വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നാഷണൽ കേഡറ്റ് കോപ്സ്-17
എൻ.സി.സി
എൻ.സി.സി. എല്ലാ വർഷങ്ങളിലും എൻ സി സി കേഡറ്റുകളുടെ എൻറോൾമെന്റ് നടത്താറുണ്ട്. എൻ സി സി ദിനത്തിൽ കേഡറ്റുകൾ സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. എയ്ഡ്സ് ബോധൽക്കരണ റാലി , ഗാന്ധിജയന്തി റാലി , സ്വാതന്ത്യ ദിന റാലി , റിപ്പബ്ളിക് ദിന റാലി എന്നിവയിൽ നമ്മുടെ കേഡറ്റുകൾ പങ്കെടുക്കാറുണ്ട്. അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില് പരിശീലിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുന്നു. ഈ സ്കൂളിലെ വിദ്ദ്വാർതഥികൾ അച്ചടക്കവും സേവനസന്നദ്ധതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുന്നതിൽ എൻ.സി.സി പ്രധാന പങ്ക് വഹിക്കുന്നുണ്ട് 100 കേഡറ്റുകൾ ഉള്ള ഗ്രൂപ്പാണ് ഈ സ്കുൂളിലെ എൻ.സി.സി ത്രീ കേരള ഗേൾസ് പെറ്റാലിയൻ എൻ. സി. സി കൊല്ലമാണ് ഈ സ്കൂളിന്റെ എൻ.സി.സിയുടെ അധികാരികൾ എല്ലാ വർഷവും പെറ്റാലിയൻ കമാൻടിങ്ങ് ഓഫീസറിന്റെ നേതൃതത്തിൽ ജൂൺ മാസം എൻഡ്രോൾമെന്റ് നടത്തി വരുന്നു. എൻ.സി.സിയൂടെ ഭാഗമായൂള്ള പരേട് നടത്താനായി ത്രി കേരളയൂടെ ഉുദ്രോഗസ്ഥർ വരുകയും കേഡറ്റ്സിന് പരിശീലനം നൽകി വരികയും ചെയ്യുന്നു. ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു.ജില്ലാ സംസ്ഥാന ദേശിയ തലങ്ങളിൽ സങ്കടിപ്പിക്കുന്ന ക്യാബുകളിൾ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. സ്വാതന്ത്യദിനം, ഗാന്ധി ജയന്തി, റിപബ്നിക്ക് ദിനം, തുടങ്ങിയ ദിവസങ്ങളിൽ അതുമായി ബന്ദപ്പെട്ട പരിപാടികളിൽ പങ്കെടുക്കന്നു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളിലും എൻ.സി. സി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ സ്കൂളിൾ അച്ചടക്കം ക്രമീകരിക്കുന്നതിൽ എൻ.,സി.സി കേഡറ്റുകൾ വോളന്റെിയേഴ്സ് ആയി പ്രവർത്തിക്കുന്നു.കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എൻ.സി.സി ഓഫീസറായ ശ്രീമതി;പേർളി ജോൺ ആണ്