സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം-17
കവിത
മാനത്തെ അമ്പിളി
എനിക്കൊരു അമ്പിളിയാവണം എന്നിട്ടു വേണം മാനത്തുനോക്കി പുഞ്ചിരി തൂകും ബാല്യങ്ങൾ തൻ ഒരു നിറകുടം നിലാവേകാൻ ഇരുട്ടു ഗോപുരങ്ങൾ- ക്കിത്തിരി വെളിച്ചമായെത്താൻ വഴിയേതെന്നറിയാ- തലഞ്ഞിടും മാനവജീവന് മുൻവഴി കാട്ടി നടക്കാൻ
സോന ജോണി 8-ഇ
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ക്ലബ്രൂവീകരണവും ഉദ്ഘാടനവും ബഹു .ശ്രീമതി ആലീസ് കെ.വി (ഹയർ സെക്കണ്ടറി മലയാളo അദ്ധ്യാപിക, നാടക രചയിതാവ്) നിർവഹിച്ചു.