ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ തുടർന്ന് വായിക്കുക

19:50, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('വിദ്യാഭ്യാസ ഏജൻസികളായ RMSA, SSA എന്നിവയിൽ നിന്നുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാഭ്യാസ ഏജൻസികളായ RMSA, SSA എന്നിവയിൽ നിന്നുള്ള ഫണ്ടുകൾ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, പ്രവാസിസംഘങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.

2017 സെപ്റ്റംബർ 1, നവംബർ 1 എന്നിങ്ങനെ 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് 8 മുതൽ +2 വരെയുള്ള 45000 ക്ലാസ് മുറികൾ ഹൈട്ടെക്കാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, എം ഡി സ്കൂളിൽ മുപ്പത്തിനാലു ക്ലാസ്മുറികളും ഹൈട്ടെക്കാക്കി.. ഇതിനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഐടി @ സ്കൂൾ മുഖേന നൽകുമ്പോൾ അനുബന്ധ സംവിധാനങ്ങളൊരുക്കുന്നത് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ്. 34 ക്ലാസ്മുറികളും അടച്ചുറപ്പുള്ളതാക്കി, വൈദ്യുതീകരിച്ച്, ടൈൽപാകി, ആകർഷകമായ പെയിന്റടിച്ച്, സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള സുരക്ഷിതമായ ‍ഷെൽഫുകൾ തയ്യാറാക്കി സജ്ജമായിക്കഴിഞ്ഞു.