ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പൗരബോധവും, സാമൂഹിക പ്രതിബദ്ധതയും, സേവന സന്നദ്ധതയും, സഹജീവി സ്നേഹവും, പ്രകൃതി സ്നേഹവുമുള്ള നിയമം സ്വമേധയാ അനുസരിയ്ക്കുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുന്നതിനായി 2010 ആഗസ്റ്റ് 2 ന് ബഹുമാനപ്പെട്ട കേരളാ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) .ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗതം - വനം - എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്.പി.സി യെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .


പോലീസും കുട്ടികളുമായി എന്തുകൊണ്ട് ഒരു സ്ഥിരം സംവാദന വേദി ഉണ്ടായിക്കൂടാ ഒരു കൂട്ടം കുട്ടികളുടെ ഈ ഒരു ചോദ്യത്തിൽ നിന്നാണ് കേരളത്തിലെ ഏറ്റവും ധിഷണാശാലിയായ P വിജയൻ IPS എന്ന പോലീസ് ഓഫീസർ SPC എന്ന ആശയത്തെ ഈ നാടിന് സമർപ്പിച്ചത്...അദ്ദേഹത്തിന്റ അക്ഷീണ പരിശ്രമവും കേരളാ പോലീസിന്റ സംഘബലവും ഒരു കൂട്ടം അധ്യാപകരും ഈ പ്രസ്ഥാനത്തെ വാനോളം വളർത്തി.അമ്പലപ്പുഴ ഗവ സ്‌കൂളിൽ ഉൾപ്പടെയുള്ള 3 സ്‌കൂളിൽനിന്നും തുടങ്ങിയ പദ്ധതിയിന്ന് ഭാരത സർക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു .


സ്റ്റൂഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം 2017 ജൂൺ മാസത്തിൽ രാമപുരം ഗവ . ഹയർ സെക്കന്ററി സ്‌ക്കൂളിൽ നിലവിൽ വന്നു 22 ആൺട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ആദ്യ ബാച്ച് .

[[Category:spc]
============================================================================================================================================================
സ്നേഹസ്പർശവും കെെതാങ്ങുമായി ഗാന്ധിഭവനിൽ
             എസ്.പി.സിയിൽ നിന്ന് ഞങ്ങൾ ആയാപറമ്പ് സ്നേഹവീട് സന്ദർശിച്ചു. വാർദ്ധക്യത്തിൽ മക്കളിൽ നിന്നും സ്നേഹവും പരിചരണവും കിട്ടി കഴിയേണ്ടവരെ വൃദ്ധസദനത്തിൽ കൊണ്ട് വിട്ടിരിക്കുന്നു.എന്തെല്ലാം യാതനകളും,വേദനങ്ങളും സഹിച്ചാണ് അവർ നമ്മളെ വളർത്തി വലുതാക്കിയത്.നമ്മൾ വളർന്നപ്പോൾ അവർ നമ്മൾക്കൊരു ബാധ്യതയായി. അവിടെയുളള മുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും മുഖത്തെ പ്രയാസം ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു.
                                     ഞങ്ങളെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിക്കുന്നതിലും വലുതായിരുന്നു.ആ വൃദ്ധമാതാപിതാക്കൾക്ക് നഷ്ടപ്പെട്ടുപോയ തന്റെ മകനെയും മകളെയുമായിരുന്നു ഞങ്ങളിലൂടെ കാണാൻ കഴിഞ്ഞത്.ഒരൂപാട് പ്രതീക്ഷകളോടുകൂടി വളർത്തി വലുതാക്കിയ മക്കൾ തങ്ങളെ ഈ ഗതിയിൽ ആക്കുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.അങ്ങനെയാണ് കാലഘട്ടം,തന്റെ ഭൗതിക സുഖത്തിന് വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും ഉപേക്ഷിക്കുന്നു.നാളെ തങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകുമെന്നും യുവതലമുറ ചിന്തിക്കുന്നില്ല.കഷ്ടപാടുകളും ദുരിതങ്ങളും എല്ലാം ത്യജിച്ച് തങ്ങളുടെ എല്ലാ സമ്പാദ്യവും മക്കൾക്കു വേണ്ടി മാറ്റിവെയ്ക്കുന്ന ആ വൃദ്ധമാതാപിതാക്കൾക്ക് അവസാനം താങ്ങും തണലുംമാകുന്നത് വൃദ്ധസദനങ്ങളാണ്.സ്വത്തിനുവേണ്ടി മാത്രം മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു യുവ തലമുറയാണ് നമുക്ക് ഇന്നുളളത്.ഈ പ്രവണത മുന്നോട്ട് പോവുകയാണെങ്കിൽ അത് വൃദ്ധസദനങ്ങളുടെ എണ്ണം കൂട്ടുകയേയുളളു.അങ്ങനെയെങ്കിൽ എന്താണ് മക്കളുടെ കർത്തവ്യം?നാം ഒന്ന് ഒാർക്കണം ഈ സ്നേഹവീട് സംരക്ഷിക്കുന്നത് നമ്മുടെ യുവതലമുറയിൽപ്പെട്ട ഒരംഗം തന്നെയാണ്.ആ  നിമിഷം ഞങ്ങളൊരു തീരുമാനം എടുത്തു.ഞങ്ങളുടെ അച്ഛനെയും അമ്മയെയും ഇതുപോലെ കണ്ണുനീർ പൊഴിക്കാൻ ഒരു വൃദ്ധസദനത്തിലും കൊണ്ടാക്കുകയില്ലായെന്ന്. 
    
                                        ഞങ്ങൾ സ്നേഹവീട് സന്ദർശിച്ച് തിരിച്ച് പോകുമ്പോൾ ആ മാതാപിതാക്കൾ കരയുകയായിരുന്നു.ഞങ്ങളെ കെട്ടിപിടിച്ച് മുത്തം തന്നാണ് ആ വൃദ്ധമാതാപിതാക്കൾ യാത്രയാക്കിയത്.ആ സ്നേഹത്തിന് മുമ്പിൽ ഞങ്ങൾ എസ് .പി .സി കുട്ടികൾ വിതുമ്പിപ്പോയി .