വിമല ഹൃദയ എച്ച്.എസ്. വിരാലി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കാമ്പസിൽ തണൽ എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.മുഴുവൻ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും പൂർ‌വ്വവിദ്യാർഥികളും പ്ലാവ്, മാവ്,പേര,ചാമ്പ,‍ഞാവൽ,സപോട്ട, നെല്ലി,മുരിങ്ങ,സീതപ്പഴം,രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ നിർവ്വഹിച്ചു. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞയും എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ സാം സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനസന്ദേസം നൽകി.

സീഡ്ക്ലബ്ബിൻെ ഉത്ഘാടനം (6.8.2018)

            സീഡ്ക്ലബ്ബിൻെ ഉത്ഘാടനം 6.8.2018 തിങ്കളാഴ്ച്ച പി.റ്റി.എ പ്രസിഡന്റ് , എസ്.എം.സി ചെയർമാൻ,എച്ച്. എം  ഇവരുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയമാണ് ഈ വർഷം സീഡ്ക്ലബ്ബ് തിരഞ്ഞെടുത്തത്. കുട്ടികളെ പ്രകൃതിയമായി ഇഴകി ചേർക്കുന്ന പ്രവർത്തനമായിരുന്നു. മരങ്ങളെ നിരീക്ഷിച്ച് പരിപാലിക്കുന്നതിലൂടെ അന്തരീക്ഷമലിനീകരണം കുറയ്ക്കാനും സ്കൂളും പരിസരവും ഹരിതകമായി സൂക്ഷിക്കാൻ സീഡ് ക്ലബ്ബിലെ അംഗങ്ങൾക്കുകഴിഞ്ഞു.മരങ്ങളെ തിരിച്ചറിഞ്ഞ് സ്നേഹിക്കുന്നതിന് മരങ്ങളിൽ അതിൻെറ ശാസ്ത്രീയനാമവും യഥാർത്ഥനാമവും എഴുതിയ ബോർഡുകൾ തൂക്കുകയുണ്ടായി.