ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം

വർത്തമാനം (സ്കൂൾ പത്രം)

വിദ്യാലയത്തിലെ അനുദിന സംഭവങ്ങളെ സത്യസന്ധവും ആകർഷകവുമായി കുട്ടികളുടെ മുന്നിൽ എത്തിക്കുക എന്ന ധർമ്മമാണ് 'വർത്തമാന'ത്തിലൂ‍ടെ ലക്ഷ്യമാകുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യഴാഴ്ചകളിലും ഇറങ്ങുന്ന പത്രത്തുൽ അതാതാഴ്ചകളിലെ സ്കൂൾ പ്രവർത്തനങ്ങളും വാർത്തകളും ഉൾക്കൊള്ളിക്കുന്നു. ക്ലാസ്സിലെ കുട്ടികൾ തന്നെ ശേഖരിക്കുന്ന വാർത്തകൾ അവർ തന്നെ എഡിറ്റു ചെയ്തു പത്രവാർത്താരീതിയിൽ തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു

ലക്ഷ്യങ്ങൾ

  • കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
  • കാഴ്ചകളും അനുഭവങ്ങളും വാർത്താരുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ
  • നിരീക്ഷണത്വര വളർത്തൽ
  • വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ

ആസുത്രണം

ഉത്തരവാദിത്ത വിഭജനം

എട്ടു മുതൽ പത്ത് ക്ലാസുവരെയുള്ള എല്ലാ ക്ലസുകളിലും ഒരു എഡിറ്ററും അഞ്ചു റിപ്പോർട്ടർമാരുെം അടങ്ങുന്ന ഗ്രൂപ് രുപികരിക്കുന്നു ഒാരോരുത്തരുടെയും ഉത്തരവാദിത്തങ്ങൾ മലയാളം അധ്യാപകുടെ നേതൃത്വത്തിൽ വിഭജിച്ചം നൽകുന്നു

പത്രിക തയ്യാറക്കൽ

  • ഒരോ ആഴ്ചയിലും പത്രം തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട

ക്ലാസിലെ റിപ്പോർട്ടർമാരും മറ്റു ക്ലാസുളും നൽകൂന്ന വാർത്തൾ എഡിറ്റർ ശേഖരിക്കുന്നു

  • അവയിൽ നിന്ന് വാർത്താ പ്രാധാന്യമുള്ളവ വേർത്തിരിചെടുക്കുക
  • ക്ലാസ്സിലെ എഴുത്തുക്കുട്ടത്തിന്റെ(സാഹിത്യാഭിരുചിയും ഭാഷാജ്ഞനവുമുള്ള കുട്ടിക്കൾ) സഹായത്തിലൂടെ അവയ്ക്ക്

അകർഷകമായ തലക്കെട്ടുകൾ നൽകി പത്രവാർത്ത രുപത്തിലേക്കു മാറ്റി എഴുതുന്നു

  • വാർത്താപ്രാധാന്യത്തെയ്യും പത്രധർമ്മങ്ങളെയും അടിസ്ഥാനമാക്കി അവ പ്രസിണ്ഡീകരണം സജ്ജമാകൂന്നു
  • വ്യാഴാഴ്ചകളിലെ സ്കൂൾ അസംബ്ലിയിൽ എഡിറ്റർ പത്രവായന നടത്തുന്നു
  • പത്രം വിദ്യാരംഗം ബുള്ളറ്റിൽ ബോർഡിൽ പ്രദർശിപ്പിക്കുന്നു
  • തുടർന്നു സ്കൂൾ ലൈബ്രറിയിലേക്ക്

പ്രവർത്തനം

വായനാദിനത്തോടനുബന്ധിച്ച് പത്രം പ്രസിന്ധീകരിച്ചു തുടങ്ങി.