചരിത്രം


1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ പെരിങ്ങോട്, ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. നാട്ടു കാരിൽനിന്നും ധനസമാഹരണം നടത്തി ഉണ്ടാക്കിയ 5 മുറികളുള്ള ഓടിട്ട കെട്ടിടത്തിലാണ് (നെല്ലിമരം നില്ക്കുന്ന ഭാഗത്തുള്ള കെട്ടിടം) ആദ്യബാച്ചുകൾ പ്രവർത്തനമാരം ഭിക്കുന്നത്. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്. 57 ആണ്ടുകൾക്കിപ്പുറം ഒരു പൊതുവിദ്യാലയം സാംസ്കാരികകേന്ദ്രമായി മാറിയതിന്റെ നേർചിത്രമാണ് ഈ സ്കൂളിന്റെ ചരിത്രം.

ആദ്യ അധ്യാപികയായി ചുമതലയേറ്റ ശ്രീമതി. അന്നമ്മ ജേക്കബ്ബ് തുടങ്ങിവെച്ച ദൗത്യം, എക്കാലത്തേയും മികച്ച അധ്യാപകനായ തങ്കപ്പൻമാസ്റ്റർ, ശങ്കുണ്ണിനായർ മാസ്റ്റർ, ശിവരാമമേനോൻ മാസ്റ്റർ എന്നീ അധ്യാപകത്രയങ്ങളിലൂടെ പരിണമിച്ച്, ഇപ്പോഴുള്ള അധ്യാപകകൂട്ടായ്മയിൽ സ്കൂൾ മികവിലേക്കുയരുന്ന വളർച്ചയുടെ പാഠങ്ങളാണ് വട്ടേനാട് സ്കൂളിന് പറയാനുള്ളത്. മികച്ച പ്രാധാനാധ്യാപകനായിരുന്ന പൗലോസ് മാസ്റ്ററുടെ കാലം മുതൽ, അനിവാര്യമായിരുന്ന ചില തിരിച്ചുപോക്കുകൾക്കുശേഷം, ടി കെ ബാലൻമാസ്റ്റർ എന്ന ഹെഡ് മാസ്റ്ററിലൂടെ തിരിച്ചുപിടിക്കുകയും അതിപ്പോഴും തിളക്കത്തോടെ നിലനിർത്തി പ്പോരുകയും ചെയ്യുന്നുണ്ട്. ദീർഘകാലം അധ്യാപകരായിരിക്കുകയും പിന്നെ പ്രധാനാധ്യാപക രാവുകയും ചെയ്ത എം രുഗ്മിണിടീച്ചർ, എം കൃഷ്ണകുമാരൻമാസ്റ്റർ എന്നിവ രുടെ നേതൃത്വവും പ്രത്യേകം പരാമർശിക്കേണ്ടതാണ്. സ്കൂൾ ചരിത്രത്തിന്റെ ആദ്യപകുതി മികച്ച അധ്യാപക രുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് ശോഭിച്ചതെങ്കിൽ, രണ്ടാം പകുതി അധ്യാപകകൂട്ടായ്മയുടെ കരുത്തിലാണ് മികവിലേക്കുയർന്നത്. ഇക്കാലയളവിൽ പിടിഎ യുടെയും, സ്കൂൾ മോനേജ്മെന്റ് കമ്മറ്റിയുടെയും പരിപൂർണ്ണസഹകരണവും പിന്തുണയും ഉണ്ടാ യിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥിയായ രേവതി വേണു, പൂർവ്വവിദ്യാർത്ഥിയും വാർഡ് മെമ്പറുമായ ടി കെ വിജയൻ എന്നിവരുടെ പിടിഎ നേതൃത്വം ഈ മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹി ച്ചിട്ടുണ്ട്.

22 വിദ്യാർത്ഥികളുമായി തുടങ്ങിയ ആദ്യ എസ് എസ് എൽ സി ബാച്ചു മുതൽ 561 കുട്ടികൾ പരീക്ഷയെഴുതുന്ന 2018 ലെ ബാച്ചുവരെ പതിനായിരക്കണക്കിന് വിദ്യാർത്ഥിക ളാണ് ഈ സ്കൂളിൽ നിന്നും പഠിച്ച് പുറത്തുപോയിട്ടുള്ളത്. ആതുരശുശ്രൂഷാരംഗത്തും, രാഷ്ട്രീയ-സാമൂഹ്യരംഗത്തും, സർക്കാർ-സർക്കാരിതര സർവ്വീസുകളിലും, കലാരംഗത്തും പ്രശസ്തരായ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരായി ജീവിതം നയിക്കുന്നവരും ഇക്കൂട്ടത്തിൽ ധാരാളമായുണ്ട്. ആദ്യ ബാച്ചിൽ 466 മാർക്കുനേടി ഒന്നാം ക്ലാസ്സോടെ വിജയിച്ച എം കൃഷ്ണനുണ്ണി (സിവിൽസപ്ലൈസ് വകുപ്പിൽ നിന്നും ആർ ഐ ആയി വിരമിച്ചു) മുതൽ 1973 ബാച്ചിലെ വിദ്യാർത്ഥിയും, പ്രശസ്ത യൂറോളജിസ്റ്റുമായ (അക്കാലത്ത് എസ് സി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന) ഡോഃ എസ് പി രാജൻ, ഇൻഡ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം സിനിമാ രംഗത്ത് പ്രശസ്തനായ https://ml.wikipedia.org/wiki/മേജർ_രവി മേജർ രവി], അധ്യാപകനും പാലക്കാട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായി രാഷ്ട്രീയരംഗത്ത് തിളങ്ങിനിൽക്കുന്ന ടി.കെ നാരായണദാസ് എന്നിവരെല്ലാം ഈ സ്കൂളിന്റെ ശിഷ്യസമ്പത്തിൽപ്പെടുന്നു.

970 വരെ അക്കാദമികപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തിയിരുന്നു. വട്ടേനാ ടിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വി‍ജയം 1970 എസ് എസ് എൽ സി ബാച്ചിനാണ്. 2015ൽ 99.1% വിജയം കൈവരിക്കുന്നതുവരെ ഈ റെക്കോഡ് നിലനിന്നുപോന്നു. 1970 കൾക്കുശേഷം കേരള പൊതുസമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ, അധ്യാപകസമരത്തെത്തുടർന്നുണ്ടായ സ്ഥലംമാറ്റത്തിലൂടെ പ്രമുഖഅധ്യാപകർക്കുണ്ടായ സ്ഥാനചലനം, വിദ്യാർത്ഥിസമരങ്ങൾ എന്നിവ ഇടക്കാലത്ത് അക്കാദ മികരംഗത്തുള്ള പിന്നോട്ടുപോക്കിന് കാരണമായി. 90 കളുടെ അവസാനംവരെ ഈ സ്ഥിതി വിശേഷം തുടർന്നു. പിന്നീട് രൂപംകൊണ്ട അധ്യാപകകൂട്ടായ്മയും, കൈമെയ് മറന്നുള്ള പ്രവർത്തനവും അതിന് പിടിഎ യും, പൊതുസമൂഹവും നൽകിയ പിന്തുണയും, നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നതിന് സഹായിച്ചു. വിജയശതമാനം പടിപടിയായി ഉയർന്ന് 2008 ഓടു കൂടി സംസ്ഥാനശരാശരിക്കു മുകളി ലെത്തി. പിന്നീടൊരിക്കലും സംസ്ഥാനശരാശരിക്കു താഴെക്കുപോയിട്ടില്ല. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ലഭ്യമായ മികച്ച പഠനാനുഭവങ്ങൾ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഭൗതിക സൗകര്യങ്ങളുടെ വളർച്ചയിൽ ജില്ലാപഞ്ചായത്തിന്റെയും, എം പി ഫണ്ടിന്റെയും സഹായം ലഭ്യമാ യിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പരിപാടികളായ ഹരിശ്രീ, വിജയശ്രീ എന്നിവ അക്കാദമിക മികവിലേക്കുള്ള പ്രയാണത്തിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

995 ൽ തൊഴിൽ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായി വൊക്കേഷണൽ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ അത് നമ്മുടെ സ്കൂളിന് അനുവദിക്കുകയുണ്ടായി. അക്കൗണ്ടിംഗ്, ഒാഫീസ് സെക്രട്ടറിഷിപ്പ് എന്നീ രണ്ടു കോഴ്സുകളാണ് തുടക്കത്തിൽ അനുവദിച്ചിരുന്നത്. എന്നാൽ 2010 ൽ എംഎൽടി കോഴ്സുകൂടി അനുവദിച്ചതോടെ 3 ട്രേഡുകളിലാണ് ഇപ്പോൾ കോഴ്സുകൾ നടക്കുന്നത്. കോഴ്സു് ആരംഭിച്ചതുമുതൽ 14 കൊല്ലക്കാലം തുടർച്ചയായി 100% വിജയം കൈവരിച്ചുവെന്നത് എടുത്തു പറയ ത്തക്ക അക്കാദമികനേട്ടമാണ്.

2014 ലാണ് സ്കൂളിൽ ഹയർസെക്കന്ററി വിഭാഗം അനുവദിച്ചുകിട്ടുന്നത്. തുടക്കമെന്ന നിലക്ക് സൗകര്യങ്ങളുടെ കുറവ്, സ്ഥിരാധ്യാപകരുടെ കുറവ് എന്നിവ പ്രയാസമുണ്ടാക്കുന്ന ഘടകങ്ങളാണ്. എന്നിരുന്നാലും ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് പരമാവധി അനുഭവങ്ങൾ നൽകിവരുന്നു. പരിമി തികൾ കറെശ്ശെയായി പരിഹരിച്ചുവരുന്നുണ്ട്. കൃത്യമായ കാഴ്ചപ്പാടോടുകൂടി വലിയ വിദ്യാലയ വികസനകുതിപ്പിനാണ് സ്കൂൾ ലക്ഷ്യം വെക്കുന്നത്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി, ആദ്യഘട്ടത്തിൽ മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ തൃത്താല മണ്ഡലത്തിൽ നിന്നും പരിഗണിച്ച സ്കൂളാണ് നമ്മുടെ സ്കൂൾ. ഭൗതികസൗകര്യങ്ങളുടെ വികസനത്തിനായി 6.19 കോടിയുടെ വികസനപ്രവർത്തനങ്ങൾക്കാണ് ഇതോടകം അനുമതിയായിട്ടുള്ളത്. ഇതിൽ 5 കോടി രൂപ സർക്കാർ അനുവദിച്ചുകഴിഞ്ഞു. നിർമ്മാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ബാക്കി തുക പ്രാദേശികമായി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ബഹുഃ തൃത്താല എം എൽ എ ശ്രീ വി ടി ബൽറാം 2 കോടി രൂപ രണ്ടുഘട്ടമായി നൽകാമെന്നേറ്റി ട്ടുണ്ട്. 50 ലക്ഷം രൂപ ചെലവഴിച്ച് 49 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിനുള്ള സൗകര്യ ങ്ങൾ, പൂർണ്ണമായും പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിക്കഴിഞ്ഞു.

ഒാർമ്മയായ സ്ക‍ൂൾ കെട്ടിടങ്ങൾ